സംഗീതം: പരിശുദ്ധ ഖുർആനിലെ താക്കീത്

 


സംഗീതം: പരിശുദ്ധ ഖുർആനിലെ താക്കീത് 

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 8️⃣

'ഖുർആനിലെ ആയത്തുകൾ കൊണ്ട് സംഗീതം വിരോധിക്കപ്പെട്ടതാണെന്നും, അതിനെ തൊട്ട് തടയേണ്ടതാണെന്നും വിശദീകരിച്ചുകൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ"

വിശുദ്ധ ഖുർആൻ സംഗീതത്തെ വിലക്കിക്കൊണ്ട്  സൂചന നൽകിയ ആയത്ത് കാണുക

ومن الناس من يشتري لهو الحديث ليضل عن سبيل الله بغير علم ويتخذها هزوا أولئك لهم عذاب مهين

ഒരു വിവരവുമില്ലാതെ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നതിനും അതിനെ പരിഹാസപാത്രമാക്കുന്നതിനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചില ആളുകളുണ്ട്. അത്തരക്കാർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്

وعن ابن مسعودٍ أنَّه سُئِلَ عن قوله - تعالى -: {وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الحَدِيثِ} فقال: "الغناء، والذي لا إله إلا هو لاغيره"؛ رواه ابن أبي شيبة بإسناد صحيح، وأخرجه الحاكم وصحَّحه، والبيهقي وغيره

സ്വഹാബിയായ ഇബ്നു മസ്ഊദിനോട് (رضِىَ ٱللَّهُ عَنۡهُ) അല്ലാഹുവിൻ്റെ ഈ ആയത്തിനെ കുറിച്ച്  ചോദിക്കപ്പെട്ടു: "മനുഷ്യരിൽ ചിലർ لهو الحديث വിലയ്ക്ക്‌ വാങ്ങുന്നു" (വി.ഖു. 31:6). അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവാണ് സത്യം, അത് الغناء ആണ് (സംഗീതമാണ്).

പരിശുദ്ധ ഖുർആനിലെ സൂറത്തു ലുഖ്മാനിലെ ആറാം ആറാമത്തെ ആയത്തിനെ (31:6) കുറിച്ചാണ് സ്വഹാബി കൂടിയായ ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) ഇവിടെ വിശദീകരിക്കുന്നത്.

പ്രമുഖ ഹദീസ് പണ്ഡിതരായ ഇമാം ഇബ്നു അബീ ശൈബ (رضِىَ ٱللَّهُ عَنۡهُ) സ്വഹീഹായ പരമ്പരയോടെ ഇത് നിവേദനം ചെയ്തിരിക്കുന്നു. ഇമാം ഹാകിം (رضِىَ ٱللَّهُ عَنۡهُ) ഇത് ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇമാം ബൈഹഖിയും (رضِىَ ٱللَّهُ عَنۡهُ) മറ്റുള്ളവരും ഇത് ഉദ്ധരിച്ചിരിക്കുന്നു.

ആയത്ത് വിശദീകരിച്ച മുഫസ്സിറുകൾ എന്തു പറഞ്ഞു എന്നുകൂടി കാണാം 

قلت: هذه إحدى الآيات الثلاث التي استدل بها العلماء على كراهة الغناء والمنع منه.

ഇമാം ഖുർതുബി (رحمه الله) പറയുന്നു: ഈ ആയത്ത് മൂന്ന് ആയത്തുകളിൽ ഒന്നാണ്. ഈ ആയത്തുകൾ കൊണ്ട് സംഗീതം വിരോധിക്കപ്പെട്ടതാണെന്നും, അതിനെ തൊട്ട് തടയേണ്ടതാണെന്നും പണ്ഡിതന്മാർ തെളിവ് പിടിച്ച മൂന്ന് ആയത്തുകളിൽ ഒന്നാണിതെന്ന് രേഖപ്പെടുത്തി.

ചുരുക്കത്തിൽ പരിശുദ്ധ ഖുർആൻ വ്യക്തമാക്കിയ മനുഷ്യരിൽ ചിലർ لهو الحديث വിലയ്ക്ക്‌ വാങ്ങുന്നു എന്നു പറഞ്ഞത് അത് സംഗീതം ആണെന്ന് നബി ﷺ തങ്ങളിൽ നിന്ന് ദീൻ പഠിച്ച സ്വഹാബി വിശദീകരിക്കുന്നു. ഈ ആയത്തുകൾ കൊണ്ട് സംഗീതം വിരോധിക്കപ്പെട്ടതാണെന്നും, അതിനെ തൊട്ട് തടയേണ്ടതാണെന്നും പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യവും ഇമാം ഖുർതുബി (رحمه الله) വിശദീകരിക്കുന്നു.

ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) ഇത് സംഗീതമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇക്രിമ, മുജാഹിദ് (رضِىَ ٱللَّهُ عَنۡهُ): പ്രമുഖരായ താബിഉകളും (സ്വഹാബികളുടെ ശിഷ്യന്മാർ) ഇത് സംഗീതത്തെയും സംഗീതോപകരണങ്ങളെയും കുറിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട്.

മനുഷ്യരിൽ ചിലർ لهو الحديث വിലയ്ക്ക്‌ വാങ്ങുന്നു" (വി.ഖു. 31:6) അല്ലാഹു തന്നെ പറഞ്ഞ ഈ കാര്യം അത് സംഗീതമാണെന്ന് മുകളിൽ വിശദീകരിച്ചല്ലോ. ഇന്ന് നമുക്ക് പ്രകടമായി തന്നെ ഈയൊരു കാര്യം സംഗീതത്തിന്റെ സീഡികൾ, ആയും മറ്റും  നാം വില കൊടുത്തു വാങ്ങുന്നു.

ചുരുക്കത്തിൽ, വിശ്വാസികളെ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അകറ്റുന്ന വിനോദങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ഈ ഖുർആൻ ആയത്തിനെയും, അതിന്റെ വ്യാഖ്യാനത്തെയും മുസ്ലിം ലോകം കാണുന്നത്.

ആയിരവും പതിനായിരവും വിലവരുന്ന റിയാലുകളും,ദിർഹമുകളും നൽകിക്കൊണ്ട് സിനിമാ നടികളുടെയും, മോഡലുകളുടെയും സംഗീത പരിപാടികളുടെ ടിക്കറ്റ് വില കൊടുത്തു വാങ്ങുന്നു. വിശുദ്ധ ഖുർആൻ വിലക്കിയ ഇത്തരം പരിപാടികൾ വാങ്ങുകയും അത് മറ്റുള്ളവർക്ക് നാം ഷെയർ ചെയ്യുകയും ചെയ്യുന്നതിന്റെ ഗൗരവം എത്രയാണെന്ന് ചിന്തിക്കുക.

അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും