കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣
ദുആ ചെയ്യുമ്പോൾ ഒറ്റക്കുള്ള ദുആയാണോ അതല്ല കൂട്ടായുള്ള ദുആയാണോ ഉത്തരം കിട്ടാൻ സാധ്യത കൂടുതൽ❓ "ഒരു സംഘമാളുകൾ ഒരുമിച്ചുകൂടി ഒരാൾ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്‌താൽ അല്ലാഹു അവർക്കുത്തരം കൊടുക്കാതിരിക്കുകയില്ല." എന്ന ഇമാം ഹാകിം (رضِىَ ٱللَّهُ عَنۡهُ)റിപ്പോർട്ട് ചെയ്ത ഹദീസ് വിവരിച്ച് മആരിഫുസ്സുനനിൽ പറയുന്നു: وَهُوَ دَلِيلٌ لِلدُّعَاءِ بِهِيئَةِ إِجْتِمَاعِيَّةِ، وَمَظَنَّهُ قَبُولِهَا أَكْثَرُ مِنْ دُعَاءِ الْوَحْدَان (معارف السنن: (۱۲۲/۳) കൂട്ടുപ്രാർത്ഥനക്ക് ഈ ഹദീസ് പ്രമാണമാണ്. ഒറ്റക്ക് ദുആ ചെയ്യുന്നതിനേക്കാൾ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത് കൂട്ടായ പ്രാർത്ഥനക്കാണ്. (മആരിഫുസ്സുനൻ: 3/122) ദുആ ചെയ്യുമ്പോൾ ആമീൻ പറയാൻ ആരാണ് പ്രചോദനം നൽകിയത്❓ പ്രാർത്ഥനക്കു ആമീൻ പറയാൻ നബി ﷺ തങ്ങൾ പ്രോത്സാഹനം നൽകിയതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: عَنْ عَائِشَةَ عَنِ النَّبِيِّ ﷺ قَالَ : مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْ مَا .. حَسَدَتْكُمْ عَلَى السَّلَامِ وَالتَّأْمِينِ ) سنن ابن ماجه : ٨٤٦) وَفِي رِوَايَتِهِ فَأَكْثِرُوا مِنْ قَوْلِ آمِينَ) സലാമും, ആമീനും പറയു...