സംഗീത ഉപകരണങ്ങളും ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും

 


സംഗീത ഉപകരണങ്ങളും ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും 

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣3️⃣

ഇമാം തുർമുദി (رضِىَ ٱللَّهُ عَنۡهُ) സംഗീത ഉപകരണങ്ങളും, പാട്ടുപാടുന്ന സ്ത്രീകളുടെ ഗാനമേളയും കേൾക്കുന്നത് പതിവാക്കുന്നവർക്ക്  മുന്നറിയിപ്പ് നൽകുന്ന ഹദീസ് കാണുക.

عَنْ عَلِيٍّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ ﷺ: "إِذَا فَعَلَتْ أُمَّتِي خَمْسَ عَشْرَةَ خَصْلَةً حَلَّ بِهَا الْبَلَاءُ: إِذَا كَانَ الْمَغْنَمُ دُوَلًا، وَالْأَمَانَةُ مَغْنَمًا، وَالزَّكَاةُ مَغْرَمًا، وَأَطَاعَ الرَّجُلُ زَوْجَتَهُ وَعَقَّ أُمَّهُ، وَبَرَّ صَدِيقَهُ وَجَفَا أَبَاهُ، وَارْتَفَعَتْ الْأَصْوَاتُ فِي الْمَسَاجِدِ، وَكَانَ زَعِيمُ الْقَوْمِ أَرْذَلَهُمْ، وَأُكْرِمَ الرَّجُلُ مَخَافَةَ شَرِّهِ، وَشُرِبَتِ الْخُمُورُ، وَلُبِسَ الْحَرِيرُ، وَاتُّخِذَتِ الْقَيَنَاتُ وَالْمَعَازِفُ، وَلَعَنَ آخِرُ هَذِهِ الْأُمَّةِ أَوَّلَهَا، فَلْيَرْتَقِبُوا عِنْدَ ذَلِكَ رِيحًا حَمْرَاءَ، أَوْ خَسْفًا، أَوْ مَسْخًا."

رواه الترمذي📚


അലിയ്യ് (رضِىَ ٱللَّهُ عَنۡهُ) പറയുന്നു: അല്ലാഹുവിൻറ തിരുനബി ﷺ പറഞ്ഞു: "എൻ്റെ ഉമ്മത്ത് പതിനഞ്ച് കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയാൽ അവർക്കു നേരെ അല്ലാഹുവിൻറെ ശിക്ഷ (ബലാഅ്‌) വരുന്നതാണ്.

യുദ്ധത്തിലെ ഘനീമത്ത് സ്വത്ത് പ്രത്യേക കൂട്ടർക്കിടയിൽ മാത്രമായി തിരിഞ്ഞു പോകുന്നത് (സമൂഹത്തിന്റെ അവകാശമായി കാണാതെ ചിലർക്കിടയിൽ മാത്രം പരസ്പരം കൈമാറപ്പെടുന്നത്) ആവുക.

അമാനത്ത് സ്വത്ത് സ്വാർത്ഥമായി കൈക്കലാക്കപ്പെടുക, സകാത്തിനെ ഒരു ഭാരമായി (ഫൈനടക്കുന്ന പോലെയോ മറ്റോ കണക്കാക്കി വീട്ടാൻ വലിയ മന:പ്രയാസമുള്ള അവസ്ഥയുണ്ടാകുക).

പുരുഷൻ ഭാര്യയെ അനുസരിച്ചു (ദീനിനെതിരായ വിഷയങ്ങളിൽ ഭാര്യ പറയുന്നതിന് മുൻഗണന നൽകി) പോകുന്ന അവസ്ഥ ഉമ്മയെ അനുസരിക്കാതെ അവഗണിക്കുന്ന അവസ്ഥ.

സുഹൃത്തിനെ പരിഗണിക്കുകയും പിതാവിനെ അകറ്റുകയും ചെയ്യുക.

മസ്ജിദുകളിൽ ശബ്ദങ്ങൾ ഉയരുക (തർക്കം, രാഷ്ട്രീയപ്രഭാഷണം, ഉച്ചത്തിൽ സംസാരിക്കൽ).

ജനങ്ങളുടെ നേതാവായി ഏറ്റവും താഴ്ന്നവരെ തിരഞ്ഞെടുക്കുക

ഒരു മനുഷ്യനെ അവന്റെ (ശർര്) തിന്മകളെ ഭയന്ന് ആദരിക്കുക.

മദ്യം കുടിക്കപ്പെടുക പട്ട് വസ്ത്രം ധരിക്കപ്പെടുക.

ഗായിക സ്ത്രീകളെയും സംഗീതോപകരണങ്ങളെയും സ്വീകരിക്കുന്നത് ശീലമാക്കുക.

ഈ ഉമ്മത്തിലെ അവസാന തലമുറ മുൻകാലത്തെ (സഹാബികളെ) ശപിക്കുന്ന ദുരവസ്ഥയുണ്ടാകുക. ഇവ എല്ലാം ഉണ്ടായാൽ, അപ്പോൾ ചുവന്ന കാറ്റോ, ഭൂമി വിഴുങ്ങലോ, അല്ലെങ്കിൽ രൂപം മാറ്റപ്പെടലോ അവർ പ്രതീക്ഷിച്ചുകൊള്ളട്ടെ.

ഇമാം തിർമിദി (رحمه الله) റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ അല്ലാഹുവിന്റെ ശിക്ഷ വന്നിറങ്ങുന്ന 15 കാര്യങ്ങൾ തിരുനബി (ﷺ) പഠിപ്പിച്ചതിൽ അതിൽ ഒന്ന്  പാട്ടുപാടുന്ന സ്ത്രീകളെയും, സംഗീതോപകരണങ്ങളെയും സ്വീകരിക്കുന്നത് ശീലമാക്കുക എന്നതാണ്.

ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പ്സംഗീത ഉപകരണങ്ങളും ഗായികമാരും വ്യാപകമാകുമ്പോൾ 'മസഖ്' (രൂപമാറ്റം), 'ഖസഫ്' (ഭൂമി ഒലിച്ചുപോകൽ) എന്നിവ സംഭവിക്കുമെന്ന് ഹദീസിന്റെ അവസാന ഭാഗത്ത് പറയുന്നു.

ഇതിനെ പണ്ഡിതന്മാർ രണ്ടു രീതിയിൽ വിശദീകരിച്ചിട്ടുണ്ട്

ഒന്ന് യഥാർത്ഥതിൽ തന്നെയുള്ള രൂപമാറ്റം: മനുഷ്യർ മൃഗങ്ങളുടെ രൂപത്തിലേക്ക് മാറുന്ന സാഹചര്യം.ആന്തരിക രൂപമാറ്റം: മനുഷ്യന്റെ സ്വഭാവം മൃഗീയമായി മാറുകയും, ലജ്ജയും മര്യാദയും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ.

ഈ ഹദീസ് വിശദീകരിച്ച പണ്ഡിതന്മാർ പ്രധാനമായും ഊന്നൽ നൽകുന്നത് ഈ പ്രവണതകൾ ഒരു സംസ്കാരമായി മാറുന്നതിനെക്കുറിച്ചാണ്.

"إذا صارت القينات والمعازف عادة للناس ومظهراً من مظاهر حياتهم، نسي الناس ذكر الله، فحق عليهم العذاب."

ഗായികമാരും, സംഗീത ഉപകരണങ്ങളും ജനങ്ങളുടെ ഒരു ശീലവും ജീവിതശൈലിയുമായി മാറുമ്പോൾ, അവർ അല്ലാഹുവെ സ്മരിക്കുന്നത് മറക്കും അപ്പോൾ ശിക്ഷ അവർക്ക് അർഹമായിത്തീരും.

പാട്ടുപാടുന്ന സ്ത്രീകളെ കേൾക്കുക, സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള ഗാനങ്ങൾ ശ്രവിക്കുക ഇതൊക്കെ സാധാരണ മുസ്ലിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി ഇന്നത്തെ കാലത്ത് കഴിഞ്ഞു എന്നതാണ് നാം പലപ്പോഴും കണ്ടുവരുന്നത്.

അതിശക്തമായി കയ്യൊഴിക്കാൻ വേണ്ടി ഈ ഉമ്മത്തിന് നിർദ്ദേശിക്കപ്പെട്ട പല നിർദ്ദേശങ്ങളിൽ ഒന്നാണ് സംഗീത ഉപകരണങ്ങളും അത് ഉപയോഗിച്ചുള്ള ഗാനങ്ങളും. ദീനീരംഗത്ത് വളരെ സജീവമായി നിഷ്ഠ പുലർത്തുന്ന പലരും ഈയൊരു കാര്യത്തിൽ പലപ്പോഴും അലംഭാവം കാണിക്കുന്നത് വളരെ ദുഃഖകരമാണ്.

അത്തരം ആളുകൾക്ക്  മതനിഷ്ഠ പുലർത്തി തിരുനബി ﷺ യുടെ നിർദ്ദേശം  ജീവിതത്തിൽ കൈക്കൊള്ളാൻ ഈ മുന്നറിയിപ്പുകൾ പ്രചോദനമാവട്ടെ എന്ന് ആശിക്കുന്നു.

അബൂ നവവി✍🏼

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും