മൃദംഗം, തബല, കുഴൽവിളി
മൃദംഗം, തബല, കുഴൽവിളി
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣1️⃣
"സംഗീതോപകരണങ്ങൾ, മൃദംഗം, തബല, കുഴൽവിളി തുടങ്ങിയവ ഹറാമാണെന്ന് പഠിപ്പിക്കുന്ന ഹദീസ്"
عن ابن عباس - رضي الله عنهما - قال: الكُوبَةُ حرامٌ، والدن حرامٌ، والمعازِفُ حرامٌ، والمزامِيرُ حرامٌ؛
رواه مسدد، والبيهقي فِي "سننه الكبرى" موقوفًا، ورواه البزار مرفوعًا، ولفظه عن ابن عباس عن النبي - صلَّى الله عليه وسلَّم - أَنَّه حرَّم الميتة، والميسِر، والكُوبة - يعني: الطبل - وقال: كلُّ مسكرٍ حرامٌ
ഇബ്‌നു അബ്ബാസ് (رضي الله عنهما) പറയുന്നു: കൂബ (ഒരു തരത്തിലുള്ള മൃദംഗം / ലംബാകൃതിയിലുള്ളതും നടു കുടുസ്സായതും രണ്ട് പാർശങ്ങളും വിശാലമായതുമായ തബല) ഹറാമാണ്, വലിയ പാത്രത്തിൽ (മദ്യപാത്രം – الدن) സൂക്ഷിക്കുന്നതു ഹറാമാണ്, സംഗീതോപകരണങ്ങൾ (المعازف) ഹറാമാണ്, കുഴൽ (المزامير) ഹറാമാണ്.
ഇതു ഇമാം മുസദ്ദദ് (رحمه الله), ഇമാം ബൈഹഖി (رحمه الله) എന്നിവർ മൗഖൂഫായി റിപോർട്ട് ചെയ്തു, എന്നാൽ ഇമാം ബസ്സാർ (رحمه الله) ഇത് ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വഴി നബി ﷺ യെ തൊട്ട് (മർഫൂആയായി) തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ-മആസിഫ് (المعازف): വീണ, തംബുരു തുടങ്ങിയ എല്ലാവിധ വിനോദോപകരണങ്ങളെയും ഇത് സൂചിപ്പിക്കുന്നു. സംഗീതം പൊഴിക്കുന്ന എല്ലാ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് ഇമാം ഇബ്നു ഹജർ അസ്ഖലാനി(رحمه الله) വിവരിക്കുന്നു.
ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) തൊട്ട് നിവേദനം, നബി ﷺ പറഞ്ഞു ശവം (അറുക്കാത്തത്), മൈസിർ (ചൂതാട്ടം), കൂബ (ഒരു തരത്തിലുള്ള മൃദംഗം / ലംബാകൃതിയിലുള്ളതും നടു കുടുസ്സായതും രണ്ട് പാർശങ്ങളും വിശാലമായതുമായ തബല) എന്നിവയെ ഹറാമാക്കിയിരിക്കുന്നു. പിന്നെ പറഞ്ഞു: എല്ലാ മദ്യപാത്രവും ഹറാമാണ്.
(മദ്യത്തിന്റെ ഗൗരവം പഠിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ആദ്യകാലത്ത് അത് ഒഴിച്ച പാത്രം പോലും ഹറാമാക്കി മാറ്റിയത് പിന്നീട് അത്തരം പാത്രങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം എന്ന നിയമം വന്നു.)
കർമ്മശാസ്ത്ര വിധികൾ:-
നാല് മദ്ഹബുകളിലെയും പ്രമുഖ ഭൂരിഭാഗം പണ്ഡിതന്മാരും ഈ ഹദീസിനെ ആധാരമാക്കി വിനോദത്തിനായുള്ള സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഹറാമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) 'കഫ്ഫുറആഅ്' എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മദ്യപാത്രം), ചൂതാട്ടം എന്നിവയെ ഹദീസിൽ വാദ്യോപകരണങ്ങളോടൊപ്പം ചേർത്തത് അവയെല്ലാം ഒരേപോലെ വർജിക്കേണ്ട ഗൗരവമേറിയ കാര്യങ്ങളാണെന്ന് ബോധ്യപ്പെടുത്താനാണെന്ന് മർഖാത്തുൽ മഫാതീഹ് പോലുള്ള ഗ്രന്ഥങ്ങളിൽ കാണാം.
എത്ര കൃത്യമായാണ് ഈ ഹദീസിൽ കാര്യങ്ങൾ കാണാൻ സാധിക്കുന്നത് സംഗീത ഉപകരണങ്ങൾ തബലയായാലും, ഓടക്കുഴൽ ആയാലും അതൊക്കെ തന്നെ ഹറാമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ളത് വളരെ കൃത്യമായി രേഖപ്പെട്ടു കിടക്കുന്നു. ഈയൊരു കാര്യം മദ്യത്തിന്റെ കൂടെ ചേർത്ത് നിരോധനം പറഞ്ഞതാണെന്നത് ശ്രദ്ധേയമാണ്.
ഈ ഹദീസ് 'മൗഖൂഫ്' (സ്വഹാബിയുടെ വാക്ക്), 'മർഫൂഅ്' (നബി ﷺയുടെ വാക്ക്) എന്നീ രണ്ട് രീതിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ബൈഹഖി (رحمه الله) ഇതിനെ അവരുടെ 'സുനനിൽ' സ്വഹാബിയുടെ വാക്കുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജർ (رحمه الله) ഇതിന്റെ വിവിധ പരമ്പരകളെ വിശകലനം ചെയ്യുകയും 'മർഫൂഅ്' ആയ റിപ്പോർട്ടുകൾക്ക് ബലം നൽകുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും മുസ്ലിം സമുദായത്തിലുള്ള പലരും അവരുടെ വീട്ടിൽ കൂടലും, കല്യാണങ്ങളും, കച്ചവട സ്ഥാപനങ്ങളിലെ ഉദ്ഘാടനകളും തുടങ്ങി പല ചടങ്ങുകളും ഫാത്തിഹയിൽ തുടങ്ങി വ്യത്യസ്തങ്ങളായ നിഷിദ്ധമാക്കപ്പെട്ട സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള ഗാനമേളകൾ കൊണ്ട് അവസാനിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ സമുദായം അധപതിച്ചിരിക്കുന്നു.
മദ്യം നിഷിദ്ധമായതുകൊണ്ട് മാറ്റിനിർത്താൻ നമുക്ക് കഴിയുന്നുവെങ്കിൽ മദ്യ പാത്രത്തോട് പോലും ചേർത്ത് നമ്മെ തിരുനബി ﷺ ഹറാമാണെന്ന് പഠിപ്പിക്കപ്പെട്ട ഇത്തരം ഗാനോപകരണങ്ങൾ മാറ്റിനിർത്താൻ നമ്മുടെ മനസ്സ് എന്തുകൊണ്ട് പാകപ്പെടുന്നില്ല എന്ന് നാം ഓരോരുത്തരും സ്വയം ചിന്തിക്കുക. പഠിച്ചതനുസരിച്ച് ജീവിക്കാൻ പടച്ച റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ.
അബു നവവി✍🏼
00974 77882082

Comments
Post a Comment