Posts

Showing posts from March, 2026

റമദാനിലെ തറാവീഹ്: ഇമാം ബുഖാരി (رحمه الله)

Image
ഭാഗം 8️⃣ ഇമാം ബുഖാരി (رحمه الله) ഹിജ്റ - 256 قال البخاري في التاريخ الكبير - أَبُو الخضيب قَالَ يحيى بْن مُوسَى قَالَ نا جَعْفَر بْن عون سَمِعَ أبا الخضيب الجعفِي" كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة". അബൂ ഖസീബ് അൽ-ജുഅ്ഫിرضِىَ ٱللَّهُ عَنۡهُ പറയുന്നു: സുവൈദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ) റമദാനിൽ ഞങ്ങൾക്ക് ഇമാമായി നിന്ന് ഇരുപത് റക്അത്ത് (തറാവീഹ് ) നിസ്കരിക്കാറുണ്ടായിരുന്നു. സുവൈദ് (رضِىَ ٱللَّهُ عَنۡهُ)  ജനങ്ങൾക്ക് തറാവീഹ് നിസ്കരിച്ചു കൊടുത്തിരുന്നത്  2️⃣0️⃣ റക്അത്ത് ആണ്. പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ഏറ്റവും കൂടുതൽ സ്വീകാര്യ യോഗ്യമായി അംഗീകരിക്കുന്ന 'സ്വഹീഹുൽ ബുഖാരി'യുടെ രചയിതാവ് ഇമാം ബുഹാരി (رحمه الله) 'താരീഖുൽ കബീർ' എന്ന മഹാനവർകളുടെ മറ്റൊരു ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്വഹാബികൾക്ക് സുവൈദ് (رضِىَ ٱللَّهُ عَنۡهُ) 20 റക്അത്തുകൾ 'തറാവീഹ്' നിസ്കരിച്ചു കൊണ്ട് ഇമാമത്ത് നിന്നു എന്നതാണ്. ഇമാം ബുഖാരി (رحمه الله) 'താരീഖുൽ കബീർ' ആരായിരുന്നു സുവദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ)❓ ഇസ്‌ലാമിക ചരിത്രത്തിലെ വളരെ സവിശേഷമായ പദവിയ...

റമദാനിലെ തറാവീഹ്: ഇമാം അബൂ സഈദ് (رحمه الله)

Image
ഭാഗം 7️⃣ ഇമാം അബൂ സഈദ് (رحمه الله) ഹിജ്റ - 372 أبو سعيد ابن البراذعي رحمه الله - في قيام رمضان وقيام رمضان تسع وثلاثون ركعة، يوتر منها بثلاث، وقد أمر عمر بن عبد العزيز القراء أن يقوموا بذلك، يقرءون في كل ركعة بعشر آيات. التهذيب في اختصار المدونة📚 ج -1 - ص : 373   (മാലിക്കി മദ്ഹബ്) ഇമാം അബൂ സഈദ് ഖലഫ് ബിൻ അബുൽ ഖാസിം അൽ-ബറാദഇ (رحمه الله) രേഖപ്പെടുത്തി: റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരം 39 റക്അത്തുകൾ ആകുന്നു അതിൽ നിന്ന് മൂന്ന് റക്അത്ത് 'വിത്ർ' നിസ്കാരമാണ്. ബഹുമാനപ്പെട്ട ഉമർ ബിൻ അബ്ദുൽ അസീസ് (رحمه الله) ഖാരിഈങ്ങളോട് {നിസ്കാരത്തിൽ ഇമാമത്ത് നിൽക്കുന്നവർ} ഓരോ റക്അത്തിലും10 ആയത്തുകൾ  ഓതിക്കൊണ്ട് 'തറാവീഹ്' നിസ്കരിക്കാൻ കൽപ്പിച്ചു. ഹനഫി മദ്ഹബിലും, ശാഫിഈ മദ്ഹബിലും, ഹംമ്പലി മദ്ഹബിലും, മാലികി മദ്ഹബിലും 'തറാവീഹ്' റക്അത്തുകളുടെ എണ്ണം 20 ആണ്. മാലികി മദ്ഹബിൽ ഒരു വിഭാഗം ഇമാമുകൾ തറാവീഹ് നിസ്കാരത്തിൻറെ എണ്ണം 36 റക്അത്തുകൾ ആണെന്നാണ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെങ്ങനെ 36 റക്അത്തുകൾ  വന്നു എന്നുള്ളത് ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് വിശദീകരിച്ചത് കൊണ്ട് വീണ്ടും ഇവിടെ ആവർത്തിക്കു...

റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ധീൻ സർഖസി(رحمه الله)

Image
 ഭാഗം 6️⃣                     ഹിജ്റ - 483 محمد بن أحمد بن أبي سهل شمس الأئمة السرخسي   كِتَابُ التَّرَاوِيحِ [الْفَصْلُ الْأَوَّلُ فِي عَدَدِ رَكَعَاتِ التَّرَاوِيحِ] (كِتَابُ التَّرَاوِيحِ) (قَالَ) - رَحِمَهُ اللَّهُ تَعَالَى - يُحْتَاجُ إلَى مَعْرِفَةِ أَحْكَامِ التَّرَاوِيحِ، وَالْأُمَّةُ أَجْمَعَتْ عَلَى شَرْعِيَّتِهَا وَجَوَازِهَا وَلَمْ يُنْكِرْهَا أَحَدٌ مِنْ أَهْلِ الْعِلْمِ إلَّا الرَّوَافِضُ لَا بَارَكَ اللَّهُ فِيهِمْ وَلَمْ يَذْكُرْهَا مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - وَذَكَرَهَا غَيْرُهُ ثُمَّ نَقُولُ الْكَلَامُ فِي صَلَاةِ التَّرَاوِيحِ عَلَى اثْنَيْ عَشَرَ فَصْلًا الْفَصْلُ الْأَوَّلُ فِي عَدَدِ الرَّكَعَات فَإِنَّهَا عِشْرُونَ رَكْعَةً سِوَى الْوِتْرِ عِنْدِنَا المبسوط-📚 ج 2  ص :  143- 144 ഹനഫി മദ്ഹബ് തറാവീഹ് നിസ്കാരം ദീനിൽ അറിയപ്പെട്ടതാണെന്നും മുസ്ലിം ഉമ്മത്തിൻറെ ഏകോപനം ഈ വിഷയത്തിൽ ഉണ്ടെന്നും വിശ്വ പ്രശസ്ത  ഹനഫി മദ്ഹബിലെ പ്രഗൽഭ പണ്ഡിതനായ ഇമാം ശംസുദ്ധീൻ സർഖസി (رحمه الله) രേഖപ്പെടുത്തു...

റമദാനിലെ തറാവീഹ്: ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ (رحمه الله)

Image
       ഭാഗം5️⃣      ഹിജ്റ - 334 أبو القاسم عمر بن الحسين الخرقي وقيام شهر رمضان عشرون ركعة متن الخرقي  📚- ص : 29 ഹംമ്പലി മദ്ഹബ് ഹംമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ (رحمه الله) മഹാനവർകളുടെ ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു; "റമദാനിലെ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം  2️⃣0️⃣ആണ്" ഇറാഖിലെ ബാഗ്ദാദിലാണ് ഇമാം ഉമർ ബിൻ ഹുസൈൻ (رحمه الله) ജനിച്ചതും വളർന്നതും.ഹിജ്റ വർഷം 334 ലാണ് ബഹുമാനപ്പെട്ടവരുടെ വഫാത്ത്. ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ അൽ-ഖിറഖി رحمه الله ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ ഹംബ്ബലി കർമ്മശാസ്ത്ര പണ്ഡിതരാണ്. ഹംബലി മദ്ഹബിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ 'മുഖ്തസർ അൽ-ഖിറഖി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലാണ് മഹാനവർകൾ ലോകപ്രശസ്തരായത്.  മഹാനുഭാവന്റെ പിതാവ് ഇമാം ഹുസൈൻ ബിൻ അബ്ദില്ലയും (رحمه الله) ഒരു പണ്ഡിതരായിരുന്നു. അവരിൽ നിന്നാണ് ഉമർ അൽ-ഖിറഖി (رحمه الله) പ്രാഥമിക പഠനം നടത്തി വിജ്ഞാനം നേടിയത്. ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمه الله) ആൺമക്കളായ സ്വാലിഹ് (رحمه الله), അബ്ദ...

റമദാനിലെ തറാവീഹ്: ഇമാം ശാഫിഇ (رحمه الله)

Image
    ഭാഗം 4️⃣ ഇരുപത് റക്അത്തുകൾ നിസ്കരിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രിയങ്കരം; കാരണം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് അപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ -  204 فأما قيام شهر رمضان فصلاة المنفرد أحب إلي منه ورأيتهم بالمدينة يقومون بتسع وثلاثين، وأحب إلي عشرون؛ لأنه روي عن عمر وكذلك يقومون بمكة ويوترون بثلاث. كتاب الأم 📚- ج 1 മഹാനരായ ഇമാം ശാഫിഇ (رحمه الله) പറയുന്നു ; റമദാനിലെ രാത്രി നിസ്കാരത്തെ (തറാവീഹ്) സംബന്ധിച്ചിടത്തോളം, ഒറ്റയ്ക്ക് നിർവ്വഹിക്കുന്നതാണ് ജമാഅത്തായി നിർവ്വഹിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. മദീനയിലുള്ളവർ മുപ്പത്തിയൊമ്പത് റക്അത്തുകൾ നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  (കഴിഞ്ഞ ഭാഗം അതിനെക്കുറിച്ച് ഇമാം മാലിക് رحمه الله പറഞ്ഞ കാര്യം വിശദമായി വായിച്ചല്ലോ ) എന്നാൽ ഇരുപത് റക്അത്തുകൾ നിസ്കരിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രിയങ്കരം; കാരണം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് അപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്കയിലുള്ളവർ നിർവ്വഹിക്കുന്നതും അപ്രകാരമാണ് (ഇരുപത് റക്അത്ത്), അവർ മൂന്ന് റക്അത്ത് വിത്‌റ...

റമദാനിലെ തറാവീഹ് : ഇമാം മാലിക്ക്‌ (رحمه الله)

Image
ഭാഗം3️⃣ വഫാത്ത് -ഹിജ്റ - 179 الامام مالك رضي الله عنه قال مالك: بعث إلي الأمير وأراد أن ينقص من قيام رمضان الذي كان يقومه الناس بالمدينة، قال ابن القاسم: وهو تسعة وثلاثون ركعة بالوتر ست وثلاثون ركعة والوتر ثلاث، قال مالك: فنهيته أن ينقص من ذلك شيئا، وقلت له: هذا ما أدركت الناس عليه وهذا الأمر القديم الذي لم تزل الناس عليه. { المدونة الكبرى📚 ج 1  ص  : 222} നാല് മദ്ഹബിൻറെ ഇമാമുകളിൽ പ്രധാനിയും രണ്ടാം നൂറ്റാണ്ടിലെ മഹാ പണ്ഡിതരുമായ ഇമാം മാലിക്ക്‌ (رحمه الله) പറയുന്നു ; ഭരണാധികാരി എന്നിലേക്ക് ദൂതനെ അയച്ചതിൻറെ ലക്ഷ്യം റമദാൻ നിസ്കാരം (തറാവീഹ്) ചുരുക്കുക എന്നതായിരുന്നു അക്കാലം വരെയും അന്ന് മദീനയിൽ നിസ്കരിച്ചു വന്നിരുന്നത് 39 റക്അത്തുകൾ ആയിരുന്നു 36 റക്അത്ത് തറാവീഹും കൂടാതെ മൂന്ന് റക്അത്ത് വിത്റും ആയിരുന്നു . അങ്ങനെ ഇമാം മാലിക്ക്‌ (رحمه الله) രാജാവിനെ ഈ പറയപ്പെട്ട രീതിയിൽ നിന്ന് തറാവീഹ് നിസ്കാര റകഅത്തുകൾ ചുരുക്കുന്നതിൽ നിന്നും  തടഞ്ഞു. എന്നിട്ട് രാജാവിനോട് പറഞ്ഞു; ഈ നിലയിലാണ് ഞാൻ ജനങ്ങളെ നിസ്കരിക്കുന്നതിൽ എത്തിച്ചത്. ഇതുവരെ തുടർന്നു വന്ന നിലപാടും ഇങ്ങനെ തന്നെയായിരുന്നു. ഇരുപതിൽ കൂട...

റമദാനിലെ തറാവീഹ്: ഇമാം അബു ഹനീഫ (رضي الله عنه)

Image
 ഭാഗം2️⃣ വഫാത്ത് ഹിജ്റ-150 ഈയൊരു പരമ്പരയുടെ ഒന്നാം ഭാഗത്തിൽ റമദാനിൽ 'തറാവീഹ്' എന്ന നിസ്കാരം ഉണ്ട് എന്നുള്ളതിൻറെ തെളിവുകൾ ആയിരുന്നു നാം വായിച്ചത്. ഇനി അങ്ങോട്ട് നാലു മദ്ഹബുകളിൽ പ്രമുഖമായ ഹനഫീ മദ്ഹബിലെ ഇമാമായ ഇമാം അബൂ ഹനീഫ (رحمه الله) മുതൽ ഓരോ നൂറ്റാണ്ടുകളിലെയും ഇമാ മുകളിലേക്കും അവസാനം സ്വഹാബികളുടെയും, താബിഉകളുടെയും റിപ്പോർട്ട്കളിലേക്കും നമുക്ക് വായിക്കാവുന്നതാണ് ഇൻശാ അല്ലാഹ് عن ابي حنيفة عن حماد عن ابراهيم ان الناس كانوا يصلون خمس ترويحات في رمضان كتاب الاثار لابي يوسف ابراهيم هو ابن يزيد النخعي من التابعين മുസ്ലിം ലോക ചരിത്രത്തിൽ പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത വിധം പ്രശസ്തരാണ് ഇമാം അബൂ ഹനീഫ (رحمه الله) മഹാനവർകളുടെ പ്രധാനപ്പെട്ട ശിഷ്യൻ കൂടിയായ ഇമാം അബൂ യൂസുഫ്(رحمه الله) 'കിതാബുൽ ആസാറിൽ' റിപ്പോർട്ട് ചെയ്തതായി കാണാം  ഇമാം അബൂ ഹനീഫ (رحمه الله) തങ്ങളിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് പറയുന്നു 'റമളാൻ മാസത്തിൽ ജനങ്ങൾ അഞ്ച് തർവീഹുകൾ  2️⃣0️⃣റക്അത്തുകൾ നിസ്കരിക്കുന്നവർ ആയിരുന്നു". ലോകത്തുള്ള ഏറ്റവും കൂടുതൽ മുസ്ലിം കോടി ജനങ്ങൾ പിന്തുടരുന്ന മദ്ഹബായ ഹനഫി മദ്ഹബിൻറെ ഇമാം മഹാനരായ...

റമദാനിലെ തറാവീഹ്

Image
   ഭാഗം 1️⃣ بسم الله الرحمن الرحيم الحمد لله رب العالمين اللهم صل علي سيدنا محمد وعلى آل سيدنا محمد വിശുദ്ധ റമദാൻ മാസത്തിൽ മാത്രം പ്രത്യേകമായുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. പുണ്യ നബി കരീം ﷺ വാക്ക്, പ്രവർത്തി എന്നിവ കൊണ്ടും, സ്വഹാബികളുടെ ഏകോപനം കൊണ്ടും, മുസ്ലിം ലോകത്തിൻറെ ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു  ആരാധനയാണ് റമളാനിലെ തറാവീഹ് നിസ്കാരം. "റമദാനിലെ തറാവീഹ് " എന്ന ഒരു പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത് മുസ്ലിം ലോകത്ത് സഹാബത്ത് മുതൽ ഇക്കാലമത്രയും ഓരോ നൂറ്റാണ്ടുകളിൽ ജീവിച്ച അതി പ്രഗത്ഭരായ നാല് മദ്ഹബുകളിൽ ഉള്ള ഇമാമീങ്ങൾ രേഖപ്പെടുത്തിയ അഭിപ്രായമാണ് . അതു കൊണ്ടു തന്നെ ഓരോ മദ്ഹബിലേയും ഇമാമീങ്ങൾ തറാവീഹ് എങ്ങനെ നിസ്കരിക്കണം ?എത്ര റക്അത്തുകൾ നിസ്കരിക്കണം? റക്അത്തുകൾക്കിടയിൽ എത്ര സമയം വിശ്രമിക്കണം? ഏത് സമയം നിസ്കരിക്കണം? എന്തുകൊണ്ട് 20 റക്അത്തുകൾ വന്നു? ഓരോ റകഅത്തുകൾക്കിടയിൽ എത്ര സമയം വിശ്രമിക്കണം? ഇങ്ങനെ തുടങ്ങി ഈ നിസ്കാരവുമായി ബന്ധപ്പെട്ട മറുപടികൾ  നൂറ്റാണ്ടുകളായി രേഖപ്പെട്ടു കിടക്കുന്ന അഹ്ലുസ്സുന്നയുടെ ഇമാമുകൾ രേഖപ്പെടുത്തിയ പ്രമാണങ്ങൾ സാധാരണ ജനങ്ങളിലേക്...