നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ

 

ഭാഗം 1

بسم الله الرحمن الرحيم

الحمد لله رب العالمين

اللهم صلي علي سيدنا محمد وعلى آل سيدنا محمد...

ലോകത്തിന് അനുഗ്രഹമായ മഹാനായ പുണ്യനബി ﷺ ജന്മം കൊണ്ട റബീഉൽ അവ്വൽ സമാഗതമായി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷവും ആനന്ദകരവുമായ നിമിഷങ്ങളാണ്.

പരിശുദ്ധ ഇസ്‌ലാമിലെ പ്രമാണങ്ങളും ചരിത്രങ്ങളും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ഒരു പരമ്പരയാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉദ്ദേശിച്ചിട്ടുള്ളത്. അല്ലാഹു ഹബീബായ നബി ﷺ യുടെ ശഫാഅത്ത് ലഭിക്കുന്ന കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.

അനുഗ്രഹത്തിന് നന്ദി കാണിക്കൽ – പ്രമാണങ്ങളും ചിന്തകളും

وما أرسلناك إلا رحمة للعالمين

ലോകത്തിന് മുഴുവനും ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത്.

ഖുർആൻ

“ലോകത്തിന് അനുഗ്രഹമായി അല്ലാതെ നബിയെ തങ്ങളെ നാം അയച്ചിട്ടില്ല.” ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഹാഫിസ് ഇബ്‌നു കസീർ (റ) രേഖപ്പെടുത്തിയത് കാണുക:

يخبر تعالي ان الله جعل محمدا صلي الله عليه وسلم رحمة للعالمين اي ارسله رحمة لهم كلهم فمن قبل هذه الرحمة وشكر هذه النعمة سعد في الدنيا والاخرة ومن ردها وجحدها خسر الدنيا والاخرة

(ابن كثير ١٩٩/٣)

“മുഹമ്മദ് നബിയെ ﷺ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ഈ ദുനിയാവിലും ആഖിറത്തിലും വിജയിക്കുന്നവരാണ്.

അല്ലാഹു നൽകിയ ഈ അനുഗ്രഹത്തെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്ത കക്ഷികൾ ദുനിയാവിലും ആഖിറത്തിലും പരാജിതരുമായിരിക്കും.”

(തഫ്‌സീർ ഇബ്‌നു കസീർ)

മുഹമ്മദ് നബി ﷺ ലോകത്തിന് അനുഗ്രഹമാണെന്ന് ഖുർആൻ വളരെ വ്യക്തമായി രേഖപ്പെടുത്തിയതാണ്. “അനുഗ്രഹത്തിന് സന്തോഷം പ്രകടിപ്പിക്കണം” എന്നത് ഖുർആൻ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി നാം ചിന്തിക്കേണ്ടത്, കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ നബിദിനാഘോഷം പാടില്ല എന്നു പറയുന്ന കക്ഷികൾ റബീഉൽ അവ്വൽ 12 പോയിട്ട് വർഷത്തിലെ മറ്റേതെങ്കിലും ഒരു ദിവസമെങ്കിലും നബി ﷺ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കുകയില്ല.

കാരണം മറ്റൊന്നുമല്ല; ഇബ്‌ലീസ് ജീവിതത്തിൽ വളരെ അപൂർവം അവസരങ്ങളിൽ മാത്രമേ കരഞ്ഞിട്ടുള്ളൂ. അതിലൊന്ന് പുണ്യനബി ﷺ തങ്ങളുടെ ജന്മം കൊണ്ട ദിവസത്തിലാണെന്ന് ഇമാമുകൾ രേഖപ്പെടുത്തുന്നു.

(ഇബ്‌നു കസീറിന്റെ ‘അൽ ബിദായ വന്നിഹായ’)

അതിൻ്റെ പിന്തുടർച്ചക്കാരാണ് നബിദിനാഘോഷത്തെ എതിർത്തുകൊണ്ട് ഇന്നും രംഗത്തുള്ളത് എന്ന് നമുക്ക് കാണാൻ കഴിയും. നബിദിനാഘോഷം മുൻകഴിഞ്ഞ നൂറ്റാണ്ടുകളിൽ എങ്ങനെയായിരുന്നുവെന്ന് മുസ്‌ലിം ലോകത്തെ അതിപ്രഗത്ഭരായ ഇമാമീങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് തുടർഭാഗങ്ങളിൽ കാത്തിരിക്കുക.

അബൂ നവവി ✍️

0097466582082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣