കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣
ദുആ ചെയ്യുമ്പോൾ ഒറ്റക്കുള്ള ദുആയാണോ അതല്ല കൂട്ടായുള്ള ദുആയാണോ ഉത്തരം കിട്ടാൻ സാധ്യത കൂടുതൽ❓
"ഒരു സംഘമാളുകൾ ഒരുമിച്ചുകൂടി ഒരാൾ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്‌താൽ അല്ലാഹു അവർക്കുത്തരം കൊടുക്കാതിരിക്കുകയില്ല." എന്ന ഇമാം ഹാകിം (رضِىَ ٱللَّهُ عَنۡهُ)റിപ്പോർട്ട് ചെയ്ത ഹദീസ് വിവരിച്ച് മആരിഫുസ്സുനനിൽ പറയുന്നു:
وَهُوَ دَلِيلٌ لِلدُّعَاءِ بِهِيئَةِ إِجْتِمَاعِيَّةِ، وَمَظَنَّهُ قَبُولِهَا أَكْثَرُ مِنْ دُعَاءِ
الْوَحْدَان (معارف السنن: (۱۲۲/۳)
കൂട്ടുപ്രാർത്ഥനക്ക് ഈ ഹദീസ് പ്രമാണമാണ്. ഒറ്റക്ക് ദുആ ചെയ്യുന്നതിനേക്കാൾ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത് കൂട്ടായ പ്രാർത്ഥനക്കാണ്. (മആരിഫുസ്സുനൻ: 3/122)
ദുആ ചെയ്യുമ്പോൾ ആമീൻ പറയാൻ ആരാണ് പ്രചോദനം നൽകിയത്❓
പ്രാർത്ഥനക്കു ആമീൻ പറയാൻ നബി ﷺ തങ്ങൾ പ്രോത്സാഹനം നൽകിയതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.
നബി ﷺ പറഞ്ഞു:
عَنْ عَائِشَةَ عَنِ النَّبِيِّ ﷺ قَالَ : مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْ مَا .. حَسَدَتْكُمْ عَلَى السَّلَامِ وَالتَّأْمِينِ ) سنن ابن ماجه : ٨٤٦)
وَفِي رِوَايَتِهِ فَأَكْثِرُوا مِنْ قَوْلِ آمِينَ)
സലാമും, ആമീനും പറയുന്നതിലുള്ളത്ര അസൂയ ജൂതന്മാർക്ക് മറ്റൊന്നിലും നിങ്ങളോടില്ല.
(ഇബ്നുമാജ: 846-അൽ അദബുൽ മുഫ്റദ്: 1025) 📚
[7/7/2026 1:03 PM] Abu Thahir Nk: ഇമാം ഇബ്‌നുമാജ (رحمه الله)യുടെ മറ്റൊരു റിപ്പോർട്ടിലൂടെ കൊണ്ടുവന്നതിൽ കാണാം അതിനാൽ നിങ്ങൾ ആമീൻ പറയൽ വർദ്ധിപ്പിക്കുക വർദ്ധിപ്പിക്കുക."
إِنَّ اليهود قوم حسد، وهم لا يَحْسَدُونَا عَلَى شَيْءٍ كَمَا يَحْسُدُونَا
عَلَى السَّلَامِ وَعَلَى آمِينَ ( صحيح ابن خزيمة : ٥٥١)
നബി ﷺ പറഞ്ഞു: "പരസ്‌പരം സലാം പറയുന്നതിലും, പ്രാർത്ഥനക്ക് ആമീൻ പറയുന്നതിലുമുള്ള അസൂയ പോലെ മറ്റൊരു വിഷയത്തിലും അസൂയ ജൂതന്മാർക്ക് നമ്മോടില്ല”
(ഇബ്‌നു ഖുസൈമ: 551)
കണ്ടു മുട്ടുമ്പോൾ സലാമും, പ്രാർത്ഥനക്ക് ആമീനും പറയൽ മുസ്‌ലിംകളുടെ പരസ്പര സഹകരണത്തിൻ്റെ അടയാളമായിരുന്നു. ഇക്കാരണത്താൽ ഇതു രണ്ടും ജൂതന്മാർക്ക് തീരെ പിടിച്ചിരുന്നില്ല. അവർ അതുകൊണ്ടു തന്നെ അസൂയാലുക്കളുമായിരുന്നു.
ഇന്നും ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നിസ്കാരത്തിനു ശേഷം കൂട്ടു പ്രാർത്ഥന നടത്തുമ്പോൾ മുഖം തിരിക്കുന്നവർ യഥാർത്ഥത്തിൽ ജൂതന്മാരുമായി ഐക്യപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ആമീൻ പറയുന്നത് കേൾക്കുമ്പോൾ ഉള്ള ജൂതന്മാരുടെ അസൂയ എത്രമാത്രമാണെന്ന് നമുക്ക് പഠിപ്പിക്കപ്പെട്ടു.
നബി ﷺ കൂടുതൽ പ്രോത്സാഹനം നൽകിയ ഒന്നാണ് ആമീൻ പറയലെന്ന് പ്രസ്തുത ഹദീസുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
കൂട്ട് പ്രാർത്ഥന മുസ്ലിം ലോകത്തെ ഇമാമുകൾ എന്തു പറഞ്ഞു ❓
കഴിഞ്ഞ ഏതാനും ഭാഗങ്ങളിലായി വിശുദ്ധ ഖുർആന്റെ നിർദ്ദേശവും ഹദീസിൽ പഠിപ്പിക്കപ്പെട്ട കാര്യങ്ങൾ ഇതൊക്കെയാണ് നാം വായിച്ചത്.ഇനി ഈ വിഷയത്തിലുള്ള പണ്ഡിത വീക്ഷണം എന്തെന്നു കൂടി നമുക്ക് വായിക്കാം. ലോക പ്രശസ്തനായ ഇമാം നവവി (رحمه الله) എന്ത് പഠിപ്പിച്ചുവെന്ന് നോക്കാം:
اتَّفَقَ الشَّافِعِيُّ وَالْأَصْحَابُ وَغَيْرُهُمْ رَحِمَهُمْ اللَّهُ عَلَى أَنَّهُ يُسْتَحَبُّ ذِكْرُ اللَّهِ تَعَالَى بَعْدَ السَّلَامِ وَيُسْتَحَبُّ ذَلِكَ لِلْإِمَامِ وَالْمَأْمُومِ وَالْمُنْفَرِدِ وَالرَّجُلِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِ وَيُسْتَحَبُّ أَنْ يَدْعُوَ أَيْضًا بَعْدَ السَّلَامِ بِالِاتِّفَاقِ وَجَاءَتْ فِي هَذِهِ الْمَوَاضِعِ أَحَادِيثُ كَثِيرَةٌ صَحِيحَةٌ فِي الذِّكْرِ وَالدُّعَاءِ قَدْ جَمَعْتهَا فِي كِتَابِ الْأَذْكَارِ
( شرح المهذب : ٤٨٤/٣) 📚
ഇമാം നവവി (رحمه الله) രേഖപ്പെടുത്തി : നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം ഇമാമിനും, മഅ്മൂമിനും ഒറ്റക്ക് നിസ്‌കരിക്കുന്നവനും സ്ത്രീക്കും,പുരുഷനും ദിക്‌റും, ദുആയും സുന്നത്താണെന്ന വിഷയത്തിൽ ഇമാം ശാഫിഈ(رحمه الله)വും, അസ്ഹാബും മറ്റു പണ്ഡിതരും ഏകാഭിപ്രായക്കാരാണ്. ഇവ്വിഷയകമായി പ്രബലമായ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. 'അദ്കാർ' എന്ന ഗ്രന്ഥത്തിൽ അവയെല്ലാം ഞാൻ വിശദീകരിച്ചിട്ടുണ്ട്. (ശർഹുൽമുഹദ്ദബ്: 3/484)📚
بَلِ الصَّوَابُ اِسْتِحْبَابُهُ فِي كُلُّ الصَّلَوَاتِ، وَيُسْتَحَبُّ أَنْ يُقْبِلَ عَلَى النَّاسِ فَيَدْعُو
(شرح المهذب : ٤٨٨/٣)
സ്വന്തം ഗ്രന്ഥമായ ശറഹുൽ മുഹദ്ദബിൽ തന്നെ മറ്റൊരു ഭാഗത്ത് ഇമാം നവവി (رحمه الله) വളരെ കൃത്യമായി രേഖപ്പെടുത്തിയതായി കാണാം അതിങ്ങനെയാണ്.. "അതിനാൽ നിസ്‌കാരശേഷം ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യൽ സുന്നത്താണ്".
(ശർഹുൽ മുഹദ്ദബ് 3/488) 📚
ഇമാം ഖത്വീബ് ശിർബീനി (رحمه الله) പറയുന്നു:
وَيُسْتَحَبُّ لِلإِمَامِ أَنْ يُقْبِلَ عَلَيْهِمْ فِي الذِّكْرِ وَالدُّعَاءِ (١٨٦/١)
ദിക്ർ-ദുആഇൽ ഇമാം മഅ്‌മൂമുകളിലേക്ക് തിരിഞ്ഞിരിക്കൽ സുന്നത്താണ്.
(മുഗ്‌നി: 1/186)
ഇമാം പ്രാർത്ഥിക്കുകയും മഅ്‌മൂം ആമീൻ പറയുകയും ചെയ്‌താൽ പ്രാർത്ഥിച്ച പ്രതിഫലം മഅ്‌മൂമിന് ലഭിക്കുന്നതാണ്. കാരണം ആമീനും പ്രാർത്ഥന തന്നെയാണല്ലോ.
ലോകതലത്തിലും വിശിഷ്യാ കേരളത്തിലുമുള്ള പുത്തനാശയക്കാരുടെ ആദരണീയ നേതാവായ ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;
ഇബ്നുതൈമിയ്യ രേഖപ്പെടുത്തി വച്ചു:
فَإِنَّ الْمَأْمُومَ إِذَا أَمْنَ كَانَ دَاعِيًا، قَالَ تَعَالَى لِمُوسَى وَهَرُونَ عَلَيْهِمَا السَّلَامُ قَدْ أُجِيبَت دَعْوَتُكُمَا، وَكَانَ أَحَدُهُمَا يَدْعُو وَالْآخَرُ يُؤْمِنُ، وَإِذَا كَانَ الْمَأْمُومُ مُأَمِّنَّا دُعَاءَ الإِمَامِ فَيَدْعُو بِصِيغَةِ الْجَمْعِ، كَمَا فِي دُعَاءِ الْفَاتِحَةِ، فِي قَوْلِهِ وَاهْدِنَا الصَّرَاطَ الْمُسْتَقِيمَ ، فَإِنَّ الْمَأْمُومَ إِنَّمَا أَمَنَ لَاعْتِقَادِهِ
[7/7/2026 1:03 PM] Abu Thahir Nk: أَنَّ الإِمَامَ يَدْعُو لَهُمَا جَمِيعًا، فَإِنْ لَمْ يَفْعَلْ فَقَدْ خَانَ الْإِمَامُ الْمَأْمُومَ
فتاوی ابن تيمية : (۲۱۱/۱)
മഅ്‌മൂം ആമീൻ പറഞ്ഞാൽ അവനും പ്രാർത്ഥിച്ചവനായി. മൂസാ നബി അലൈഹിസ്സലാമിനോടും ഹാറൂൻ നബി അലൈഹിസ്സലാമിനോടും നിങ്ങളുടെ പ്രാർത്ഥനകൾക്കുത്തരം നൽകപ്പെട്ടുവെ ന്നാണല്ലോ അല്ലാഹു പറഞ്ഞത്. എന്നാൽ അവരിലൊരാൾ മൂസാനബി അലൈഹിസ്സലാം പ്രാർത്ഥിക്കുകയും മറ്റെയാൾ ആമീൻ ചൊല്ലുകയുമാണ് ചെയ്തിരുന്നത്.
ഇമാമിൻ്റെ പ്രാർത്ഥനക്ക് മഅ്‌മൂം ആമീൻ പറയുന്ന സാഹചര്യത്തിൽ ഫാതിഹാ സൂറത്തിൽ പറയുന്നതു പോലെ ഇമാം ബഹുവചനം ഉപയോഗിച്ച് പ്രാർത്ഥിക്കണം. കാരണം ഇമാം രണ്ടുപേർക്കും കൂടി പ്രാർത്ഥിക്കുന്നുവെന്ന് വിശ്വസിച്ചാണല്ലോ മഅ്‌മൂം ആമീൻ പറയുന്നത്. അതിന്നെതിരായി ഇമാം സ്വന്ത ത്തിനുവേണ്ടി മാത്രം പ്രാർത്ഥിച്ചാൽ ഇമാം മഅ്‌മൂമിനെ വഞ്ചിച്ചു തീർച്ച.
(ഫതാവാ: 1/211)
ചുരുക്കത്തിൽ വിശുദ്ധ ഖുർആനും, തിരു ഹദീസും,മുസ്ലിം ലോകത്തെ ഇമാമുകളും പ്രോത്സാഹിപ്പിച്ച വിഷയമാണ് കൂട്ട് പ്രാർത്ഥന. ഒരാൾ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്യുക എന്ന സംവിധാനത്തെ ആണല്ലോ കൂട്ടു പ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മുസ്ലിങ്ങൾ ആമീൻ പറയുന്നതും സലാം പരസ്പരം ചൊല്ലുന്നതും ഏറ്റവും അസൂയ വച്ചുപുലർത്തുന്നവർ ജൂതന്മാരാണെന്നാണ് ഹബീബായ നബി ﷺ പഠിപ്പിച്ചത്.
നിസ്കാരശേഷമായാലും, മറ്റുള്ള കൂട്ടായ ദുആയുടെ സദസ്സുകളിൽ നിന്നും ആമീൻ പറയാൻ വിമുഖത കാണിച്ചു മാറി നിൽക്കുന്നവർക്ക് അവരുടെ വികലമായ വിശ്വാസ ആദർശങ്ങൾ മാറ്റിവെച്ച് ഒരു തിരിച്ചുവരവിന് ഉപകരിക്കട്ടെ ഈ പഠനക്കുറിപ്പ് എന്ന് ആശിക്കുന്നു. അല്ലാഹു ജല്ലജലാലുഹു തൗഫീഖ് നൽകുമാറാകട്ടെ. (ആമീൻ)
അബൂ നവവി ✍️
0097466582082

Comments
Post a Comment