കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

 


കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 2️⃣0️⃣

റസൂൽ (ﷺ) പറഞ്ഞു: "ഞാൻ കുഴലൂത്ത് (സംഗീതോപകരണങ്ങൾ) നശിപ്പിക്കാനാണ് നിയോഗിക്കപ്പെട്ടത്."

وروى جعفر بن محمد عن أبيه عن جده عن علي عليه السلام قال قال رسول الله صلى الله عليه وسلم: بعثت بكسر المزامير خرجه أبو طالب الغيلاني.

ജഅ്ഫർ ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ പിതാവിൽ (ഹുസൈൻ (റ) മകൻ അലി(റ) നിന്ന്) നിന്നും അവർ പിതാമഹൻ അലി (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് നിവേദനം ചെയ്യുന്നു, അവിടുന്ന് പറഞ്ഞു: റസൂൽ (ﷺ) പറഞ്ഞു: "ഞാൻ കുഴലൂത്ത് (സംഗീതോപകരണങ്ങൾ) നശിപ്പിക്കാനാണ് നിയോഗിക്കപ്പെട്ടത്."

ഇമാം അബൂ ത്വാലിബ് അൽ-ഗൈലാനി ( رحمه الله) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

സംഗീതോപകരണങ്ങൾ നശിപ്പിക്കപ്പെടാനാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന് അറിയിക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക:

وخرج ابن بشران عن عكرمة عن ابن عباس أن النبي صلى الله عليه وسلم قال: (بعثت بهدم المزامير والطبل).

ഇബ്നു ബിശ്റാൻ (റ)ഇക്രിമ (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന്, അവിടുന്ന് ഇബ്നു അബ്ബാസിൽ رضي الله عنهما യിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി (ﷺ) പറഞ്ഞു: "കുഴലൂത്തും (സംഗീതവും), തബലയും നശിപ്പിക്കാനുള്ള നിർദ്ദേശത്തോടെയാണ് ഞാൻ നിയോഗിക്കപ്പെട്ടത്."

ഇമാം ഖുർത്വുബി (رحمه الله) തഫ്സീറിൽ രേഖപ്പെടുത്തി:

"أما المزامير والأوتار والكوبة فلا يختلف في تحريم استماعها، ولم أسمع عن أحد ممن يعتبر قوله من السلف وأئمة الفقهاء من يبيح ذلك."

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ എന്നിവ കേൾക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല. മുൻഗാമികളായ പണ്ഡിതന്മാരിൽ നിന്നോ ഫിഖ്ഹിലെ ഇമാമുകളിൽ നിന്നോ ഇത് അനുവദനീയമാണെന്ന് പറയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല."

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം അബൂ ത്വയ്യിബ് അൽ ത്വബരി (رحمه الله) സംഗീത ഉപകരണങ്ങളുടെ കച്ചവടത്തെക്കുറിച്ച് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

"وإذا ثبت تحريم هذه الآلات، لم يجز بيعها ولا شراؤها، لأن النبي صلى الله عليه وسلم قال: «بعثت بكسر المزامير» وما أمر بكسره وإبطاله لا يجوز بيعه."

ഈ ഉപകരണങ്ങൾ ഹറാമാണെന്ന് സ്ഥിരപ്പെട്ടാൽ, അവ വാങ്ങുന്നതോ വിൽക്കുന്നതോ അനുവദനീയമല്ല. കാരണം നബി(ﷺ) പറഞ്ഞു: 'കുഴലുകൾ തകർക്കാനാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്'. തകർക്കാനും ഇല്ലാതാക്കാനും കൽപ്പിക്കപ്പെട്ട ഒന്നിനെ വിൽക്കുന്നത് അനുവദനീയമാവുകയില്ല."

ഇമാം ബുഖാരി (رحمه الله) സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീസ് ഇപ്രകാരമാണ്:

لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ

"എന്റെ സമുദായത്തിൽ ചില വിഭാഗങ്ങൾ വരും; അവർ വ്യഭിചാരം, പട്ടുനൂൽ വസ്ത്രം, മദ്യം, സംഗീത ഉപകരണങ്ങൾ (അൽ-മആസിഫ്) എന്നിവയെ അനുവദനീയമായി (ഹലാൽ ആക്കി) കരുതും."

ഭാഷാ പണ്ഡിതന്മാരും ഹദീസ് പണ്ഡിതന്മാരും നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ്. എല്ലാത്തരം വിനോദ ഉപകരണങ്ങളെയും (സംഗീത ഉപകരണങ്ങൾ) സൂചിപ്പിക്കുന്ന വാക്കാണിത്. ഭാഷ നിഘണ്ടു അനുസരിച്ച് വീണ, തംബുരു, കുഴൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

(യസ്തഹില്ലൂൻ): "അവർ ഹലാലാക്കും" എന്നർത്ഥം. അതായത്, യഥാർത്ഥത്തിൽ ഇസ്‌ലാം നിഷിദ്ധമാക്കിയ (ഹറാം) കാര്യങ്ങളെ അവർ തങ്ങളുടെ താൽപര്യപ്രകാരം അനുവദനീയമാക്കും എന്നാണ്.

ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله ) രേഖപ്പെടുത്തുന്നു :'മആസിഫ്' എന്നത് സംഗീത ഉപകരണങ്ങളെ മൊത്തത്തിൽ സൂചിപ്പിക്കുന്നതാണെന്നും അവ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു.

എത്ര കൃത്യവും, വ്യക്തവും ആയാണ് മഹാരഥന്മാരായ ഇമാമുകൾ ഹദീസുകൾ വിശദീകരിച്ചുകൊണ്ട് സംഗീത ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും പാടില്ലെന്ന് സമർത്ഥിക്കുന്നത്! എന്നിരിക്കെ സംഗീത പരിപാടികളുടെ ടിക്കറ്റുകൾ വലിയ വില നൽകി വാങ്ങാനും ആ പരിപാടിക്ക് അഭിമാനത്തോടുകൂടി പോകാനും അത്തരം പരിപാടികളുടെ റീൽസുകൾ സ്റ്റാറ്റസ് ആയി ഇടാനും നമ്മുടെ ഉമ്മത്തിൽ പലർക്കും യാതൊരു മടിയുമില്ല എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്.

സംഗീതോപകരണങ്ങൾ നശിപ്പിക്കപ്പെടണമെന്ന് അറിയിക്കുന്ന സമാനമായ മറ്റു ഹദീസുകൾ നാം കഴിഞ്ഞ ഭാഗങ്ങളിൽ വായിച്ചല്ലോ ഇവിടെയും അത്തരം ശക്തമായ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും