കൂട്ടു പ്രാർത്ഥന - ഭാഗം 1️⃣

കൂട്ടു പ്രാർത്ഥന എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും വിമ്മിഷ്ടം പ്രകടിപ്പിക്കുന്നതായി കാണാം ഒറ്റക്ക് ദുആ ചെയ്താൽ പോരേ? എന്തിനാണ് എല്ലാവരും കൂടി ഒരുമിച്ച് ആമീൻ പറയുന്നത് എന്നൊക്കെയാണ് അത്തരക്കാരുടെ ന്യായങ്ങൾ. അതുകൊണ്ടുതന്നെ ഈ വിഷയസംബന്ധമായി പ്രമാണങ്ങൾ എന്തു പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം.
ദുആഇന് ഏറ്റവും ഉത്തരാൻ ലഭിക്കാൻ സാധ്യതയുള്ള സമയം ഏതാണ്❓
عَنْ أَبِي أَمَامَةَ قَالَ: قِيلَ يَا رَسُولَ اللَّهِ ﷺ أَيُّ الدُّعَاءِ أَسْمَعُ قَالَ : جَوْفَ اللَّيْلِ الآخر، ودير الصَّلَوَاتِ المكتوبات (٣٤٢١)
അബൂ ഉമാമ(رضِىَ ٱللَّهُ عَنۡهُ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഏറ്റവും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയേതാണെന്ന ചോദ്യത്തിന് "അഞ്ച് വഖ്‌ത് നിസ്‌കാ രങ്ങൾക്കുശേഷമുള്ള പ്രാർത്ഥനയും, രാത്രിയുടെ അവസാനത്തിലുള്ള പ്രാർത്ഥനയുമാണെന്ന് നബി ﷺ മറുപടി നൽകി". (തുർമുദി )
നിസ്കാരശേഷം ദുആ പ്രാധാന്യമുള്ളതാണോ, അതിന് നമുക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ❓
നിസ്ക്‌കാരശേഷം പ്രാർത്ഥന നടത്താൻ വിശുദ്ധ ഖുർആനും പഠിപ്പിച്ചിട്ടുണ്ട് . അല്ലാഹു സുബുഹാനഹു തആലാ പറയുന്നു: “നീ നിസ്‌കാരത്തിൽ നിന്നു വിരമിച്ചാൽ പ്രാർത്ഥനയിൽ മുഴുകുക”
فَإِذَا فَرَغْتَ فَانْصَبْ
ഈയൊരു ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ജരീർ (رضِىَ ٱللَّهُ عَنۡهُ) എഴുതുന്നു:
عَنِ ابْنِ عَبَّاسٍ: فَإِذَا فَرَغْتَ فَانْصَبْ يَقُولُ: فَإِذَا فَرَغْتَ مِمَّا فُرِضَ عَلَيْكَ مِنَ الصَّلَوةِ فَسَلِ اللَّهُ وَارْغَبُ إِلَيْهِ وَانْصَبَ لَهُ،
عَنْ قَتَادَةَ : فَإِذَا فَرَغْتَ مِنَ صَلَوتِكَ فَانْصَبَ فِي الدُّعَاءِ
ഇബ്നുഅബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്നുള്ള റിപ്പോർട്ട്: നിർബന്ധ ബാധ്യതയായ നിസ്കാരത്തിൽ നിന്നു നീ വിരമിച്ചാൽ അല്ലാഹുവിനോട് ചോദിക്കുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക എന്നാണ് ഖുർആന്റെ ഈയൊരു ആയത്തിൻ്റെ ഉദ്ദേശം.
ഖതാദ (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു: നിസ്ക്‌കാരത്തിൽ നിന്നു നീ വിരമിച്ചാൽ പ്രാർത്ഥനയിൽ മുഴുകുക. (ജാമിഉൽ ബയാൻ) ഇതേ വിശദീകരണം മറ്റു നിരവധി തഫ്‌സീറുകളിലും കാണാവുന്നതാണ്.
അല്ലാഹു ജല്ലജലാലുഹു പറയുന്നു:
فَإِذَا قَضَيْتُمُ الصَّلَوةَ فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَى جُنوبِكُمْ ته
“അങ്ങനെ നിസ്ക്‌കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നു കൊണ്ടും, ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിനെ ഓർക്കുക". (നിസാഅ്: 103)
വിശുദ്ധ ഖുർആനിലെ ഈ ആയത്തിനെ വിശദീകരിച്ച് പ്രമുഖ മുഫസ്സിറായ ഇമാം ഇബ്നു ജരീർ (رضِىَ ٱللَّهُ عَنۡهُ ) രേഖപ്പെടുത്തി:*
*فَاذْكُرُوا اللَّهُ عَلَى كُلِّ أَحْوَالِكُمْ قِيَامًا وَقُعُودًا وَمُضْطَجِعِينَ عَلَى جُنُوبِكُمْ بِالتَّعْظِيمِ لَهُ، وَالدُّعَاءِ لِأَنْفُسِكُمْ بِالظُّفْرِ عَلَى عَدُوِّكُمْ ) لعل الله أن يظفر كم وينصركم عَلَيْهِمْ (جامع البيان : ٩/١٦٤)*
*"നിന്നും ഇരുന്നും ചെരിഞ്ഞു കിടന്നു മെല്ലാം അല്ലാഹുവിനെ ആദരിച്ച് അവനെ ഓർക്കുകയും ശത്രുക്കൾക്കെതിരിൽ വിജയം നൽകാൻ അവനോട് പ്രാർത്ഥി ക്കുകയും വേണമെന്നാണ് അല്ലാഹു ജല്ല ജലാലുഹു നിർദ്ദേശിക്കുന്നത് .അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു നിങ്ങൾക്ക് വിജയവും ശത്രുക്കൾക്കെതിരിൽ സഹായവും നൽകുന്നതാണ്."*
*യുദ്ധവേളയിൽ പോലും സാധിക്കും വിധം നിസ്‌കാര ശേഷം ദിക്റും, ദുആയും കൊണ്ടുവരണമെന്നാണല്ലോ പ്രസ്തുത ആയത്തിലൂടെ അല്ലാഹു ജല്ല ജലാലുഹു നിർദ്ദേശിക്കുന്നത്.*
അടുത്ത ഭാഗത്ത് മറ്റു കാര്യങ്ങൾ നമുക്ക് പരിശോധിക്കാം
അബൂ നവവി ✍️
00974 66582082
Comments
Post a Comment