റമദാനിലെ തറാവീഹ്: ഇമാം അബു ഹനീഫ (رضي الله عنه)



 ഭാഗം2️⃣

വഫാത്ത് ഹിജ്റ-150

ഈയൊരു പരമ്പരയുടെ ഒന്നാം ഭാഗത്തിൽ റമദാനിൽ 'തറാവീഹ്' എന്ന നിസ്കാരം ഉണ്ട് എന്നുള്ളതിൻറെ തെളിവുകൾ ആയിരുന്നു നാം വായിച്ചത്.

ഇനി അങ്ങോട്ട് നാലു മദ്ഹബുകളിൽ പ്രമുഖമായ ഹനഫീ മദ്ഹബിലെ ഇമാമായ ഇമാം അബൂ ഹനീഫ (رحمه الله) മുതൽ ഓരോ നൂറ്റാണ്ടുകളിലെയും ഇമാ മുകളിലേക്കും അവസാനം സ്വഹാബികളുടെയും, താബിഉകളുടെയും റിപ്പോർട്ട്കളിലേക്കും നമുക്ക് വായിക്കാവുന്നതാണ് ഇൻശാ അല്ലാഹ്

عن ابي حنيفة عن حماد عن ابراهيم

ان الناس كانوا يصلون خمس ترويحات في رمضان

كتاب الاثار لابي يوسف

ابراهيم هو ابن يزيد النخعي من التابعين

മുസ്ലിം ലോക ചരിത്രത്തിൽ പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത വിധം പ്രശസ്തരാണ് ഇമാം അബൂ ഹനീഫ (رحمه الله) മഹാനവർകളുടെ പ്രധാനപ്പെട്ട ശിഷ്യൻ കൂടിയായ ഇമാം അബൂ യൂസുഫ്(رحمه الله) 'കിതാബുൽ ആസാറിൽ' റിപ്പോർട്ട് ചെയ്തതായി കാണാം

 ഇമാം അബൂ ഹനീഫ (رحمه الله) തങ്ങളിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് പറയുന്നു 'റമളാൻ മാസത്തിൽ ജനങ്ങൾ അഞ്ച് തർവീഹുകൾ  2️⃣0️⃣റക്അത്തുകൾ നിസ്കരിക്കുന്നവർ ആയിരുന്നു".

ലോകത്തുള്ള ഏറ്റവും കൂടുതൽ മുസ്ലിം കോടി ജനങ്ങൾ പിന്തുടരുന്ന മദ്ഹബായ ഹനഫി മദ്ഹബിൻറെ ഇമാം മഹാനരായ ഇമാം അബൂ ഹനീഫ (رحمه الله) റമദാനിൽ തറാവീഹ് നിസ്ക്കരിച്ച റക്അത്തുകൾ

2️⃣0️⃣ആണെന്ന് കിതാബുകളിൽ രേഖപ്പെട്ടു കിടക്കുന്നു

ചരിത്രപരമായ പശ്ചാത്തലം: ഇബ്രാഹിം അൽ നഖയി (رضِىَ ٱللَّهُ عَنۡهُ)  താബിഈ (സ്വഹാബികളെ കണ്ടവർ) പണ്ഡിതരാണ്. മഹാനവർകളുടെ  കാലഘട്ടത്തിൽ കൂഫയിലെയും മറ്റും ജനങ്ങളുടെ പതിവാണ് ഇതിൽ വിവരിക്കുന്നത്.  ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഹനഫി മദ്‌ഹബിൽ തറാവീഹ് 20 റക്അത്താണെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

റമളാനിലെ തറാവീഹ്' ഈയൊരു പരമ്പരയിൽ തറാവീഹ് നിസ്കാരം എങ്ങനെ വന്നു, നബി ﷺ എത്ര ദിവസം നിസ്കരിച്ചു, എത്ര റക്അത്തുകൾ നിസ്കരിച്ചു, പിന്നീട് തറാവീഹ് നിസ്കാരം ആര് പുനസംഘടിപ്പിച്ചു? അതിൻറെ റക്അത്തുകളുടെ എണ്ണം എത്രയായിരുന്നു?, ഏതു സമയത്താണ് നിസ്കരിക്കേണ്ടത്?, നിസ്കരിക്കേണ്ട രൂപം, അതിൻറെ നിയ്യത്ത് ,പള്ളിയിൽ ആണോ അതല്ല വീട്ടിൽ ആണോ നല്ലത് ഇങ്ങനെ നിരവധി കാര്യങ്ങൾ വളരെ വിശദമായിത്തന്നെ നമുക്ക് വരുന്ന ഭാഗങ്ങളിൽ വായിക്കാം.


 അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും