റമദാനിലെ തറാവീഹ്: ഇമാം ബുഖാരി (رحمه الله)
ഭാഗം 8️⃣
ഇമാം ബുഖാരി (رحمه الله)
ഹിജ്റ - 256
قال البخاري في التاريخ الكبير - أَبُو الخضيب قَالَ يحيى بْن مُوسَى قَالَ نا جَعْفَر بْن عون سَمِعَ أبا الخضيب الجعفِي" كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة".
അബൂ ഖസീബ് അൽ-ജുഅ്ഫിرضِىَ ٱللَّهُ عَنۡهُ പറയുന്നു: സുവൈദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ) റമദാനിൽ ഞങ്ങൾക്ക് ഇമാമായി നിന്ന് ഇരുപത് റക്അത്ത് (തറാവീഹ് ) നിസ്കരിക്കാറുണ്ടായിരുന്നു.
സുവൈദ് (رضِىَ ٱللَّهُ عَنۡهُ) ജനങ്ങൾക്ക് തറാവീഹ് നിസ്കരിച്ചു കൊടുത്തിരുന്നത് 2️⃣0️⃣ റക്അത്ത് ആണ്.
പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ഏറ്റവും കൂടുതൽ സ്വീകാര്യ യോഗ്യമായി അംഗീകരിക്കുന്ന 'സ്വഹീഹുൽ ബുഖാരി'യുടെ രചയിതാവ് ഇമാം ബുഹാരി (رحمه الله) 'താരീഖുൽ കബീർ' എന്ന മഹാനവർകളുടെ മറ്റൊരു ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്വഹാബികൾക്ക് സുവൈദ് (رضِىَ ٱللَّهُ عَنۡهُ) 20 റക്അത്തുകൾ 'തറാവീഹ്' നിസ്കരിച്ചു കൊണ്ട് ഇമാമത്ത് നിന്നു എന്നതാണ്.
ഇമാം ബുഖാരി (رحمه الله)
'താരീഖുൽ കബീർ'
ആരായിരുന്നു സുവദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ)❓ ഇസ്‌ലാമിക ചരിത്രത്തിലെ വളരെ സവിശേഷമായ പദവിയുള്ള മഹാനാണ്. നബി ﷺ യുടെ കാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കുകയും എന്നാൽ അവിടുത്തെ നേരിട്ട് കാണാൻ സാധിക്കാതിരിക്കുകയും ചെയ്തവരെയാണ് 'മുഖദ്‌റം' എന്ന് വിളിക്കുന്നത്.
നബി ﷺ വഫാത്തായ ദിവസം മദീനയിലെത്തിയ താബിഇ പ്രമുഖരാണ് ബഹുമാനപ്പെട്ടവർ. മറ്റു ചില പണ്ഡിതരുടെ അഭിപ്രായപ്രകാരം സുവദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ) സ്വഹാബിയാണെന്നും പറയപ്പെടുന്നു.
സുവദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ) ഉമർ ബിൻ ഖത്താബ്, അലി ബിൻ അബീ ത്വാലിബ്, ഇബ്നു മസ്ഊദ് (رضي الله عنهم) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്ന് ദീൻ നേരിട്ട് പഠിച്ചു.
നബി ﷺ തങ്ങൾ നിസ്കരിച്ച വിത്റ് നിസ്കാരത്തിന്റെ 11 റക്അത്തുകൾ ഇമാം ബുഖാരി (رحمه الله) റിപ്പോർട്ട് ചെയ്തത് അത് തറാവീഹ് നിസ്കാരം പതിനൊന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവർക്ക് ഈ ചരിത്രം വലിയൊരു പ്രഹരമാണ്. ആ ഹദീസ് ശരിക്കും തറാവീഹിനെ പറ്റിയായിരുന്നു പറഞ്ഞതെങ്കിൽ ഇമാം ബുഖാരി (رضِىَ ٱللَّهُ عَنۡهُ ) സുവദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ) റമളാനിൽ 20 റക്അത്ത് തറാവീഹ് നിസ്കരിച്ചു എന്ന് കൊണ്ടുവരുന്നത് എത്രമാത്രം നിരർത്ഥകമാകും.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
അബൂ നവവി
00974 77882082
.jpg)
Comments
Post a Comment