റമദാനിലെ തറാവീഹ്: ഇമാം ശാഫിഇ (رحمه الله)

 


 ഭാഗം 4️⃣

ഇരുപത് റക്അത്തുകൾ നിസ്കരിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രിയങ്കരം; കാരണം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് അപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹിജ്റ -  204

فأما قيام شهر رمضان فصلاة المنفرد أحب إلي منه ورأيتهم بالمدينة يقومون بتسع وثلاثين، وأحب إلي عشرون؛ لأنه روي عن عمر وكذلك يقومون بمكة ويوترون بثلاث.

كتاب الأم 📚- ج 1

മഹാനരായ ഇമാം ശാഫിഇ (رحمه الله) പറയുന്നു ; റമദാനിലെ രാത്രി നിസ്കാരത്തെ (തറാവീഹ്) സംബന്ധിച്ചിടത്തോളം, ഒറ്റയ്ക്ക് നിർവ്വഹിക്കുന്നതാണ് ജമാഅത്തായി നിർവ്വഹിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. മദീനയിലുള്ളവർ മുപ്പത്തിയൊമ്പത് റക്അത്തുകൾ നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

 (കഴിഞ്ഞ ഭാഗം അതിനെക്കുറിച്ച് ഇമാം മാലിക് رحمه الله പറഞ്ഞ കാര്യം വിശദമായി വായിച്ചല്ലോ )

എന്നാൽ ഇരുപത് റക്അത്തുകൾ നിസ്കരിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രിയങ്കരം; കാരണം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് അപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്കയിലുള്ളവർ നിർവ്വഹിക്കുന്നതും അപ്രകാരമാണ് (ഇരുപത് റക്അത്ത്), അവർ മൂന്ന് റക്അത്ത് വിത്‌റും നിസ്കരിക്കുന്നു."

മക്കയിലെ രീതി: ഹിജ്റ150 ൽ ജനിച്ച ഇമാം ശാഫിഈ (رحمه الله) തങ്ങൾ സലഫു സ്വാലിഹീങ്ങളുടെ ചര്യ കണ്ടു മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞത്. മക്കക്കാർ 20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്‌റുമാണ് നിർവ്വഹിച്ചിരുന്നത്. ഇത് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്തെ രീതിയാണെന്നും  വ്യക്തമാക്കുന്നു. അതാണ് ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളുടെ മാതൃക.

ഉത്തമ നൂറ്റാണ്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച, ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമാക്കിയ ലോക പ്രശസ്ത പണ്ഡിതർ ഇമാം ശാഫിഈ (رحمه الله) വാക്കുകളാണ് മുകളിൽ വായിച്ചത്. തറാവീഹ് 8 റക്അത്ത് അല്ലെങ്കിൽ 11 റക്അത്ത്  മുൻഗാമികൾക്ക് പരിചിതമല്ല എന്നതാണ് യാഥാർത്ഥ്യം.

ഇരുപത് റക്അത്തുകൾ നിസ്കരിക്കുന്നതാണ് എനിക്ക് കൂടുതൽ പ്രിയങ്കരം; എന്ന് ഇമാം ശാഫിഈ (رحمه الله) തങ്ങൾ പറഞ്ഞതിന്റെ താല്പര്യം നബിﷺതങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച മനസ്സിലാക്കിയ സ്വഹാബത്ത് അതായിരുന്നു നിസ്കരിച്ച തറാവീഹിന്റെ  റകഅത്തുകൾ എന്നതുകൊണ്ടു തന്നെയാണ്.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും