സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും
സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം1️⃣9️⃣
റസൂൽ ﷺ പറഞ്ഞു: "ഈ ഉമ്മത്തിൽ (മുസ്ലിം സമൂഹത്തിൽ) ഭൂമി വിഴുങ്ങലും, കോലം മാറ്റപ്പെടലും, ആകാശത്തിൽ നിന്ന് കല്ലെറിഞ്ഞ് ശിക്ഷിക്കപ്പെടലും ഉണ്ടാകും."
وعن سهل بن سعدٍ قال: قال رسول الله ﷺ: "يكونُ في هذهِ الأُمَّةِ خسفٌ ومسخٌ وقذفٌ" قيل: ومتى ذلك يا رسولَ الله؟
قال: "إذا ظهَرت القَيْنات والمعازف، واستُحِلَّت الخمر".
رواه عبدُ بن حميد واللفظ له، وابن ماجه مختصرًا، ومَدار مسانيدهما على: عبدالرحمن بن زيد بن أسلم وهو ضعيف.
وصَحَّ من طُرُقٍ خلافًا لما وهم فيه ابن حزم، فقد علَّقَه البخاري، ووصَلَه الإسماعيلي، وأحمد، وابن ماجه، وأبو نعيم، وأبو داود بأسانيد صحيحة لا مَطعَن فيها، وصحَّحه جماعةٌ آخَرون من الأئمَّة كما قاله بعض الحفَّاظ:
أنَّه ﷺ قال:"ليكونَنَّ في أمَّتي أقوامٌ يستَحِلُّون الخزَّ، والحرير، والخمر، والمعازف".
وهذا صريحٌ ظاهرٌ في تحريم جميع آلات اللهو المطربة.
സഹൽ ഇബ്ൻ സഅദ് (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "ഈ ഉമ്മത്തിൽ (മുസ്ലിം സമൂഹത്തിൽ) ഭൂമി വിഴുങ്ങലും, കോലം മാറ്റപ്പെടലും, ആകാശത്തിൽ നിന്ന് കല്ലെറിഞ്ഞ് ശിക്ഷിക്കപ്പെടലും ഉണ്ടാകും."
സ്വഹാബത്ത് ചോദിച്ചു: "യാ റസൂലല്ലാഹ് ﷺ അത് എപ്പോഴാണ് സംഭവിക്കുക?"
അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "قينات (ഗായികമാരും) معازف (സംഗീതോപകരണങ്ങളും) വ്യാപകമാകുമ്പോഴും, മദ്യം ഹലാലാക്കപ്പെടുമ്പോഴും (ഹലാൽ ആയി കരുതപ്പെടുമ്പോഴും- ഹലാലായ കാര്യങ്ങൾ ചെയ്യുന്നത് പോലെ പരസ്യമായി ഒരു പ്രശ്നമാക്കാതെ കഴിക്കുക)"
ഈ ഹദീസ് ഇമാം അബ്ദ് ബിൻ ഹുമൈദ് (رحمه الله) റിപ്പോർട്ടു ചെയ്തിട്ടുണ്ട് .ഇമാം ഇബ്ന് മാജയും (رحمه الله) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരുടെ സനദ് അബ്ദുൽറഹ്മാൻ ഇബ്ൻ സൈദ് ഇബ്ൻ അസ്ലം മുഖേനയാണ് വരുന്നത്; അവർ ദുർബലൻ (വിശ്വസനീയനല്ലാത്ത റിപ്പോർട്ടർ) ആണ്.
എന്നിരുന്നാലും, ഈ ഹദീസ് മറ്റു വഴികളിൽ നിന്ന് സഹീഹ് (ശരിയായ) سند ഓടെ വന്നിട്ടുണ്ട് ഇബ്ന് ഹസ്മിൻ്റെ തെറ്റായ ധാരണയ്‌ക്കെതിരെ. കാരണം: ബുഖാരി ഈ ഹദീസ് "മുഅല്ലഖ്" (ചുരുക്കി, سند പൂർണ്ണമായി പറയാതെ) പറഞ്ഞിട്ടുണ്ട് ഇമാം അഹ്മദ് (رحمه الله), ഇമാം ഇബ്നു മാജ(رحمه الله), ഇമാം അബൂ നഅീം (رحمه الله), ഇമാം അബൂ ദാവൂദ് (رحمه الله ) എന്നിവർ ഇത് പൂർണ്ണ سند ഓടെ റിപോർട്ട് ചെയ്തിട്ടുണ്ട്.
ആ സനദുകളിൽ യാതൊരു അപാകതയും ഇല്ലാത്തതാകുന്നു അതുപോലെ തന്നെ മറ്റു നിരവധി ഇമാമുമാർ (മുഹദ്ദിസുകൾ) ഇതിനെ സഹീഹ് (ശക്തമായ) ഹദീസ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതു ചില ഹാഫിളുകളായ ഹദീസ് പണ്ഡിതർ പറഞ്ഞത് പോലെ നബി ﷺ പറഞ്ഞതിങ്ങനെയാണ് "എൻ്റെ ഉമ്മത്തിൽ الخزَّ (പട്ട് കലർന്ന വസ്ത്രം), പട്ട്, മദ്യം, സംഗീതോപകരണങ്ങൾ എന്നിവയെ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകുക തന്നെ ചെയ്യും.
ഹാഫിള് ഇമാം ഇബ്‌നു ഹജർ അസ്കലാനി (رحمه الله) വിഖ്യാത ഗ്രന്ഥമായ 'ഫത്‌ഹുൽ ബാരി'യിൽ ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
"وفي الحديثِ دليلٌ على تحريمِ آلاتِ اللهوِ؛ لقولِه: (يستحلُّون)، فإنَّ الاستحلالَ لا يكونُ إلَّا عن شيءٍ قد حُرِّم."-
"സംഗീത ഉപകരണങ്ങൾ ഹറാമാണ് എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. കാരണം 'അവർ ഹലാലാക്കും' എന്ന പ്രയോഗം ഒരു കാര്യം നിഷിദ്ധമായാൽ മാത്രമേ ഉപയോഗിക്കൂ. നിഷിദ്ധമായ ഒന്നിനെയാണല്ലോ ആളുകൾ പിന്നീട് അനുവദനീയമാക്കാൻ ശ്രമിക്കുന്നത്."
ശാഫിഈ മദ്ഹബിലെ ആദ്യകാല പണ്ഡിതന്മാരിൽ അതിപ്രമുഖരായ ഇമാം അബൂ ഇസ്‌ഹാഖ് ശീറാസി (رحمه الله) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തി:
"ولأنها مطربة تدعو إلى شرب الخمر، فكانت محرمة كالأوتار."
സംഗീത ഉപകരണങ്ങൾ മനുഷ്യനെ ആനന്ദിപ്പിക്കുകയും മദ്യപാനത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്ത്രിവാദ്യങ്ങളെപ്പോലെ അവ നിഷിദ്ധമാണ്."
ഇമാം ഇബ്നു ഹജറുൽ ഹൈതമി (رحمه الله) പറയുന്നു ;"ഈ വാചകം വളരെ വ്യക്തമായി എല്ലാ സംഗീതോപകരണങ്ങളും ഹറാമാണെന്നതിന് വ്യക്തവും പ്രകടവുമായ തെളിവാണന്ന് രേഖപ്പെടുത്തി.
ഇമാം ബദ്‌റുദ്ദീൻ ഐനി (رحمه الله) (ഉംദത്തുൽ ഖാരി)സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ മഹാനവർകൾ ഈ ഹദീസിനെ കുറിച്ച് പറയുന്നു:
"وجه الدلالة فيه: أنه ذكر المعازف مع الخمر والحرير والزنا، وكل ذلك محرم، فدل على أن المعازف أيضاً محرمة."
"വ്യഭിചാരം, പട്ട് വസ്ത്രം, മദ്യം എന്നിവയോടൊപ്പമാണ് നബി ﷺ സംഗീത ഉപകരണങ്ങളെ പരാമർശിച്ചത്. ഇവയെല്ലാം നിഷിദ്ധമായ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ സംഗീത ഉപകരണങ്ങളും നിഷിദ്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു."
'യസ്തഹില്ലൂൻ' എന്ന വാക്ക് പ്രയോഗിച്ചതിലൂടെ, ഭാവിയിൽ ആളുകൾ ഇതിനെ നിസ്സാരവൽക്കരിക്കുമെന്നും 'ഇതൊന്നും കുഴപ്പമില്ലാത്ത കാര്യമാണ്' എന്ന് വാദിക്കുമെന്നും നബി ﷺ മുൻകൂട്ടി പഠിപ്പിച്ചു തന്നു.
സംഗീതവും മദ്യവും വ്യാപകമാകുമ്പോൾ ഭൂമി ഒട്ടിപ്പോകൽ (ഖസ്ഫ്) പോലുള്ള ശിക്ഷകൾ ഉണ്ടാകുമെന്ന് പറഞ്ഞത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ, ഈ ഹദീസ് സംഗീത ഉപകരണങ്ങൾ നിഷിദ്ധമാണ് എന്നതിനും, അവ മദ്യത്തെയും വ്യഭിചാരത്തെയും പോലെ ഗൗരവമുള്ള തെറ്റാണെന്നതിനും ഇമാമുകൾ തെളിവായി ഉദ്ധരിക്കുന്നു.
അബൂ നവവി ✍🏼
00974 77882082
.jpg)
Comments
Post a Comment