സംഗീതം നരകത്തിലുമാണ്

 


സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം1️⃣5️⃣

وقال القاسم بن محمد: الغناء باطل والباطل في النار

ഖാസിം ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ ) പറഞ്ഞു: " സംഗീതം ബാത്വിലാണ്, ബാത്വിൽ നരകത്തിലുമാണ്"

തഫ്സീർ ഖുർത്തുബി 📚

മഹാനരായ സ്വഹാബി സയ്യിദുനാ അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) യുടെ പേരമകനാണ് ഖാസിം ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ) താബിഈങ്ങളിൽ ഏറ്റവും പ്രമുഖരായ ഏഴ് പണ്ഡിതരിൽ ഒരാൾ കൂടിയാണ് ബഹുമാനപ്പെട്ടവർ

അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ പേരക്കുട്ടിയും താബിഈങ്ങളിൽ ഏറ്റവും പ്രമുഖരായ ഏഴു പണ്ഡിതരിൽ ഒരാളുമായ ഖാസിം ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ) വളരെ വ്യക്തമായി സംഗീതം ബാത്തിൽ ആണെന്നും ബാത്തിൽ നരകത്തിൽ ആണെന്നും പഠിപ്പിച്ചിരിക്കെ ഒരു വിശ്വാസിക്ക് എങ്ങനെയാണ് ബാത്തിലിനു (സംഗീതം) വേണ്ടി സമയവും, സമ്പത്തും ചിലവഴിക്കാൻ കഴിയുന്നത്? അല്ലാഹു ജല്ല ജലാലുഹു നമുക്കേവർക്കും ഒരു പുനർചിന്ത നൽകി അനുഗ്രഹിക്കട്ടെ.

അക്കാലത്തെ ഏറ്റവും വലിയ സൂക്ഷ്മശാലിയായ പണ്ഡിതരായാണ് ഖാസിം ബിൻ മുഹമ്മദ് (رضِىَ ٱللَّهُ عَنۡهُ) അറിയപ്പെട്ടിരുന്നത്. ഇമാം മാലിക് (رضِىَ ٱللَّهُ عَنۡهُ) മഹാനവർകളെക്കുറിച്ച്  പറഞ്ഞത്: "അവരെ പോലെ സുന്നത്തിനെ മുറുകെപ്പിടിച്ച മറ്റൊരാളെയും ഈ സമുദായത്തിൽ ഞാൻ കണ്ടിട്ടില്ല" എന്നാണ്. അത്രമാത്രം വലിയ തഖ്‌വയിൽ ജീവിച്ച മഹാനാണെന്ന് ചുരുക്കം

സംഗീതം ഒരു കേവല വിനോദമായി കാണുന്നതിന് പകരം, അത് ഹൃദയത്തിൽ കാപട്യം (നിഫാഖ്) വളർത്തുന്ന ഒന്നാണെന്ന സലഫുകളുടെ (മുൻഗാമികളുടെ) പൊതുവായ നിലപാടാണ്. 

وقال ابن القاسم سألت مالكا عنه فقال: قال الله تعالى: فماذا بعد الحق إلا الضلال [يونس: ٣٢] أفحق هو؟!

ഇബ്നുൽ ഖാസിം (رحمه الله) പറഞ്ഞു: ഞാൻ ഇമാം മാലിക് (رحمه الله) വിനോട് സംഗീതത്തെക്കുറിച്ച് (غناء) ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹു തആല പറയുന്നു: "സത്യത്തിനപ്പുറം വഴിപിഴച്ചതല്ലാതെ എന്താണുള്ളത്?"(യൂനുസ്: 32) ഇത് (സംഗീതമാണ്)

സംഗീതം വഴിപിഴച്ചതാണെന്ന് ഇമാം മാലിക്ക് (رحمه الله) അഭിപ്രായപ്പെട്ടതാണ് നാമവിടെ കാണുന്നത്.

ശപിക്കപ്പെട്ടു എന്ന് പറഞ്ഞ ശബ്ദങ്ങളെ പറ്റി നബി ﷺ തങ്ങൾ പഠിപ്പിച്ചത് ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തി.

وروى الترمذي وغيره من حديث أنس وغيره عن النبي صلى الله عليه وسلم أنه قال: (صوتان ملعونان فاجران أنهى عنهما: صوت مزمار ورنة شيطان عند نعمة ومرح ورنة عند مصيبة لطم خدود وشق جيوب).

ഇമാം തിർമുദിയും (رضِىَ ٱللَّهُ عَنۡهُ) മറ്റുള്ളവരും അനസ് (رضِىَ ٱللَّهُ عَنۡهُ) വഴിയും അല്ലാത്തവഴിയും നബി (ﷺ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി (ﷺ) പറഞ്ഞു: "രണ്ട് ശബ്ദങ്ങൾ ശപിക്കപ്പെട്ടതും, അധാർമ്മികവുമാണ് അവയിൽ നിന്ന് ഞാൻ നിങ്ങളെ വിലക്കുന്നു.

ഒന്ന്, അനുഗ്രഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സമയത്ത് കുഴലൂത്തും (സംഗീതം) ഉച്ചത്തിലുള്ള പൈശാചിക ശബ്ദവും - രണ്ട്, ദുരന്ത സമയത്ത് വിലപിച്ച്  മുഖത്തടിക്കുന്നതും വസ്ത്രങ്ങൾ കീറുന്നതുമാണ്.

സംഗീതത്തെക്കുറിച്ച് ഇതിൽപരം വ്യക്തമായ എന്തു മുന്നറിയിപ്പാണ് ഈ ഉമ്മത്തിന് ഇനി നൽകാൻ ഉള്ളത്! പാശ്ചാത്യരുടെ വഴിയിൽ ഇന്ന് ദൗർഭാഗ്യകരം എന്ന് പറയട്ടെ നമ്മളിൽ വിശ്വാസികളായ ആളുകൾ പലരും സംഗീതത്തിന് അടിമപ്പെട്ടു എന്നതാണ് കാണുന്നത്.

വ്യായാമ വേളയിൽ പോലും വിശ്വാസികളായ ആളുകൾ പലരും ചെവിയിൽ ഇയർ പാഡ് ഉപയോഗിച്ചുകൊണ്ട് ഹറാമായ സംഗീതം ആസ്വദിക്കുന്നതായി പലപ്പോഴും കാണാവുന്നതാണ്. അത്തരക്കാർ മുകളിൽ പറഞ്ഞ മുന്നറിയിപ്പുകൾ സൂക്ഷിച്ചു കൊള്ളട്ടെ.

അബൂ നവവി ✍🏼

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും