സംഗീതം സന്തോഷത്തിലും, ദുഃഖത്തിലും പാടില്ല
സംഗീതം സന്തോഷത്തിലും, ദുഃഖത്തിലും പാടില്ല
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 1️⃣0️⃣
"നബി ﷺ തങ്ങൾ മയ്യിത്ത് നിസ്കരിക്കരുതെന്ന് നിർദ്ദേശം കൊടുക്കപ്പെട്ട വിഭാഗം!'
وعن عليٍّ رضِي الله عنه أنَّ النبي - صلَّى الله عليه وسلَّم - قال: مَن مات وله قَيْنَةٌ فلا تصلُّوا عليه
رواه الحاكم فِي "تاريخه"، والديلمي وسنده ضعيف
അലിയ്യ് ബിൻ അബീത്വാലിബ് (رضِىَ ٱللَّهُ عَنۡهُ) നിന്ന് റിപ്പോർട്ട് : നബി (ﷺ) പറഞ്ഞു: "ഒരാൾ മരണപ്പെടുമ്പോൾ അവന്‍ ഒരു ഗായിക (കൈനത്ത്) ഉണ്ടായിരുന്നാൽ, അവന്റെ ജനാസ നിസ്കരിക്കരുത്."
അക്കാലത്ത് അറബികൾക്കിടയിൽ പാട്ടുപാടാനായി ഒരു അടിമസ്ത്രീയായ ഗായികയെ കൂടെ നിർത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അത്തരം പരിപാടികൾ പാടില്ല എന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഹബീബായ നബി ﷺ തങ്ങൾ അത്തരക്കാർക്ക് മയ്യിത്ത് നിസ്കരിക്കരുതെന്ന് നിർദ്ദേശം കൊടുക്കാൻ കാരണമെന്ന് നമുക്ക് മനസ്സിലാക്കാം.
മേൽപ്പറഞ്ഞ ഹദീസ് ഇമാം ഹാക്കിം (رحمه الله) "താരീഖിലും, ഇമാം ദൈലമിയും (رحمه الله) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദ് ദഈഫ് ആണ്.
പാട്ടുകാരിയെ വെച്ചു മരിക്കുക" എന്നത് കേവലം സംഗീതം കേൾക്കൽ മാത്രമല്ല, മറിച്ച് അക്കാലത്തെ ആഡംബരത്തിന്റെയും അധാർമ്മികതയുടെയും (മദ്യം, വ്യഭിചാരം, പാട്ട് എന്നിവ ഒത്തുചേരുന്ന സദസ്സുകൾ) അടയാളമായിരുന്നു. അത്തരം ഒരു ജീവിതശൈലി നയിക്കുന്നതിനെയാണ് പണ്ഡിതന്മാർ ഇവിടെ ആക്ഷേപിച്ചത്.
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം
സംഗീതം സന്തോഷത്തിലും, ദുഃഖത്തിലും പാടില്ല
وعن أنسٍ وعائشةَ عن النبي - صلَّى الله عليه وسلَّم - أنه قال: صوتان مَلعونان في الدُّنيا والآخِرة: مِزمار عند نِعمةٍ، ورنَّة عند مُصِيبة؛
رواه البزار، وابن مردويه، والبيهقي,
അനസ് (رضِىَ ٱللَّهُ عَنۡهُ), മഹതിയായ ആയിശ ബീവി ( رضي الله عنها) ഇവർ നബി (ﷺ) തങ്ങളെ തൊട്ട് ഉദ്ധരിക്കുന്നു , തിരുനബി ﷺ പറഞ്ഞു: ഭൗതിക ലോകത്തും, പരലോകത്തും ശപിക്കപ്പെട്ട രണ്ടു ശബ്ദങ്ങളാണ് അനുഗ്രഹസമയത്ത് (സന്തോഷത്തിൽ) മിസ്മാർ (വാദ്യമേളം/സംഗീതം), ഒരു ദുരന്തസമയത്ത് കരച്ചിൽ, നിലവിളി എന്നിവ.
ഇമാം ബസാർ (رحمه الله), ഇമാം ഇബ്നു മർദവൈഹി (رحمه الله), ഇമാം ബൈഹഖി (رحمه الله) തുടങ്ങിയവർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തതായി കാണാം
ഹദീസ് വിശദീകരിച്ച് ഇമാമുകൾ പറഞ്ഞ കാര്യങ്ങൾ:-
ഇമാം ഇബ്നുൽ ജൗസി (رحمه الله) 'തൽബീസു ഇബ്ലീസ്' (تلبيس إبليس) എന്ന ഗ്രന്ഥത്തിൽ, സംഗീതത്തെയും (മിസ്മാർ), വിലാപത്തെയും പിശാച് എങ്ങനെ മനുഷ്യനെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നു എന്ന് വിവരിക്കുന്നു:
"واعلم أن الغناء يجمع شيئين: أحدهما أنه يلهي القلب عن التفكر في عظمة الله تعالى والقيام بخدمته، والثاني أنه يميله إلى اللذات العاجلة التي تدعو إلى إثارة الشهوات النفسانية كلها."
അറിയുക, സംഗീതം രണ്ട് കാര്യങ്ങളെ ഒരുമിച്ച് കൂട്ടുന്നു: ഒന്ന്, അത് അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും അവനെ ആരാധിക്കുന്നതിൽ നിന്നും ഹൃദയത്തെ അശ്രദ്ധമാക്കുന്നു. രണ്ട്, അത് നൈമിഷികമായ സുഖങ്ങളിലേക്ക് ഹൃദയത്തെ ചായ്‌ക്കുകയും ശാരീരികമായ എല്ലാ ഇച്ഛകളെയും ഉണർത്തുകയും ചെയ്യുന്നു."
വിലാപത്തെ കുറിച്ച് ഇമാം ഇബ്നുൽ ജൗസി (رحمه الله) രേഖപ്പെടുത്തി :
"أما النوح فإنه اعتراض على القدر وتظلم من حكم الله تعالى، ولهذا لعن رسول الله صلى الله عليه وسلم النائحة والمستمعة."
വിലാപമാകട്ടെ, അത് അല്ലാഹുവിന്റെ വിധിയോടുള്ള വെല്ലുവിളിയും അവന്റെ തീരുമാനത്തോടുള്ള ആവലാതിയുമാണ്. അതിനാലാണ് അലമുറയിട്ട് കരയുന്നവളെയും അത് കേട്ടിരിക്കുന്നവരെയും നബി (ﷺ) ശപിച്ചത്."
ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) വിശ്വ പ്രസിദ്ധമായ 'ഫത്ഹുൽ ബാരി' (فتح الباري) എന്ന ഗ്രന്ഥത്തിൽ, "രണ്ട് ശപിക്കപ്പെട്ട ശബ്ദങ്ങൾ" എന്ന ഹദീസിനെ വിശകലനം ചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു:
"وقوله: (مزمار عند نعمة) المراد به الغناء وما يصاحبه من آلات الملاهي، وقوله: (رنة عند مصيبة) المراد به الصياح والندب وشق الجيوب، وكل ذلك مما ينافي الصبر والرضا بالقضاء."
" 'അനുഗ്രഹം ലഭിക്കുമ്പോഴുള്ള സംഗീതം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പാട്ടും അതിനോടൊപ്പമുള്ള വിനോദ ഉപകരണങ്ങളുമാണ്. 'വിപത്ത് ബാധിക്കുമ്പോഴുള്ള നിലവിളി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അലമുറയിട്ടുള്ള കരച്ചിലും, മരിച്ചയാളുടെ ഗുണഗണങ്ങൾ വിളിച്ചുപറഞ്ഞുള്ള വിലാപവും, വസ്ത്രം കീറലുമാണ്. ഇവയെല്ലാം തന്നെ ക്ഷമക്കും അല്ലാഹുവിന്റെ വിധിയിലുള്ള സംതൃപ്തിക്കും (രിളാ) വിരുദ്ധമാണ്."
കൂടാതെ, പാട്ടുകാരികളെ (ഖൈന) വെച്ചുകൊണ്ട് മരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം പൊതുവെ ഇപ്രകാരം നിരീക്ഷിക്കുന്നു:
"إن اتخاذ القيان والمغنيات من شعار أهل الفسوق والترف، وهو مما يصد عن ذكر الله."
ഗായികമാരെ കൂടെക്കൂട്ടുന്നത് അക്കാലത്തുള്ള അധർമ്മകാരികളുടെയും ആഡംബര പ്രിയരുടെയും അടയാളമാണ്. അത് അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് തടയുന്ന ഒന്നാണ്."
ഭൗതിക ലോകത്തും, പരലോകത്തും ശപിക്കപ്പെട്ട രണ്ടു ശബ്ദങ്ങളാണന്ന് നബി (ﷺ) പഠിപ്പിച്ച, സന്തോഷമുള്ള സമയങ്ങളിൽ ഇന്നും മുസ്ലിം സമുദായത്തിനിടയിൽ തന്നെ പലരും വിവാഹ വേളകളിലും, മറ്റ് ബിസിനസ് ഉദ്ഘാടന ചടങ്ങുകളിലും വാദ്യമേളവും, സംഗീത കച്ചേരിയും നടത്തുന്നത് നമുക്ക് കാണാവുന്നതാണ്. അതാകട്ടെ ഭൗതിക ലോകത്തും, പരലോകത്തും ശപിക്കപ്പെട്ട ശബ്ദം എന്ന് ഈ ഉമ്മത്തിന് പഠിപ്പിക്കപ്പെട്ട കാര്യമാകുന്നു.
അബൂ നവവി ✍🏼
00974 77882082.

Comments
Post a Comment