മുഹമ്മദ് നബി ﷺ യെക്കൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുക

 

ഭാഗം 2

പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു:

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ

سورة يونس (٥٧، ٥٨)

“നബിയേ, തങ്ങൾ പറയുക: അല്ലാഹുവിന്റെ ഔദാര്യവും അവന്റെ റഹ്മത്തും കൊണ്ട് അവർ സന്തോഷിക്കട്ടെ.”

“റഹ്മത്ത്” എന്നത് നബി ﷺ യെപ്പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബി ﷺ യെക്കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ കൊണ്ടുതന്നെ സ്ഥിരപ്പെടുന്നു.

വല്ലവർക്കും ഇത് ദുർവ്യാഖ്യാനമായി തോന്നുന്നുവെങ്കിൽ, ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) ഈ ആയത്ത് വിശദീകരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് കാണാം.

واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم

(روح المعاني ١٤١/٦)

“അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി ﷺ തങ്ങളും ആകുന്നു.”

(റൂഹുൽ മആനി)

ബഹുമാനപ്പെട്ട ഹാഫിള് ഇമാം സുയൂഥി (رحمه الله) യും ഇമാം അബൂ ഹയ്യാനും (رحمه الله) ഇതേ കാര്യംതന്നെ പഠിപ്പിക്കുന്നു.

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ

(سورة يونس 57)

وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ، ورحمته محمد صلى الله عليه وسلم ، قال الله تعالى { وما أرسلناك إلا رحمة للعالمين }

(تفسير الدر المنثور للحافظ السيوطي رحمه الله – ج-7 / ص: 668)

وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمد صلى الله عليه وسلم.

(تفسير البحر المحيط، ج-6 / ص: 75)

മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീറുൽ കബീറിൽ മുഫസ്സിറായ ഇമാം ഫഖ്‌റുദ്ദീൻ റാസി (رحمه الله) പറയുന്നതും മേൽപ്പറയപ്പെട്ട ആശയംതന്നെയാണ്. അത് ഇങ്ങനെ കാണാം:

“അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശം.”

(തഫ്‌സീറുൽ കബീർ 7-95)

ചുരുക്കത്തിൽ, മുഹമ്മദ് നബി ﷺ യെക്കൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് ഇത്. അതിന് ഏറ്റവും അനുയോജ്യമായ ദിവസം നബി ﷺ തങ്ങൾ ജനിച്ച റബീഉൽ അവ്വൽ 12 തന്നെയാണ്.

ഇത് മുസ്‌ലിം ലോകം മുൻകാലത്ത് കാണിച്ചുതന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക് വായിക്കാം.

അബൂ നവവി ✍️

0097466582082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣