സംഗീത ഉപകരണങ്ങൾ കൊണ്ട് കോലം മറിയുന്നവർ





സംഗീത ഉപകരണങ്ങൾ കൊണ്ട് കോലം മറിയുന്നവർ 

സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣6️⃣

"അവസാന കാലത്ത് കുരങ്ങുകളായും പന്നികളായും രൂപമാറ്റം ചെയ്യപ്പെടും."

وعن أبي هُرَيرة أنَّ رسول الله - صلَّى الله عليه وسلَّم - قال: يُمسَخ قومٌ من أمَّتي في آخِر الزَّمان قردةً وخنازير قالوا: يا رسول الله، أمسلمون هم؟ قال: نعم؛ يشهدون أن لا إله إلا الله، وأني رسول الله، ويصومون، ويُصلُّون قالوا: فما بالهم يا رسول الله؟ قال: اتَّخذوا المعازف، والقينات، والدفوف، وشربوا هذه الأشربة، فباتوا على شَرابهم ولهوهم، فأصبحوا وقد مُسِخوا

رواه مُسدَّد، وابن حبان، ولفظه: قال رسول الله - صلَّى الله عليه وسلَّم -: لَا تَقُومُ السَّاعَةُ حَتَّى يَكُونَ فِي أُمَّتِي خَسْفٌ وَمَسْخٌ وَقَذْفٌ

അബൂ ഹുറൈറ (رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു: റസൂൽ ﷺ പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ ചിലർ അവസാന കാലത്ത് കുരങ്ങുകളായും പന്നികളായും രൂപമാറ്റം ചെയ്യപ്പെടും." അവർ (സ്വഹാബത്ത് رضي الله عنهم) ചോദിച്ചു: "അവർ മുസ്ലിംകളാണോ?"

തിരുനബി ﷺ പറഞ്ഞു: "അതെ; അവർ "ലാ ഇലാഹ ഇല്ലല്ലാഹ്" (അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല) എന്നും ഞാൻ തീർച്ചയായും അല്ലാഹുവിൻ്റെ ദൂതരാണ് എന്നും സാക്ഷ്യം പറയും, അവർ നോമ്പെടുക്കും, അവർ നിസ്കരിക്കും."

സ്വഹാബത്ത് (رضي الله عنهم) ചോദിച്ചു: "അപ്പോൾ അവർക്ക് അങ്ങനെ സംഭവിക്കുന്നതിന് കാരണം എന്താണ്?" തിരു നബി ﷺപറഞ്ഞു: "അവർ (المعازف) സംഗീതോപകരണങ്ങളെയും ഗായികമാരെയും, ദഫ്കളെയും اتخاذ ചെയ്തു (കാര്യമായി, രീതിയായി, നിലപാടായി, ശീലമായി സ്വീകരിച്ചു) അവർ ഈ പാനിയങ്ങൾ (മദ്യം) കുടിച്ചു; അവർ അവരുടെ മദ്യപാനത്തിലും കളിയിലുമായി (വിനോദത്തിലുമായി) രാത്രി കഴിച്ചുകൂട്ടി, രാവിലെയാകുമ്പോഴേക്കും അവർ കോലം മാറ്റപ്പെട്ടവരായി (مسخ ചെയ്യപ്പെട്ടു)പോയിരിക്കുന്നു.

ഇത് ഇമാം മുസദ്ദദ് (رحمه الله) ഇബ്നു ഹിബ്ബാൻ (رحمه الله) എന്നിവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ ഇബ്നു ഹിബ്ബാൻ (رحمه الله) വിൻ്റെ റിപ്പോർട്ടിലെ വാക്കുകൾ ഇങ്ങനെയാണ് അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:"എൻ്റെ ഉമ്മത്തിൽ ഭൂമി വിഴുങ്ങൽ (خسف), രൂപമാറ്റം ചെയ്പ്പെടൽ (مسخ), കല്ല് വർഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടൽ (قذف) എന്നിവ സംഭവിക്കുന്നതുവരെ അവസാന നാൾ ഉണ്ടാകയില്ല.

മുൻകാല സമുദായങ്ങളിൽ (ഉദാഹരണത്തിന് ശനിയാഴ്ച വിലക്ക് ലംഘിച്ച ബനൂ ഇസ്രായീൽ ജനതയിൽ) ഉണ്ടായതുപോലെയുള്ള 'മസ്ഖ്' (രൂപമാറ്റം) ഈ സമുദായത്തിലും സംഭവിക്കുമെന്ന് ഹദീസ് മുന്നറിയിപ്പ് നൽകുന്നു. ഇത് യഥാർത്ഥത്തിലുള്ള ശാരീരികമായ മാറ്റമാണെന്നും, അതല്ല അവരുടെ സ്വഭാവം മൃഗതുല്യമായി മാറുന്നതാണെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായമുണ്ട്. എങ്കിലും ഭൂരിഭാഗം പണ്ഡിതന്മാരും ഇതിനെ ഭൗതികമായ രൂപമാറ്റമായിത്തന്നെയാണ് കണക്കാക്കുന്നത്.

എത്ര ശക്തമായാണ് സംഗീത ഉപകരണങ്ങളുടെ വിഷയത്തിൽ റസൂൽ ﷺ ഈ ഉമ്മത്തിന താക്കീത് ചെയ്തിരിക്കുന്നത് എന്നിട്ടും നാം ഈ വിഷയത്തിൽ എത്ര അശ്രദ്ധാലുക്കളാണ്.

ഈ ഹദീസിൽ പറഞ്ഞതുപോലെ കൃത്യമായി നിസ്കാരം,നോമ്പ്, മറ്റു സൽകർമ്മങ്ങൾ ഇതൊക്കെ ചെയ്യുന്നവരാണ് പലപ്പോഴും തിരു നബി ﷺ വിരോധിച്ച സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള ഗാനങ്ങൾ കേൾക്കുന്നതും, ആലപിക്കുന്നതും, മറ്റു വിഷയങ്ങളിൽ കാണിക്കുന്ന ജാഗ്രത ഈ വിഷയത്തിൽ വളരെ അലംഭാവം കാണിക്കുന്നതാണ് പലരിൽ നിന്നും കാണുന്നത്. അത്തരക്കാർ ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

അബൂ നവവി  ✍🏼

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും