"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

ഭ്രാന്ത് പിടിപെട്ട കുട്ടിയുമായി നബിﷺ യിലേക്ക് അഭയം തേടിയ സ്വഹാബി വനിത 

عَنِ بن عَبَّاسٍ ان امْرَأَةً جَاءَتْ بِابْنٍ لها إلى رسول اللَّهِ صلى الله عليه وسلم فقالت يا رَسُولَ اللَّهِ ان ابني هذا بِهِ جُنُونٌ وانه يَأْخُذُهُ عِنْدَ غَدَائِناَ وَعَشَائِنَا فَيُفْسِدُ عَلَيْنَا فَمَسَحَ رسول اللَّهِ صلى الله عليه وسلم صَدْرَهُ وَدَعَا فَثَعَّ ثَعَّةً قال عثمان بن فَسَأَلْتُ أَعْرَابِيًّا فقال بَعْضُهُ على أَثَرِ بَعْضٍ وَخَرَجَ من جَوْفِهِ مثله الْجَرْوِ الأَسْوَدِ وسعى ـ

ഒരു സ്ത്രീ അവരുടെ കുട്ടിയുമായി നബി ﷺയുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു; ഓ നബിയെ, രാവിലെയും, വൈകുന്നേരവും എൻറെ കുട്ടിക്ക് ഭ്രാന്ത് പിടിപെട്ട് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ട് ഞങ്ങൾ വല്ലാതെ വിഷമത്തിലാണ് .

നബിﷺ ആ കുട്ടിയുടെ നെഞ്ചിൽ തടവുകയും അതിനു ശേഷം പ്രാർത്ഥിക്കുകയും ചെയ്തു അതോടു കൂടി ആ കുട്ടിയുടെ അസുഖം ഭേദമാവുകയും ചെയ്തു. 

പ്രഗൽഭരായ മുഹദ്ദിസുകൾ ഈ ഹദീസ് എടുത്തുദ്ധരിക്കുന്നു

1️⃣ 📚 مسند الامام احمد رضي الله عنه ج 4 /141 حديث رقم 2288 من تتمة مسند عبد الله ابن عباس رضي الله عنهما

2️⃣ 📚 مصنف ابن شیبة   ج 8 ص 37 حديث رقم 34031


3️⃣ 📚 دلائل النبوة للبيهقي ( ج- 6 /ص 21´ 22´ 23)


4️⃣ 📚 کتاب الزهد للامام هناد ابن السري الکوفي (152-243) حديث رقم 1338


5️⃣ 📚 مجمع الزوائد ج 9 ص 2


6️⃣ 📚 المسند الجامع للدارمي ص 100 رقم الحديث 21


7️⃣ ഇമാം ത്വബ്റാനി (رحمه الله)

മുഅജമുൽ കബീർ 📚

പുത്തൻ വാദികളോടുള്ള ചോദ്യം❓ മുഹമ്മദ് നബി ﷺനിങ്ങളുടെ ഭാഷയിൽ ഒരു ഡോക്ടർ അല്ലല്ലോ നിങ്ങൾക്ക് കേവലം സാധാരണ മനുഷ്യൻ മാത്രം.. അങ്ങനെയിരിക്കെ എന്തിന് ഈ സ്ത്രീ സ്വന്തം കുട്ടിയുമായി നബി ﷺ യുടെ അടുക്കൽ വന്നു ?

സാധാരണ മനുഷ്യരെക്കൊണ്ട് ഭ്രാന്ത് സുഖപ്പെടുത്തുക അസാധ്യമാണല്ലോ! മുഹമ്മദ് നബിﷺ ആണെങ്കിൽ ഡോക്ടറും അല്ല പിന്നെ ഈ സ്ത്രീ ചോദിച്ച ചോദ്യം കുഞ്ഞീതു മദനി പഠിപ്പിച്ച നിർവ്വചനമനുസരിച്ചു് ശിർക്കല്ലേ❓

കാരണം മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടും, മരണപ്പെട്ടവരോടും സഹായം തേടുക  അത് ശിർക്കാണ് എന്ന് പച്ച മലയാളത്തിൽ നിങ്ങൾ എഴുതിയത് മറന്നിട്ടില്ല മലയാളികൾ.സ്വഹാബികളെ സംബന്ധിച്ചു നബിﷺ അവരുടെ ഏത് പ്രശ്നങ്ങൾക്കും അഭയ കേന്ദ്രമായിരുന്നു. 

അബൂ നവവി ✍️

00974  77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും