സംഗീതം ഹൃദയത്തിൽ കാപട്യം വളർത്തും

 


സംഗീതം ഹൃദയത്തിൽ കാപട്യം വളർത്തും

സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്- ഭാഗം 3️⃣

"സംഗീതം ഹൃദയത്തിൽ കാപട്യം വളർത്തും"

ഹിജ്റ വർഷം 671-ൽ വഫാത്തായ പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ ഇമാം ഖുർതുബി (رحمه الله) തഫ്സീറിൽ രേഖപ്പെടുത്തി;


روى سعيد بن جبير عن أبي الصهباء البكري قال: سئل عبد الله بن مسعود عن قوله تعالى:" ومن الناس من يشتري لهو الحديث" فقال: الغناء والله الذي لا إله إلا هو، يرددها ثلاث مرات. وعن ابن عمر أنه الغناء، وكذلك قال عكرمة وميمون بن مهران ومكحول. وروى شعبة وسفيان عن الحكم وحماد عن إبراهيم قال قال عبد الله بن مسعود: الغناء ينبت النفاق في القلب، وقاله مجاهد، وزاد: إن لهو الحديث في الآية الاستماع إلى الغناء وإلى مثله من الباطل. وقال الحسن: لهو الحديث المعازف والغناء.


സഈദ് ബിൻ ജുബൈർ അബുസ്സ്വഹ്ബാ അൽ-ബക്രിയിൽ (رضِىَ ٱللَّهُ عَنۡهُ) നിന്ന് നിവേദനം ചെയ്യുന്നു, ബഹുമാനപ്പെട്ടവർ പറഞ്ഞു: (സ്വഹാബിയായ) അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) നോട് അല്ലാഹുവിൻ്റെ ഖുർആനിലെ ഈ ആയത്തിനെ കുറിച്ച് ചോദിക്കപ്പെട്ടു:


﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ﴾

[ لقمان: 6]

"മനുഷ്യരിൽ ചിലർ വിനോദ വാർത്തകൾ വിലയ്ക്കു വാങ്ങുന്നു." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവാണ് സത്യം, അത് (غناء) സംഗീതമാണ് ." ഇത്  മൂന്ന് തവണ ആവർത്തിച്ചു.

ഇബ്നു ഉമറും رضي الله عنهما ഇത് غناء (സംഗീതം) ആണ് എന്ന് പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് മറ്റു സ്വഹാബികളായ ഇക്രിമ, മൈമൂൻ ബിൻ മഹ്റാൻ, മക്ഹൂൽ (رَضي الله عنهم) എന്നിവരും പറഞ്ഞത്.

ശുഅ്ബയും (رضِىَ ٱللَّهُ عَنۡهُ) സുഫ്‌യാനും ( رضِىَ ٱللَّهُ عَنۡهُ) അൽ-ഹകം, ഹമ്മാദ് (رحمهم الله ) എന്നിവരിൽ നിന്ന്, അവർ ഇബ്രാഹിമിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "غناء (സംഗീതം) ഹൃദയത്തിൽ കാപട്യം വളർത്തും."താബിഈ പണ്ഡിത പ്രമുഖരായ മുജാഹിദ് (رضِىَ ٱللَّهُ عَنۡهُ) വും ഇതേ കാര്യം പറഞ്ഞു ''സംഗീതം ഹൃദയത്തിൽ കാപട്യം വളർത്തുമെന്ന്''.

കൂടാതെ ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു: " ഖുർആനിലെ ആയത്തിലെ 'لهو الحديث ' കൊണ്ട് ഉദ്ദേശിക്കുന്നത് غناء ഉം (സംഗീതവും ) അതുപോലെയുള്ള മറ്റ് അസത്യ കാര്യങ്ങൾ കേൾക്കുന്നതുമാണ്." ഹസൻ (റ) പറഞ്ഞു: لهو الحديث എന്നാൽ സംഗീതോപകരണങ്ങളും, സംഗീതവുമാണ്."

നിരവധി സ്വഹാബികളിൽ നിന്ന് ഖുർആനിൽ വന്ന لهو الحديث എന്ന പരാമർശം അത് ''സംഗീതവും, അസത്യം'' കേൾക്കലുമാണെന്ന വിശദീകരണം വളരെ ഗൗരവമേറിയതാണ്. പക്ഷേ ഇന്ന് നാം പലരും പണം കൊടുത്തും കൊടുക്കാതെയും ഹൃദയത്തിൽ കാപട്യം ഉണ്ടാക്കും എന്ന് സ്വഹാബികളടക്കം വിശദീകരിച്ച സംഗീതം ആസ്വദിക്കുന്നത് എത്ര വലിയ തെറ്റാണെന്ന് തിരിച്ചറിയുന്നില്ല.


അബൂ നവവി ✍🏼

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും