ഇബ്നു തൈയ്മയോടുള്ള മരണപ്പെട്ടവരെ കുറിച്ചുള്ള ചോദ്യങ്ങളും അതിന് അദ്ദേഹം കൊടുത്ത മറുപടികളും



മരണപ്പെട്ടവരുടെ ലോകം ഭാഗം 8️⃣

ഇബ്നു തൈയ്മയോടുള്ള മരണപ്പെട്ടവരെ കുറിച്ചുള്ള ചോദ്യങ്ങളും അതിന് അദ്ദേഹം കൊടുത്ത മറുപടികളും ഈ ഭാഗത്ത് തുടരുന്നു:

"മരണപ്പെട്ടവരുടെ ലോകം" എന്ന ഈ ലേഖന പരമ്പരയുടെ കഴിഞ്ഞ ഭാഗത്ത് ഇബ്നു തൈയ്മയോട് ചോദിച്ച മൂന്നു ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടികളും നാം വായിച്ചു ഇനി അടുത്ത ചോദ്യം കാണുക


السؤال: وَهَلْ تُجْمَعُ رُوحُهُ مَعَ أَرْوَاحِ أَهْلِهِ وَأَقَارِبِهِ الَّذِينَ مَاتُوا قَبْلَهُ سَوَاءٌ كَانَ مَدْفُونًا قَرِيبًا مِنْهُمْ أَوْ بَعِيدًا?


ആത്മാക്കളുടെ സംഗമം

ചോദ്യം: മരിച്ചുപോയ ബന്ധുക്കളുടെ ആത്മാക്കളുമായി പുതിയതായി മരണപ്പെട്ട മയ്യിത്തിന്റെ ആത്മാവ് ഒത്തുചേരുമോ? ഖബറുകൾ അടുത്താണോ ദൂരെയാണോ എന്നത് ഇതിൽ ബാധകമാണോ?*

فَفِي الْحَدِيثِ... أَنَّ الْمَيِّتَ إذَا عُرِجَ بِرُوحِهِ تَلَقَّتْهُ الْأَرْوَاحُ يَسْأَلُونَهُ عَنْ الْأَحْيَاءِ... وَسَوَاءٌ كَانَتْ الْمَدَافِنُ مُتَبَاعِدَةً فِي الدُّنْيَا أَوْ مُتَقَارِبَةً، قَدْ تَجْتَمِعُ الْأَرْوَاحُ مَعَ تَبَاعُدِ الْمَدَافِنِ وَقَدْ تَفْتَرِقُ مَعَ تَقَارُبِ الْمَدَافِنِ.

ഉത്തരം : അതെ, മരിച്ചയാളുടെ ആത്മാവിനെ നേരത്തെ മരണപ്പെട്ടവരുടെ ആത്മാക്കൾ സ്വീകരിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യും. ഖബറുകൾ തമ്മിലുള്ള ദൂരം ഇതിൽ ഒരു വിഷയമല്ല.

 ദൂരെയുള്ള ഖബറുകളാണെങ്കിലും ആത്മാക്കൾക്ക് ഒത്തുചേരാം; എന്നാൽ വിശ്വാസിയും അവിശ്വാസിയും അടുത്തടുത്ത ഖബറുകളിൽ ആണെങ്കിലും അവരുടെ ആത്മാക്കൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവുകയുമില്ല.

അടുത്ത ചോദ്യം ഇങ്ങനെയാണ്

السؤال: وَهَلْ تُنْقَلُ رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَوْ يَكُونُ بَدَنُهُ إذَا مَاتَ فِي بَلَدٍ بَعِيدٍ وَدُفِنَ بِهَا يُنْقَلُ إلَى الْأَرْضِ الَّتِي وُلِدَ بِهَا؟

(ശരീരത്തിന്റെ മാറ്റം)

ചോദ്യം: മരിച്ച സ്ഥലത്തുനിന്ന് മൃതദേഹം അത്ഭുതകരമായി ജനിച്ച നാട്ടിലേക്ക് മാറ്റപ്പെടുമോ?

وَالْبَدَنُ لَا يُنْقَلُ إلَى مَوْضِعِ الْوِلَادَةِ... وَالْإِنْسَانُ يُبْعَثُ مِنْ حَيْثُ مَاتَ وَبَدَنُهُ فِي قَبْرِهِ مُشَاهَدٌ فَلَا تُدْفَعُ الْمُشَاهَدَةُ بِظُنُونٍ لَا حَقِيقَةَ لَهَا بَلْ هِيَ مُخَالِفَةٌ فِي الْعَقْلِ وَالنَّقْلِ.

ഉത്തരം : ഇല്ല, മൃതദേഹം ജനിച്ച നാട്ടിലേക്ക് മാറ്റപ്പെടുകയില്ല. മൃതദേഹം ഖബറിൽ തന്നെ തുടരും. മൃതദേഹം മാറ്റിസ്ഥാപിക്കപ്പെടുമെന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. എവിടെ വെച്ചാണോ മരിക്കുന്നത് അവിടെ വെച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത്. ഇത്തരം ഊഹാപോഹങ്ങൾ ബുദ്ധിക്കും പ്രമാണങ്ങൾക്കും എതിരാണ്.

കരച്ചിലും മയ്യിത്തിന്റെ പ്രയാസവും)

السؤال: وَهَلْ يَتَأَذَّى بِبُكَاءِ أَهْلِهِ عَلَيْهِ؟

ചോദ്യം: കുടുംബക്കാർ കരയുന്നത് നിമിത്തം മയ്യിത്തിന് പ്രയാസമോ വേദനയോ ഉണ്ടാകുമോ?

ഉത്തരം: ജീവിച്ചിരിക്കുന്നവരുടെ വിലാപവും അമിതമായ കരച്ചിലും കാരണം മയ്യിത്തിന് പ്രയാസമുണ്ടാകുമെന്ന് ഹദീസുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ടന്ന് ഇബ്നു തൈമിയ രേഖപ്പെടുത്തുന്നു.

ചുരുക്കത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ ബിദഇ  കക്ഷികൾക്ക് ചിന്തിക്കാൻ പോലും പറ്റുന്നതിന്റെ അപ്പുറമാണ്. പലതും ഖുറാഫത്തും ബിദ്അത്തും ശിർക്കും എന്നൊക്കെ അവർ മുദ്രകുത്തുന്ന പല കാര്യങ്ങളും അവർ നേതാവായി പരിചയപ്പെടുത്തിയ ഇബ്നു തൈമിയ പ്രമാണങ്ങൾ വെച്ച് സമർത്ഥിക്കുന്നതാണ് നാം കാണുന്നത്.


അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും