റമദാനിലെ തറാവീഹ്: ഇമാം അബൂ സഈദ് (رحمه الله)



ഭാഗം 7️⃣

ഇമാം അബൂ സഈദ് (رحمه الله)

ഹിജ്റ - 372


أبو سعيد ابن البراذعي رحمه الله -

في قيام رمضان

وقيام رمضان تسع وثلاثون ركعة، يوتر منها بثلاث، وقد أمر عمر بن عبد العزيز القراء أن يقوموا بذلك، يقرءون في كل ركعة بعشر آيات.

التهذيب في اختصار المدونة📚 ج -1 - ص : 373

 

(മാലിക്കി മദ്ഹബ്)

ഇമാം അബൂ സഈദ് ഖലഫ് ബിൻ അബുൽ ഖാസിം അൽ-ബറാദഇ (رحمه الله) രേഖപ്പെടുത്തി: റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരം 39 റക്അത്തുകൾ ആകുന്നു അതിൽ നിന്ന് മൂന്ന് റക്അത്ത് 'വിത്ർ' നിസ്കാരമാണ്.

ബഹുമാനപ്പെട്ട ഉമർ ബിൻ അബ്ദുൽ അസീസ് (رحمه الله) ഖാരിഈങ്ങളോട് {നിസ്കാരത്തിൽ ഇമാമത്ത് നിൽക്കുന്നവർ} ഓരോ റക്അത്തിലും10 ആയത്തുകൾ  ഓതിക്കൊണ്ട് 'തറാവീഹ്' നിസ്കരിക്കാൻ കൽപ്പിച്ചു.

ഹനഫി മദ്ഹബിലും, ശാഫിഈ മദ്ഹബിലും, ഹംമ്പലി മദ്ഹബിലും, മാലികി മദ്ഹബിലും 'തറാവീഹ്' റക്അത്തുകളുടെ എണ്ണം 20 ആണ്. മാലികി മദ്ഹബിൽ ഒരു വിഭാഗം ഇമാമുകൾ തറാവീഹ് നിസ്കാരത്തിൻറെ എണ്ണം 36 റക്അത്തുകൾ ആണെന്നാണ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതെങ്ങനെ 36 റക്അത്തുകൾ  വന്നു എന്നുള്ളത് ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് വിശദീകരിച്ചത് കൊണ്ട് വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല.

പ്രശസ്ത മാലികി മദ്ഹബ് പണ്ഡിതരായ ഇമാം അബൂ സഈദ് ഖലഫ് ബിൻ അബുൽ ഖാസിം അൽ-ബറാദഇ (أبو سعيد خلف بن أبي القاسم البراذعي) എഴുതിയ ഈ ഗ്രന്ഥം മാലികി കർമ്മശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ 'അൽ മുദവ്വന' (ഇമാം സഹ്നൂൻ رحمه الله രചിച്ചത്) എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണിത്.

അബു നവവി✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും