അനുവദനീയമായ പാട്ടുകൾ

 


അനുവദനീയമായ പാട്ടുകൾ 

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്- ഭാഗം 9️⃣

"തെളിവുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ غناء (സംഗീതം) ഹറാമാണെന്ന് രേഖപ്പെടുത്തി"

ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തി:

ولهذه الآثار وغيرها قال العلماء بتحريم الغناء. وهي* *المسألة:- الثانية- وهو الغناء المعتاد عند المشتهرين به، الذي يحرك النفوس ويبعثها على الهوى والغزل، والمجون الذي يحرك الساكن ويبعث الكامن فهذا النوع إذا كان في شعر يشبب فيه بذكر النساء ووصف محاسنهن وذكر الخمور والمحرمات لا يختلف في تحريمه، لأنه اللهو والغناء المذموم بالاتفاق. فأما ما سلم من ذلك فيجوز القليل منه في أوقات الفرح، كالعرس والعيد وعند التنشيط على الأعمال الشاقة، كما كان في حفر الخندق وحدو أنجشة وسلمة بن الأكوع.

ലോക പ്രശസ്ത ഖുർആൻ മുഫസ്സിറായ ഇമാം ഖുർതുബി (رحمه الله) പറഞ്ഞു

ഈ ആസാറുകളുടെയും മറ്റും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ غناء (സംഗീതം) ഹറാമാണെന്ന് പറഞ്ഞു അതാണ് ഇവിടെത്തെ രണ്ടാമത്തെ ചർച്ച വിഷയം.

ഹറാമായ ആ പാട്ട്, പ്രശസ്തരായ ഗായകരുടെ പതിവ് പാട്ടുകളാണ്, അത് മനസ്സിനെ ഇളക്കിവിടുകയും  മനസ്സിനെ هوى ഹവാ (പ്രണയ-ആസക്തി)ക്കും (ഗസൽ الغزل) നും -സ്ത്രീകളുടെ സൗന്ദര്യത്തെ വർണ്ണിക്കുക, വികാരത്തെ ഉണർത്തുന്ന രീതിയിൽ അവരുടെ രൂപസൗന്ദര്യം വിവരണം ചെയ്യുക എന്നിവക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണത്.

അടങ്ങിക്കിടക്കുന്ന വികാരങ്ങളെ ഉണർത്തുകയും ഉള്ളിലുള്ളവയെ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന തരം പാട്ടുകളാണിവ. ഈ ഇനം പാട്ടുകൾ, സ്ത്രീകളെയും അവരുടെ സൗന്ദര്യത്തെയും വർണ്ണിക്കുന്ന കവിതകളോ, മദ്യത്തെയും മറ്റ് നിഷിദ്ധമായ കാര്യങ്ങളെയും പരാമർശിക്കുന്നവയോ ആണെങ്കിൽ, അത് ഹറാമാണെന്ന കാര്യത്തിൽ  ആർക്കും അഭിപ്രായവ്യത്യാസമില്ല.

കാരണം, ഇത് എല്ലാവരുടെയും അഭിപ്രായത്തിൽ ആക്ഷേപകരമായ വിനോദവും, പാട്ടുമാണ്. എന്നാൽ, അത്തരം കാര്യങ്ങളിൽ നിന്ന് മുക്തമായതും ചെറിയ തോതിലുള്ളതുമായ പാട്ടുകൾ, വിവാഹം, പെരുന്നാൾ പോലുള്ള സന്തോഷ വേളകളിലും, കഠിനാധ്വാനം ചെയ്യുമ്പോൾ ഉന്മേഷം നൽകുന്നതിനും അനുവദനീയമാണ്.

ഖൻദഖ് യുദ്ധവേളയിൽ കിടങ്ങ് കുഴിക്കുന്ന സമയത്ത് നബി (صلى الله عليه وسلم) യുടെയും സ്വഹാബത്തിൻ്റെയും (رضي الله عنهم) ഭാഗത്ത് നിന്നുണ്ടായ കവിതകൾ, അതുപോലെ അൻജശ:(رضِىَ ٱللَّهُ عَنۡهُ) സലമബിൻ അൽ-അക്‌വഅ് (رضِىَ ٱللَّهُ عَنۡهُ) എന്നിവരിൽ നിന്നും ഒട്ടകത്തെ തെളിച്ചു പോകുമ്പോൾ ഉണ്ടായ പാട്ടുകൾ എന്നിവ പോലെ.

ഇമാം ഖുർതുബി (رضِىَ ٱللَّهُ عَنۡهُ)

തഫ്സീർ ഖുർതുബി📚

ഹുദാഅ് (ഒട്ടക സവാരിയിൽ പാടുന്ന പാട്ട് ):

(അൻജശ:(رضِىَ ٱللَّهُ عَنۡهُ) എന്ന സ്വഹാബി മനോഹരമായ ശബ്ദത്തിൽ പാട്ടുപാടി ഒട്ടകങ്ങളെ വേഗത്തിൽ നടത്തിക്കുമായിരുന്നു. അതുപോലെ സലമത് ബിൻ അൽ-അക്‌വ (رضِىَ ٱللَّهُ عَنۡهُ)  യാത്രകളിൽ പാട്ടുകൾ പാടാറുണ്ടായിരുന്നു.)

ഇന്നും പല സിനിമകളിലും ഉള്ള പാട്ടുകൾ കാലങ്ങളോളം ജനങ്ങളെ ആവേശത്തിൽ ഇളക്കിമറിക്കുന്നവയാണ്.അത്തരം പാട്ടുകൾ പാടുന്നതും, കേൾക്കുന്നതും ഹറാമാണെന്ന് പറയേണ്ടതില്ലല്ലോ അതേസമയം  പെരുന്നാളിനും, കല്യാണത്തിനും ചെറിയ തോതിലുള്ള അശ്ലീല ചുവകളില്ലാത്ത മോശം പദപ്രയോഗങ്ങളും ഇല്ലാത്ത ചെറിയ രൂപത്തിലുള്ള പാട്ടുകൾ (സംഗീത ഉപകരണങ്ങൾഇല്ലാതെ) പറ്റും എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും