റമദാനിലെ തറാവീഹ് : ഇമാം മാലിക്ക്‌ (رحمه الله)



ഭാഗം3️⃣

വഫാത്ത് -ഹിജ്റ - 179


الامام مالك رضي الله عنه

قال مالك: بعث إلي الأمير وأراد أن ينقص من قيام رمضان الذي كان يقومه الناس بالمدينة، قال ابن القاسم: وهو تسعة وثلاثون ركعة بالوتر ست وثلاثون ركعة والوتر ثلاث، قال مالك: فنهيته أن ينقص من ذلك شيئا، وقلت له: هذا ما أدركت الناس عليه وهذا الأمر القديم الذي لم تزل الناس عليه.

{ المدونة الكبرى📚 ج 1  ص  : 222}

നാല് മദ്ഹബിൻറെ ഇമാമുകളിൽ പ്രധാനിയും രണ്ടാം നൂറ്റാണ്ടിലെ മഹാ പണ്ഡിതരുമായ ഇമാം മാലിക്ക്‌ (رحمه الله) പറയുന്നു ; ഭരണാധികാരി എന്നിലേക്ക് ദൂതനെ അയച്ചതിൻറെ ലക്ഷ്യം റമദാൻ നിസ്കാരം (തറാവീഹ്) ചുരുക്കുക എന്നതായിരുന്നു

അക്കാലം വരെയും അന്ന് മദീനയിൽ നിസ്കരിച്ചു വന്നിരുന്നത് 39 റക്അത്തുകൾ ആയിരുന്നു 36 റക്അത്ത് തറാവീഹും കൂടാതെ മൂന്ന് റക്അത്ത് വിത്റും ആയിരുന്നു .

അങ്ങനെ ഇമാം മാലിക്ക്‌ (رحمه الله) രാജാവിനെ ഈ പറയപ്പെട്ട രീതിയിൽ നിന്ന് തറാവീഹ് നിസ്കാര റകഅത്തുകൾ ചുരുക്കുന്നതിൽ നിന്നും  തടഞ്ഞു. എന്നിട്ട് രാജാവിനോട് പറഞ്ഞു; ഈ നിലയിലാണ് ഞാൻ ജനങ്ങളെ നിസ്കരിക്കുന്നതിൽ എത്തിച്ചത്. ഇതുവരെ തുടർന്നു വന്ന നിലപാടും ഇങ്ങനെ തന്നെയായിരുന്നു.

ഇരുപതിൽ കൂടുതൽ റക്അത്തുകൾ വന്നതിൻറെ കാരണങ്ങൾ കൂടി നമുക്ക് നോക്കാം

ഹനഫി മദ്ഹബിലും, ശാഫിഈ മദ്ഹബിലും, ഹമ്പലി മദ്ഹബിലും, മാലിക്കി മദ്ഹബിലെ ഒരഭിപ്രായ പ്രകാരവും തറാവീഹിൻറെ റക്അത്തുകളുടെ എണ്ണം 20 ആണ്. (ഇൻശാ അല്ലാഹ് ഈ പരമ്പരയുടെ തുടർ ഭാഗങ്ങളിൽ കാണാവുന്നതാണ്)

എന്നാൽ മാലികി മദ്ഹബിൽ ഇരുപത് എന്നും, മുപ്പത്തിയാറ് റക്അത്തുകൾ എന്നും ഇമാം മാലിക് (رحمه الله) അടക്കം പല പണ്ഡിതന്മാരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കാരണം മദീനക്കാരുടെ പ്രവർത്തനമാണ് അതിന് അവർ അവലംബമായി സ്വീകരിച്ചിട്ടുള്ളത്.

മക്കയിൽ സ്വഹാബത്ത് ഓരോ നാല് റക്അത്തുകൾ 'തറാവീഹ്' നിസ്കരിച്ച ശേഷവും കഅബ ത്വവാഫ് ചെയ്യുന്ന പതിവുണ്ടായിരുന്നു

അതു കൊണ്ടു തന്നെ മദീനയിൽ വെച്ച് നിസ്കരിക്കുമ്പോൾ ത്വവാഫ് ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ ഓരോ തറാവീഹ് 4 റക്അത്തുകൾക്കു ശേഷവും മറ്റൊരു നാലു റക്അത്ത് സുന്നത് നിസ്കരിക്കുന്ന പതിവുണ്ടായിരുന്നു മദീനക്കാർക്ക്.

അങ്ങനെ നാല് വിശ്രമ വേളകളിൽ നാല് റക്അത്തു വീതം നിസ്കരിക്കുമ്പോൾ വന്നതാണ് മദീനയിലെ പതിനാറ് റക്അത്ത് അധികരിച്ചത്. ശേഷം മൂന്ന് റക്അത്ത് വിത്റുകളും അവർ നിസ്കരിച്ചിരുന്നു.

അബൂ നവവി✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും