കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ
കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 2️⃣0️⃣ റസൂൽ (ﷺ) പറഞ്ഞു: "ഞാൻ കുഴലൂത്ത് (സംഗീതോപകരണങ്ങൾ) നശിപ്പിക്കാനാണ് നിയോഗിക്കപ്പെട്ടത്." وروى جعفر بن محمد عن أبيه عن جده عن علي عليه السلام قال قال رسول الله صلى الله عليه وسلم: بعثت بكسر المزامير خرجه أبو طالب الغيلاني. ജഅ്ഫർ ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ പിതാവിൽ (ഹുസൈൻ (റ) മകൻ അലി(റ) നിന്ന്) നിന്നും അവർ പിതാമഹൻ അലി (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് നിവേദനം ചെയ്യുന്നു, അവിടുന്ന് പറഞ്ഞു: റസൂൽ (ﷺ) പറഞ്ഞു: "ഞാൻ കുഴലൂത്ത് (സംഗീതോപകരണങ്ങൾ) നശിപ്പിക്കാനാണ് നിയോഗിക്കപ്പെട്ടത്." ഇമാം അബൂ ത്വാലിബ് അൽ-ഗൈലാനി ( رحمه الله) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഗീതോപകരണങ്ങൾ നശിപ്പിക്കപ്പെടാനാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന് അറിയിക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക: وخرج ابن بشران عن عكرمة عن ابن عباس أن النبي صلى الله عليه وسلم قال: (بعثت بهدم المزامير والطبل). ഇബ്നു ബിശ്റാൻ (റ)ഇക്രിമ (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന്, അവിടുന്ന് ഇബ്നു അബ്ബാസിൽ رضي الله عنهما യിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി (...