റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ധീൻ സർഖസി(رحمه الله)
ഭാഗം 6️⃣
ഹിജ്റ - 483
محمد بن أحمد بن أبي سهل شمس الأئمة السرخسي
كِتَابُ التَّرَاوِيحِ
[الْفَصْلُ الْأَوَّلُ فِي عَدَدِ رَكَعَاتِ التَّرَاوِيحِ]
(كِتَابُ التَّرَاوِيحِ) (قَالَ) - رَحِمَهُ اللَّهُ تَعَالَى - يُحْتَاجُ إلَى مَعْرِفَةِ أَحْكَامِ التَّرَاوِيحِ، وَالْأُمَّةُ أَجْمَعَتْ عَلَى شَرْعِيَّتِهَا وَجَوَازِهَا وَلَمْ يُنْكِرْهَا أَحَدٌ مِنْ أَهْلِ الْعِلْمِ إلَّا الرَّوَافِضُ لَا بَارَكَ اللَّهُ فِيهِمْ وَلَمْ يَذْكُرْهَا مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - وَذَكَرَهَا غَيْرُهُ ثُمَّ نَقُولُ الْكَلَامُ فِي صَلَاةِ التَّرَاوِيحِ عَلَى اثْنَيْ عَشَرَ فَصْلًا
الْفَصْلُ الْأَوَّلُ فِي عَدَدِ الرَّكَعَات
فَإِنَّهَا عِشْرُونَ رَكْعَةً سِوَى الْوِتْرِ عِنْدِنَا
المبسوط-📚 ج 2 ص : 143- 144
ഹനഫി മദ്ഹബ്
തറാവീഹ് നിസ്കാരം ദീനിൽ അറിയപ്പെട്ടതാണെന്നും മുസ്ലിം ഉമ്മത്തിൻറെ ഏകോപനം ഈ വിഷയത്തിൽ ഉണ്ടെന്നും വിശ്വ പ്രശസ്ത ഹനഫി മദ്ഹബിലെ പ്രഗൽഭ പണ്ഡിതനായ ഇമാം ശംസുദ്ധീൻ സർഖസി (رحمه الله) രേഖപ്പെടുത്തുന്നു. 'റാഫിളത്' എന്ന പിഴച്ച പുത്തൻ വിഭാഗം ഒഴികെ മറ്റാരും (അക്കാലത്ത് ) തറാവീഹ് നിസ്കാരത്തെ നിഷേധിച്ചിട്ടില്ല.
തുടർന്ന് നിസ്കാരത്തിൻറെ റക്അത്തുകളെ സംബന്ധിച്ച് മഹാനവർകൾ തറാവീഹ് 2️⃣0️⃣റക്അത്ത് ആണെന്ന് രേഖപ്പെടുത്തുന്നു 'വിത്ർ' നിസ്കാരം ഇതിനു പുറമെയാണ്.
ഇമാം ശംസുദ്ധീൻ സർഖസി (رحمه الله) രചിച്ച അൽ മബ്സൂത് എന്ന കിതാബ് ഹനഫി കർമ്മശാസ്ത്രത്തിലെ ഏറ്റവും വലിയ ഗ്രന്ഥങ്ങളിൽ ഒന്നാണ്.ഹനഫി മദ്ഹബിലെ നിയമങ്ങൾ വിശകലനം ചെയ്യുന്നതിലും തെളിവുകൾ നിരത്തുന്നതിലും ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായി 'അൽ മബ്സൂത്' പരിഗണിക്കപ്പെടുന്നു.
ഇമാം ശംസുദ്ധീൻ സർഖസി (رحمه الله) അഗാധമായ അറിവ് കാരണം 'ശംസുൽ അഇമ്മ' (ഇമാമുകളുടെ സൂര്യൻ) എന്ന പേരിലാണ് മഹാനവർകൾ അറിയപ്പെടുന്നത്.
ആ കാലഘട്ടത്തിലെ പിഴച്ച വിഭാഗമായ 'റാഫിളത്' തറാവീഹ് നിസ്കാരത്തെ തന്നെ നിഷേധിച്ചങ്കിൽ ഇന്ന് ഇവിടെയുള്ള ഒരുകൂട്ടം പുത്തൻ പ്രസ്ഥാനക്കാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് തറാവീഹ് നിസ്കാരം റമദാനിലെ ഒരു പ്രത്യേക നിസ്കാരം ഇല്ലെന്നും മറിച്ച് വിത്ർ, തഹജ്ജുദ് ,തറാവീഹ് ഇതെല്ലാം ഒരേ നിസ്കാരം ആണെന്ന പിഴച്ച വാദമാണ് ഇത്തരക്കാർ ഇന്ന് പ്രചരിപ്പിക്കുന്നത്.
അബൂ നവവി ✍️
0097477882082

Comments
Post a Comment