കൂട്ടു പ്രാർത്ഥന - ഭാഗം 2️⃣
ഫർള് നിസ്കാര ശേഷം നബി ﷺ തങ്ങൾ കൂടെ പിന്നിൽ നിസ്കരിച്ചവർക്ക് വേണ്ടി ദുആ ചെയ്തിരുന്നോ❓
عَنْ جَابِرِ بْنِ يَزِيدَ بْنِ الْأَسْوَدِ الْعَامِرِيِّ، عَنْ أَبِيهِ قَالَ: صَلَّيْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْفَجْرَ، فَلَمَّا سَلَّمَ انْحَرَفَ وَرَفَعَ يَدَيْهِ وَدَعَا: اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا، وَفِي مُدِّنَا وَصَاعِنَا. رَوَاهُ ابْنُ أَبِي شَيْبَةَ، وَأَخْرَجَ مَا وَرَدَ نَحْوَهُ الطَّبَرَانِيُّ فِي الْكَبِيرِ عَنِ ابْنِ عَبَّاسٍ، وَفِي الْأَوْسَطِ عَنِ ابْنِ عُمَرَ، وَرِجَالُهُمَا ثِقَاتٌ (وفاء الوفا بأخبار دار المصطفى: ١/ ٥٤)
ജാബിർ ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു : ഞാൻ നബി ﷺ യോടൊന്നിച്ച് സുബ്ഹി നിസ്‌കരിച്ചു. സലാം വീട്ടിയപ്പോൾ "ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് രണ്ട് കൈകളും ഉയർത്തി നബി ﷺ ഇങ്ങനെ ദുആ ചെയ്തു." അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും, സ്വാഇലും (ഞങ്ങളുടെ നാട്ടിലും ഭക്ഷ്യപദാർത്ഥങ്ങളിലും) നീ ബറകത്ത് ചൊരിയേണമേ..”
ഈ ആശയം കാണിക്കുന്ന വേറെയും ഹദീസുകൾ കാണാവുന്നതാണ് ഇമാം ത്വബ്റാനി (رضِىَ ٱللَّهُ عَنۡهُ), ഇബ്നുഅബ്ബാസ് (رضِىَ ٱللَّهُ عَنۡهُ ) വിൽ നിന്നും,ഇബ്‌നു ഉമർ (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്ന് ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ട്.
ഹദീസിന്റെ രണ്ട് പരമ്പരയിലുമുള്ള റിപ്പോർട്ടർമാർ വിശ്വാസയോഗ്യരാണന്നാണ് ഇമാമുകൾ വിധി പറഞ്ഞിരിക്കുന്നത്. (വഫാഉൽവഫാ: 1/54) ( തുഹ്ഫത്തുൽ അഹ്‌വദി(2/199) തുടങ്ങിയ ഗ്രന്ഥങ്ങളിലും ഈ ഹദീസ് കാണാവുന്നതാണ്.
ഇമാം ത്വബ്റാനി(رضِىَ ٱللَّهُ عَنۡهُ) മുഅ്ജമുൽ ഔസത്തിൽ റിപ്പോർട്ട് ചെയ്ത ഹദീസ് ഇങ്ങനെ:
حَدَّثَنَا عَلِيُّ بْنُ سَعِيدٍ قَالَ: نَا حَمَّادُ بْنُ إِسْمَاعِيلَ بْنِ عُلَيَّةَ، قَالَ: نَا أَبِي، عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ قَالَ: صَلَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الْفَجْرِ ثُمَّ انْفَتَلَ فَأَقْبَلَ عَلَى الْقَوْمِ فَقَالَ: اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا، وَبَارِكْ لَنَا فِي مُدِّنَا وَصَاعِنَا.. الْحَدِيثَ(2) المعجم الأوسط : ٤ / ٢٤٥ : رقم الحديث : ٤٠٩٨)
و جامع الأصول للإمام السيوطي: رقم : ٣٩٦٢٩، وكنز العمال:
۳۸۲۳۳0 ، وصحيح كنوز السنة النبوية : (١٣٩/١
ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്നുള്ള റിപ്പോർട്ട് ഇങ്ങനെ കാണാവുന്നതാണ് നബി ﷺ സുബ്ഹി നിസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം ജനങ്ങളിലേക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്തു. അല്ലാഹുവേ! ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും,സ്വാഇലും നീ ബറകത്ത് ചെയ്യേണമേ... (അൽ മുഅ്‌ജമുൽ ഔസത്വ്).
പ്രസ്തുത ഹദീസ് ഇമാം സുയൂത്വി (رضِىَ ٱللَّهُ عَنۡهُ) ജാമിഉൽ കബീർ) ലും കൻസുൽ ഉമ്മാൽ (38233)-ലും സ്വഹീഹു കുനൂസിസ്സുന്നത്തിnnബവിയ്യ (1/139) ലുമുണ്ട്. വഹാബി പ്രസ്ഥാനം വളരെ ആദരിക്കുന്ന അവരുടെ നേതാവായ നാസ്വിറുദ്ദീനിൽ അൽബാനി 'ഫളാഇലുശ്ശാമി വദിമിശ്ഖ്' (1/9)-ലും മേൽപ്പറഞ്ഞ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. 54) പ്രസ്‌തുത ഹദീസ് സ്വഹീഹാണെന്ന് അൽബാനി തന്നെ പ്രസ്‌താവിച്ചിട്ടുമുണ്ട്.
ഫർളു നിസ്‌കാരശേഷം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ബഹുവചനം ഉപയോ ഗിച്ച് മദീന, ശാം, യമൻ, തുടങ്ങിയ നാടു കളിലും ഭക്ഷണപദാർത്ഥങ്ങളിലും ബറക്കത്ത് ചെയ്യാൻ നബി ﷺ ദുആ ചെയ്തു എന്ന് ഹദീസുകളിൽ നിന്ന് കൃത്യമായി മനസ്സിലാക്കാം.
ഇത്തരം ഹദീസുകൾ എടുത്തു വെച്ച ശേഷം തുർമുദിയുടെ ശർഹ് മആരിഫുസ്സുനനിൽ ഇമാം സയ്യിദ് മുഹമ്മദ് യൂസുഫുൽ ഹുസയ്‌നി (رضِىَ ٱللَّهُ عَنۡهُ) പറയുന്നു:
فَهَذِهِ وَمَا شَاكَلَهَا مِنَ الرِّوَايَاتِ فِي الْبَابِ تَكَادُ تَكْفِي حُجَّةً لِمَا اعْتَادَهُ النَّاسُ فِي الْبِلَادِ، مِنَ الدَّعَوَاتِ الِاجْتِمَاعِيَّةِ دُبُرَ الصَّلَوَاتِ.
നിസ്‌കാരശേഷം എല്ലാനാടുകളിലും - പതിവായി നടത്തപ്പെടുന്ന കൂട്ടുപ്രാർത്ഥനക്ക് ഇത്തരം റിപ്പോർട്ടുകൾ തെളിവാണ്. (മആരിഫുസ്സുനൻ: 3/123)
നബി ﷺ പറഞ്ഞു: “ഒരാൾ ഒരു ജനതക്ക് ഇമാമായി നിസ്കരിക്കുകയും മഅ്മൂമീങ്ങളെ കൂടാതെ സ്വന്തം ശരീരത്തിനു വേണ്ടി ദുആ ചെയ്താൽ അവൻ അവരെ വഞ്ചിച്ചു". (അൽ മുഅ്ജമുൽ കബീർ: 7507)
പ്രസ്തുത ഹദീസിൽ പറഞ്ഞ ആശയം മറ്റ് നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്..
ഇമാം അഹ്‌മദ് (رضِىَ ٱللَّهُ عَنۡهُ) മുസ്‌നദിലും,ഇമാം അബൂദാവൂദ് (رضِىَ ٱللَّهُ عَنۡهُ) സുനനിലും, ഇമാം ബയ്ഹഖി (رضِىَ ٱللَّهُ عَنۡهُ) സുനനിലും, ഇമാം ഇബ്നു മാജ (رضِىَ ٱللَّهُ عَنۡهُ) സുനനിലും, ഇമാം തുർമുദി (رضِىَ ٱللَّهُ عَنۡهُ) സുനനിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം പിന്നിലുള്ളകളെ വഞ്ചിച്ചു എന്ന് പറയാനുള്ള കാരണം എന്താണ്❓
സ്വന്തത്തിനു ദുആ ചെയ്യുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവെന്ന് പറയാനുള്ള കാരണം വിവരിച്ച് പ്രശസ്ത ഹദീസു പണ്ഡിതൻ ത്വീബി (رضِىَ ٱللَّهُ عَنۡهُ) രേഖപ്പെടുത്തി.സ്വന്തത്തിനു പ്രാർത്ഥിക്കുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവെന്ന് പറയാനുള്ള കാരണം വിവരിച്ച് വിശ്രുത ഹദീസു പണ്ഡിതൻ ത്വീബി (رضِىَ ٱللَّهُ عَنۡهُ) രേഖപ്പെടുത്തി:
قَالَ الطِّيبِيُّ: نَسَبَ الْخِيَانَةَ إِلَى الْإِمَامِ لِأَنَّ شَرْعِيَّةَ الْجَمَاعَةِ أَنْ يُفِيضَ كُلٌّ مِنَ الْإِمَامِ وَالْمَأْمُومِ الْخَيْرَ عَلَى صَاحِبِهِ بِبَرَكَةِ قُرْبِهِ مِنَ اللَّهِ تَعَالَى، فَمَنْ خَصَّ نَفْسَهُ فَقَدْ خَانَ صَاحِبَهُ. (مرقاة)
അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ ബറക്കത്ത് കൊണ്ട് ഇമാമും, മഅ്‌മൂമും പരസ്രം നന്മചൊരിയലാണ് ജമാഅത്ത് നിയമമാക്കിയതിൻ്റെ ലക്ഷ്യം. അതിനാൽ സ്വന്തത്തിനുവേണ്ടി ഇമാം ദുആ ചെയ്യുമ്പോൾ തൻ്റെ കൂട്ടുകാരനോട് വഞ്ചനകാ ണിക്കുകയാണല്ലോ ചെയ്യുന്നത്. അതിനാലാണ് വഞ്ചനയെ ഇമാമിലേക്ക് നബി ﷺ ചേർത്തിപ്പറഞ്ഞത്.(മിർഖാത്ത്: 4/ 184)ഇമാം അല്ലാമാ സിൻദി (رضِىَ ٱللَّهُ عَنۡهُ) പറയുന്നു:
قَوْلُهُ (فَقَدْ خَانَهُمْ) فَإِنَّهُمْ يَعْتَمِدُونَ عَلَى دُعَائِهِ، وَيُؤَمِّنُونَ جَمِيعًا إِذَا دَعَا اعْتِمَادًا عَلَى عُمُومِهِ، فَكَيْفَ يَخُصُّ نَفْسَهُ بِمَا لَا يُشَارِكُونَهُ فِيهِ؟
(حاشية السندي على ابن ماجه (٢/ ٢٩٧)
ഇമാം മഅ്‌മൂമീങ്ങളെ വഞ്ചിച്ചുവെന്ന് പറയാൻ കാരണം ഇമാമിൻ്റെ ദുആയിൽ ഇമാം എല്ലാവർക്കും പ്രാർത്ഥിക്കുന്നുവെന്ന നിലയിൽ മഅ്‌മൂമുകൾ എല്ലാവരും ആമീൻ പറയുന്നതു കൊണ്ടാണ്. ഈ സാഹചര്യത്തിൽ ഇമാം സ്വന്തത്തിനു പ്രാർത്ഥിക്കുന്നത് ശരിയായ കാര്യമല്ലല്ലോ. (ഹാശിയതുസിൻദി: 2/297)
അബുദാവൂദിൻ്റെ ശർഹ് ഔനുൽ മഅ്ബൂദിൽ പറയുന്നു:
وَالدُّعَاءُ بَعْدَ التَّسْلِيمِ يَحْتَمِلُ كَوْنُهُ كَالدَّاخِلِ وَعَدَمِهِ. (عون)
المعبود شرح أبي داود: (١/ ١١٢)
സലാം വീട്ടിയശേഷമുള്ള പ്രാർത്ഥന നിസ്‌കാരത്തിനകത്തെ ദുആ പോലെ തന്നെ ആവാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. (ഔനുൽമഅ്ബൂദ്: 1/112) എന്നാൽ നിസ്ക്കാരശേഷമുള്ള ദുആഇനും ഹദീസ് ബാധകമാണെന്നത് വളരെ വ്യക്തമാണ്. നിസ്‌കാരശേഷം മഅ്‌മൂമുകൾ ഇമാമിൻ്റെ ദുആ പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുആ ചെയ്യുകയും ആമീൻ പറയുകയും ചെയ്യുന്നത് പ്രാർത്ഥനക്കുത്തരം ലഭിക്കാൻ കാരണമാണ്.
ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്‌താൽ അല്ലാഹു അവർക്കുത്തരം കൊടുക്കാതിരിക്കുകയില്ല. (അൽ മുഅ്ജമുൽകബീർ: 3450-ദലാ ഇലുന്നുബുവ്വ:3089 ഹാകിം: 5478) ഈ ഹദീസിനെ അധികരിച്ച് ഹാഫിള് ഇമാം നൂറുദ്ദീനുൽ ഹയ്‌സമി (رضِىَ ٱللَّهُ عَنۡهُ) ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് രേഖപ്പെടുത്തി:
ورجاله رجال الصحيح، غير ابن لهيعة، وهو حسن الحديث
(مجمع الزوائد: ٤/ ٤٢٣ - ١٠/ ١٧٠)
അബൂ നവവി ✍️
0097466582082

Comments
Post a Comment