സംഗീതം, പരദൂഷണം, ഏഷണി

 




സംഗീതം, പരദൂഷണം, ഏഷണി

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്- ഭാഗം 4️⃣

"സംഗീതം കേൾക്കുന്നതും, പരദൂഷണം കേൾക്കുന്നതും, ഏഷണി കേൾക്കുന്നതും നിരോധിച്ചിരിക്കുന്നു".

وعن ابن عمرَ - رضي الله عنهما - أنَّ النبي - صلَّى الله عليه وسلَّم - نهى عن الغِناء والاستماع إلى الغناء، وعن الغيبة والاستماع إلى الغيبة، ونهى عن النميمة والاستماع إلى النميمة؛

رواه الطبراني، والخطابي

ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) നിവേദനം ചെയ്യുന്നു, നബി (ﷺ) പറഞ്ഞു സംഗീതവും സംഗീതം കേൾക്കുന്നതും, പരദൂഷണം പറയുന്നതും പരദൂഷണം കേൾക്കുന്നതും, ഏഷണിയും ഏഷണി കേൾക്കുന്നതും നിരോധിച്ചിരിക്കുന്നു.

ഇമാം ത്വബ്‌റാനി (رحمه الله), ഇമാം  ഖത്താബി (رحمه الله) എന്നിവർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തതായി കാണാം.

സംഗീതം കേൾക്കുന്നത്, പരദൂഷണം പറയുന്നതും കേൾക്കുന്നതും ശക്തമായി വിലക്കിയ ഹദീസാണ് നാം മുകളിൽ വായിച്ചത്. പരദൂഷണം പറയുന്നതും കേൾക്കുന്നതും തെറ്റാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ സംഗീതം ആസ്വദിക്കുന്നത് അതിന്റെ ഗൗരവം പലപ്പോഴും നാം അറിയാതെ പോകുന്നു. ഇതിന്റെ മത നിലപാടുകൾ അറിയുന്നവരാകട്ടെ അവരിൽ പലരും അതിന്റെ ഗൗരവം നിസ്സാരവൽക്കരിക്കുന്നതുമാണ് ഈ കാലഘട്ടത്തിൽ കാണുന്നത്.

ഈ ഹദീസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം "കേൾക്കുന്നതിനെ വിലക്കി" എന്നതാണ്. ഇതിനെക്കുറിച്ച് പണ്ഡിതന്മാർ പറയുന്നത്: തിന്മ ചെയ്യുന്നത് മാത്രമല്ല, അതിന് സാക്ഷിയാകുന്നതും അത് ആസ്വദിക്കുന്നതും കുറ്റത്തിൽ പങ്കുചേരുന്നതിന് തുല്യമാണ്. "ശ്രദ്ധിച്ചു കേൾക്കുന്നവൻ പറയുന്നവന്റെ പങ്കാളിയാണ്" (المستمع شريك القائل) എന്ന തത്വം പണ്ഡിതന്മാർ ഉദ്ധരിക്കാറുണ്ട്.

ചുരുക്കത്തിൽ: നാവുകൊണ്ട് ചെയ്യുന്ന തിന്മകളും ചെവികൊണ്ട് ചെയ്യുന്ന തിന്മകളും (കേൾവി) ഒരേപോലെ ഗൗരവമുള്ളതാണെന്ന് ഈ ഹദീസിലൂടെ മുൻകാല പണ്ഡിതന്മാർ സമൂഹത്തെ പഠിപ്പിച്ചു. ഹദീസിന്റെ പരമ്പരയിൽ ബലഹീനത ഉണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം പ്രാധാന്യമുള്ളതാണ് അത് മറ്റു ഹദീസുകളിൽ സ്ഥിരപ്പെട്ടതുമാണ്.

ഇബ്നു ഖയ്യിം അദ്ദേഹത്തിന്റെ 'ഇഗാസത്തുൽ ലഹ്ഫാൻ' എന്ന ഗ്രന്ഥത്തിൽ, പാട്ട് ഖുർആനിനോടുള്ള താല്പര്യം കുറയ്ക്കുമെന്നും ഹൃദയത്തെ അശ്രദ്ധയിലാക്കുമെന്നും വിശദീകരിച്ചതായി കാണാം.


 ഇക്കാലത്തെ ചില അവസ്ഥ-

മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി തുടങ്ങിയവ അത് മുസ്ലിം കലാരൂപമാണെന്നും  മുസ്ലിങ്ങൾക്ക് കേൾക്കാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന രൂപത്തിലാണ് പലരുടെയും സമീപനം. ഏതുതരം സംഗീതമായാലും അത് ശക്തമായി വിലക്കപ്പെട്ടതാണെന്ന് നാം തിരിച്ചറിയണം.

അബൂ നവവി✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും