റമദാനിലെ തറാവീഹ്: ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ (رحمه الله)


 


     ഭാഗം5️⃣

     ഹിജ്റ - 334


أبو القاسم عمر بن الحسين الخرقي

وقيام شهر رمضان عشرون ركعة

متن الخرقي  📚- ص : 29

ഹംമ്പലി മദ്ഹബ്

ഹംമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ (رحمه الله) മഹാനവർകളുടെ ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു; "റമദാനിലെ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം  2️⃣0️⃣ആണ്"

ഇറാഖിലെ ബാഗ്ദാദിലാണ് ഇമാം ഉമർ ബിൻ ഹുസൈൻ (رحمه الله) ജനിച്ചതും വളർന്നതും.ഹിജ്റ വർഷം 334 ലാണ് ബഹുമാനപ്പെട്ടവരുടെ വഫാത്ത്.

ഇമാം അബുൽ ഖാസിം ഉമർ ബിൻ ഹുസൈൻ അൽ-ഖിറഖി رحمه الله ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ ഹംബ്ബലി കർമ്മശാസ്ത്ര പണ്ഡിതരാണ്. ഹംബലി മദ്ഹബിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ 'മുഖ്തസർ അൽ-ഖിറഖി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലാണ് മഹാനവർകൾ ലോകപ്രശസ്തരായത്.

 മഹാനുഭാവന്റെ പിതാവ് ഇമാം ഹുസൈൻ ബിൻ അബ്ദില്ലയും (رحمه الله) ഒരു പണ്ഡിതരായിരുന്നു. അവരിൽ നിന്നാണ് ഉമർ അൽ-ഖിറഖി (رحمه الله) പ്രാഥമിക പഠനം നടത്തി വിജ്ഞാനം നേടിയത്.

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمه الله) ആൺമക്കളായ സ്വാലിഹ് (رحمه الله), അബ്ദുള്ള (رحمه الله) എന്നിവരുടെ ശിഷ്യന്മാരിൽ നിന്നാണ് ഇമാം ഉമർ അൽ-ഖിറഖി (رحمه الله) അറിവ് നേടിയത്.

ഹംബലി മദ്ഹബിലെ ആദ്യത്തെ സംക്ഷിപ്ത കർമ്മശാസ്ത്ര ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു ഈ ഗ്രന്ഥത്തിന് പിൽക്കാലത്ത് മുന്നൂറിലധികം വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.

10 ലക്ഷത്തിൽ പരം ഹദീസുകൾ മനപ്പാഠമാക്കിയ ഇമാമുസ്സുന്ന ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) യുടെ മക്കളുടെ  ശിഷ്യരിൽ നിന്ന് ദീൻ നേരിട്ട് പഠിച്ച് മനസ്സിലാക്കിയ ഇമാം ഉമർ ബിൻ ഹുസൈൻ അൽ-ഖിറഖി رحمه الله യാണ് തറാവീഹിന്റെ റകഅത്തുകൾ 20 ആണെന്ന് മുസ്ലിം ലോകത്തെ പഠിപ്പിക്കുന്നത്.

അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും