നിഷിദ്ധമായ സംഗീത ഉപകരണങ്ങളെ കുറിച്ച്
നിഷിദ്ധമായ സംഗീത ഉപകരണങ്ങളെ കുറിച്ച്
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് -ഭാഗം1️⃣4️⃣
ഇമാം നവവി (رحمه الله) നിഷിദ്ധമായ സംഗീത ഉപകരണങ്ങളെ കുറിച്ച് രേഖപ്പെടുത്തിയത്;
القسم الثاني: أن يغني ببعض آلات الغناء مما هو من شعار شاربي الخمر وهو مطرب كالطنبور والعود والصنج وسائر المعازف والأوتار يحرم استعماله واستماعه. وفي اليراع وجهان صحح البغوي التحريم والغزالي الجواز، وهو الأقرب، وليس المراد من اليراع كل قصب بل المزمار العراقي وما يضرب به الأوتار حرام بلا خلاف.
كتاب الروضة📚 للنووي رحمه الله
ഇമാം നവവി (رحمه الله) രേഖപ്പെടുത്തുന്നു : രണ്ടാമത്തെ വിഭാഗം: മദ്യപാനികളുടെ (ശിആർ) ചിഹ്നമായി കണക്കാക്കപ്പെടുന്നതും (മുത്വ'രിബ്) ആവേശം കൊള്ളിക്കുന്നതുമായ ചില സംഗീതോപകരണങ്ങൾ ഉപയോഗിച്ച് പാടുന്നതാണ്.
ഉദാഹരണമായി طنبور തംബൂർ (ലൂട്ട് പോലുള്ള തന്ത്രിവാദ്യം), عود ഊദ് (തന്ത്രിവാദ്യം),صنج സ്വഞ്ജ് (ചില തരം താളവാദ്യം), മറ്റ് മാആസിഫുകൾ (സംഗീതോപകരണങ്ങൾ), തന്ത്രിവാദ്യങ്ങൾ (ഔതാർ,ഗിറ്റാർ) എന്നിവയാണ്. ഇവ ഉപയോഗിക്കുന്നതും കേൾക്കുന്നതും ഹറാമാണ്.
എന്നാൽ, അൽ-യറാഇ (ഓടക്കുഴൽ പോലുള്ള കാറ്റിൽ ഊതുന്ന വാദ്യം) എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ (വജ്‌ഹുകൾ) ഉണ്ട്. ഇമാം ബഗ്‌വി (رحمه الله) ഹറാമാക്കുന്നതിനെ (തഹ്‌രീം) ശരിവെച്ചു.
എന്നാൽ ഇമാം ഗസാലി (رحمه الله) അനുവദനീയമാക്കുന്നതിനെ ശരിവെച്ചു, അതാണ് കൂടുതൽ സാധ്യതയുള്ളത് 'അൽ-യറാഇ' എന്ന് ഉദ്ദേശിക്കുന്നത് എല്ലാ തരം ഓടക്കുഴലുകളും അല്ല, മറിച്ച് ഇറാഖി മസ്മാർ (ഇറാഖി ഓടക്കുഴൽ) ആണ്.
തന്ത്രിവാദ്യങ്ങൾ (ഔതാർ) ഉപയോഗിച്ച് വായിക്കുന്നത് സംശയമില്ലാതെ (ബിലാ ഖിലാഫ്) ഹറാം ആണ്.
قلت: الأصح أو الصحيح تحريم اليراع، وهو هذه الزمارة التي يقال لها الشبابة وقد صنف الإمام أبو القاسم الدولعي كتابا في تحريم اليراع مشتملا على نفائس، وأطنب في دلائل تحريمه. والله أعلم.
ഇമാം നവവി (رحمه الله) പറഞ്ഞു; 'യറാഅ്' (മുളകൊണ്ട് ഉണ്ടാക്കിയ കുഴൽ/ഓടക്കുഴൽ) ഉപയോഗിക്കുന്നത് ഹറാമാണന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം.
ശുബ്ബാബ: എന്ന് വിളിക്കുന്നത് ഈ കുഴൽവാദ്യത്തെയാണ്. ഇമാം അബുൽ ഖാസിം അദ്-ദൗലഈ (رحمه الله) ഈ 'യറാഅ്' ഹറാമാണന്നതിനെക്കുറിച്ച് അമൂല്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിൽ, അത് നിഷിദ്ധമാക്കുന്നതിനുള്ള തെളിവുകൾ അവർ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ഇവിടെ ഇമാം നവവി (رحمه الله) 'മുസന്നിഫ്' എന്ന നിലയിലുള്ള വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുന്നത് (قلت - ഞാൻ പറയുന്നു എന്ന് തുടങ്ങുന്നത്) ശ്രദ്ധേയമാണ്. ഇമാം ബഗവി (رحمه الله) പറഞ്ഞ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട്, പുല്ലാങ്കുഴൽ (യറാഅ്) ഉപയോഗിക്കുന്നത് ഹറാമാണ് എന്ന നിലപാടാണ് കൂടുതൽ ശരിയെന്ന് മഹാനവർകൾ ഉറപ്പിച്ചു പറയുന്നു. ഇതിനായി ഇമാം അദ്ദൗലഇ(رحمه الله) യുടെ ഗ്രന്ഥത്തെ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു.
ഏതൊരു ഉപകരണം അനുവദനീയമാണെന്ന് പറഞ്ഞാലും, അത് ഹറാമായ മറ്റേതെങ്കിലും ഉപകരണങ്ങളോടൊപ്പമോ (ഉദാഹരണത്തിന് തന്ത്രിവാദ്യങ്ങൾ) അല്ലെങ്കിൽ അധാർമ്മികമായ സാഹചര്യങ്ങളിലോ ഉപയോഗിക്കുന്നത് പൂർണ്ണമായും നിഷിദ്ധമാണെന്നും മേൽ ഗ്രന്ഥം വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ, സംഗീത ഉപകരണങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ആസ്വാദനത്തിന് വേണ്ടി അത്തരം മാർഗ്ഗങ്ങൾ തേടുന്നത് സൂക്ഷ്മതയ്ക്ക് നിരക്കാത്തതാണെന്നുമാണ് ഇമാം നവവി (رحمه الله) ഇവിടെ ഓർമ്മപ്പെടുത്തുന്നത്.
അബൂ നവവി ✍🏼
00974 77882072

Comments
Post a Comment