സംഗീത ശബ്ദം റൂഹാനിയ്യുകളുടെ ശബ്ദം തടയും
സംഗീത ശബ്ദം റൂഹാനിയ്യുകളുടെ ശബ്ദം തടയും
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣2️⃣
"സംഗീത ശബ്ദം കേൾക്കുന്നവന് റൂഹാനിയ്യുകളുടെ ശബ്ദം കേൾക്കാൻ അനുവാദം നൽകപ്പെടുകയില്ല."
وقد روي مرفوعا هذا المعنى من حديث أبي موسى الأشعري أنه قال قال رسول الله صلى الله عليه وسلم: من استمع إلى صوت غناء لم يؤذن له أن يسمع الروحانيين فقيل: ومن الروحانيون يا رسول الله؟ قال: قراء أهل الجنة
خرجه الترمذي الحكيم أبو عبد الله في نوادر الأصول،
അബൂ മൂസ അൽ-അശ്അരിയിൽ (رضِىَ ٱللَّهُ عَنۡهُ) നിന്ന് നിവേദനം ചെയ്ത ഈ ആശയം നബി (ﷺ) യിലേക്ക് ചേർത്തിപ്പറഞ്ഞിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: റസൂൽ (ﷺ) പറഞ്ഞു: " സംഗീത ശബ്ദം കേൾക്കുന്നവന് റൂഹാനിയ്യുകളുടെ ശബ്ദം കേൾക്കാൻ അനുവാദം നൽകപ്പെടുകയില്ല."
അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ, ആരാണ് റൂഹാനിയ്യുകൾ?" നബി (ﷺ) പറഞ്ഞു: "സ്വർഗ്ഗത്തിലെ ഖുർആൻ പാരായണം ചെയ്യുന്നവരാണവർ."
ഇമാം അബു അബ്ദില്ലാ അൽ-ഹകീം അത്തുർമുദി (رحمه الله) ബഹുമാനപ്പെട്ടവരുടെ 'നവാദിറുൽ ഉസൂൽ' എന്ന ഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
സ്വർഗ്ഗത്തിലെ ഖുർആൻ പാരായണം ചെയ്യുന്നവരുടെ ശബ്ദം സംഗീതം ഭൂമിലോകത്ത് ആസ്വദിക്കുന്നവന് നിഷേധിക്കപ്പെടുമെന്ന കാര്യം എത്ര വലിയ ഗൗരവം ഉള്ളതാണ്.
സ്വർഗവാസികളിലെ ഖുർആൻ പണ്ഡിതന്മാർ ആരാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, ദുനിയാവിൽ ഖുർആൻ ഹൃദിസ്ഥമാക്കുകയും അത് ജീവിതത്തിൽ പകർത്തി മനോഹരമായി പാരായണം ചെയ്യുകയും ചെയ്ത മനുഷ്യരെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്. ദാവൂദ് നബി അലൈഹിസ്സലാമിനെ പോലെയുള്ളവരുടെ പാരായണം ഇതിൽ പ്രധാനമാണെന്നും പണ്ഡിതർ രേഖപ്പെടുത്തുന്നു.
മനുഷ്യന്റെ കേൾവിശക്തി അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണ്. അത് അല്ലാഹുവിനെ ഓർക്കാനും ഖുർആൻ ശ്രവിക്കാനും ഉപയോഗിക്കുന്നതിന് പകരം, ആത്മീയതക്ക് നിരക്കാത്ത വിനോദങ്ങൾക്കായി ഉപയോഗിക്കുമ്പോൾ അത് ഹൃദയത്തെ കടുപ്പിക്കുന്നു.
മദാരിജുസ്സാലികീൻ പോലുള്ള ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്, ദുനിയാവിൽ ഹറാമായ സംഗീതത്തിൽ ലയിച്ചുചേരുന്ന ഹൃദയങ്ങൾക്ക് ഖുർആനിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയില്ല എന്നാണ്.
ഒരാൾ ഭൂമിയിൽ വെച്ച് അല്ലാഹു വിലക്കിയ ശബ്ദങ്ങൾ കേൾക്കാൻ തന്റെ കാതുകളെ വിട്ടുകൊടുത്താൽ, അതിന്റെ ശിക്ഷയായി സ്വർഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശബ്ദം (ഖുർആൻ പാരായണം) കേൾപ്പിക്കപ്പെടുന്നില്ല.
ചുരുക്കത്തിൽ ഹൃദയത്തെ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അകറ്റുന്ന വിനോദങ്ങൾ വിശ്വാസിയുടെ ആത്മീയമായ ഔന്നത്യത്തെ തകർക്കുമെന്നും, പരലോകത്തെ ഉന്നതമായ ആനന്ദങ്ങൾ നഷ്ടപ്പെടുത്തുമെന്നുമാണ് പൂർവ്വകാല പണ്ഡിതന്മാർ നൽകുന്ന നിർദ്ദേശം.
സംഗീതവും ഖുർആനും ഒരു വിശ്വാസിയുടെ ഹൃദയത്തിൽ ഒരേസമയം ഒത്തുചേരില്ല എന്നത് മുൻകാല പണ്ഡിതന്മാരുടെ പ്രധാന നിരീക്ഷണമാണ്.
അബൂ നവവി ✍🏼
00974 77882082
.jpg)
Comments
Post a Comment