കർമ്മങ്ങൾ മരണപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും
മരണപ്പെട്ടവരുടെ ലോകം ഭാഗം 6️⃣
തീർച്ചയായും നിങ്ങളുടെ കർമ്മങ്ങൾ മരണപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും; നല്ലതാണെങ്കിൽ അവർ സന്തോഷിക്കും, ചീത്തയാണെങ്കിൽ അവർക്ക് വിഷമമാകും.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭാഗങ്ങളിൽ ഹാഫിദ് ഇബ്നു കസീർ (رحمه الله) ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, തുടങ്ങിയവർ വിശദമായി രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചല്ലോ അതല്ലാതെ തന്നെ നിരവധി മറ്റ് പ്രമുഖ മുഫസ്സിരീങ്ങളും പണ്ഡിതന്മാരും ഈ ആയത്തിന്റെ വിശദീകരണത്തിലും അല്ലാതെയും മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥകൾ അറിയുമെന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്
ഇമാം ഖുർത്വുബി (رحمه الله) ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥമായ തദ്കിറയിൽ രേഖപ്പെടുത്തുന്നു:
"ثَبَتَ أَنَّ أَعْمَالَ الْأَحْيَاءِ تُعْرَضُ عَلَى الْأَمْوَاتِ، فَقَدْ رُوِيَ أَنَّ أَبَا الدَّرْدَاءِ كَانَ يَقُولُ: اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَعْمَلَ عَمَلًا أُخْزَى بِهِ عِنْدَ عَبْدِ اللَّهِ بْنِ رَوَاحَةَ. وَكَانَ يَقُولُ: إِنَّ أَعْمَالَكُمْ تُعْرَضُ عَلَى مَوْتَاكُمْ، فَيُسَرُّونَ بِحَسَنِهَا وَيُسَاءُونَ بِقَبِيحِهَا."
"ജീവിച്ചിരിക്കുന്നവരുടെ കർമ്മങ്ങൾ മരണപ്പെട്ടവരിലേക്ക് വെളിപ്പെടുത്തപ്പെടുമെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. അബൂ അദർദാഅ് (رضِىَ ٱللَّهُ عَنۡهُ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: 'അല്ലാഹുവേ, അബ്ദുല്ലാഹിബ്നു റവാഹ (رضِىَ ٱللَّهُ عَنۡهُ) യുടെ അടുത്ത് എനിക്ക് അപമാനമാകുന്ന കർമ്മങ്ങളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.' അവർ പറയുമായിരുന്നു: 'തീർച്ചയായും നിങ്ങളുടെ കർമ്മങ്ങൾ മരണപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും; നല്ലതാണെങ്കിൽ അവർ സന്തോഷിക്കും, ചീത്തയാണെങ്കിൽ അവർക്ക് വിഷമമാകും.'"
മരണപ്പെട്ടവർക്ക് ഖബറിൽ ഒന്നും അറിയാൻ കഴിയില്ല എന്ന് വാദിക്കുന്നവർ പോലും അവരുടെ വലിയ നേതാവായി പരിചയപ്പെടുത്താനുള്ള ഇബ്നു തൈയ്മയുടെ ശിഷ്യൻ കൂടിയായ ഇബ്നുൽ ഖയ്യിംതന്റെ പ്രസിദ്ധമായ 'കിതാബുർ റൂഹ്' (كتاب الروح) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഒരു അധ്യായം തന്നെ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്:
"الثَّانِيَةُ: وَهِيَ مَسْأَلَةُ مَعْرِفَةِ الأَمْوَاتِ بِأَحْوَالِ الأَحْيَاءِ... وَفِي هَذَا الْبَابِ حَدِيثُ أَنَسٍ عَنِ النَّبِيِّ ﷺ: إِنَّ أَعْمَالَكُمْ تُعْرَضُ عَلَى أَقَارِبِكُمْ وَعَشَائِرِكُمْ مِنَ الْأَمْوَاتِ... وَذَكَرَ أَبُو عُمَرَ بْنُ عَبْدِ الْبَرِّ عَنِ ابْنِ عَبَّاسٍ عَنِ النَّبِيِّ ﷺ قَالَ: مَا مِنْ أَحَدٍ يَمُرُّ بِقَبْرِ أَخِيهِ الْمُؤْمِنِ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إِلَّا عَرَفَهُ وَرَدَّ عَلَيْهِ السَّلَامَ."
"രണ്ടാമത്തെ മസ്അല: മരണപ്പെട്ടവർക്ക് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥകൾ അറിയാൻ കഴിയുമോ എന്നതാണ്... അനസ് (رضِىَ ٱللَّهُ عَنۡهُ) നിവേദനം ചെയ്ത ഹദീസിൽ പറയുന്നു: 'നിങ്ങളുടെ കർമ്മങ്ങൾ മരണപ്പെട്ട നിങ്ങളുടെ ബന്ധുക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും.
ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: 'ഒരാൾ തനിക്ക് ദുനിയാവിൽ വെച്ച് പരിചയമുള്ള തന്റെ വിശ്വാസിയായ സഹോദരന്റെ ഖബറിന് അരികിലൂടെ നടന്നുപോകുമ്പോൾ സലാം ചൊല്ലിയാൽ, ആ ഖബറാളി അവനെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യും.'
ബിദ്അത്തിന്റെ കക്ഷികൾ പലപ്പോഴും ഉയർത്തി കാണിക്കാറുള്ള ആലുസി അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു
وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴾
ആലുസി തന്റെ വിഖ്യാതമായ 'റൂഹുൽ മആനി' (روح المعاني) എന്ന തഫ്സീറിൽ സൂറത്ത് തൗബയുടെ ഈ ആയത്തിന്റെ വിശദീകരണത്തിൽ മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ കർമ്മങ്ങൾ അറിയുന്നതിനെക്കുറിച്ച് വിശദീകരിച്ച ഭാഗം കാണാം
"وقد ورد أن أعمال الأحياء تعرض على أقاربهم من الأموات، فقد أخرج الحكيم الترمذي عن ابن عباس رضي الله تعالى عنهما قال: قال رسول الله صلى الله عليه وسلم: «إن أعمالكم تعرض على أقاربكم من الأموات، فإن كان خيراً استبشروا، وإن كان سوءاً قالوا: اللهم ألهمهم عملاً صالحاً ترضى به عنهم»."
ജീവിച്ചിരിക്കുന്നവരുടെ കർമ്മങ്ങൾ മരണപ്പെട്ട അവരുടെ ബന്ധുക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
ഹകീം തിർമിദി (റ) ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ ( ﷺ) പറഞ്ഞു: 'തീർച്ചയായും നിങ്ങളുടെ കർമ്മങ്ങൾ മരണപ്പെട്ട നിങ്ങളുടെ ബന്ധുക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും.അത് നന്മയാണെങ്കിൽ അവർ സന്തോഷിക്കും. അത് തിന്മയാണെങ്കിൽ അവർ ഇപ്രകാരം പ്രാർത്ഥിക്കും: അല്ലാഹുവേ, നീ അവരെക്കുറിച്ച് തൃപ്തിപ്പെടുന്ന രീതിയിലുള്ള സൽകർമ്മങ്ങൾ ചെയ്യാൻ അവർക്ക് നീ തോന്നിപ്പിക്കേണമേ (ഇൽഹാം നൽകേണമേ).'
ഇതേ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം കൂടി ചേർക്കുന്നു:
"وعن أبي الدرداء رضي الله تعالى عنه أنه كان يقول: «اللهم إني أعوذ بك أن أعمل عملاً أخزى به عند عبد الله بن رواحة»، وذلك بعد أن استشهد رضي الله تعالى عنه."
"അബൂ അദർദാഅ് (رضِىَ ٱللَّهُ عَنۡهُ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: 'അല്ലാഹുവേ, അബ്ദുല്ലാഹിബ്നു റവാഹ (رضِىَ ٱللَّهُ عَنۡهُ) ശഹീദായതിന് ശേഷം മഹാനവർകൾക്ക് മുന്നിൽ എനിക്ക് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു'." ഈ ഉദ്ധരണികളിലൂടെ, മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥകൾ അറിയുന്നുണ്ടെന്നും അതിൽ അവർ സന്തോഷിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യുന്നുണ്ടെന്നും ആലുസി സമർത്ഥിക്കുന്നു.
ആലുസി നൽകുന്ന പ്രധാന വിശദീകരണം:
മുഅ്മിനുകൾ കാണും എന്നതിന്റെ അർത്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്: വിശ്വാസികൾ നമ്മുടെ കർമ്മങ്ങൾ കാണും എന്ന് പറഞ്ഞാൽ അത് കേവലം ജീവിച്ചിരിക്കുന്നവർ മാത്രമല്ല, മറിച്ച് 'ബർസഖിയായ' (ഖബറിലെ) ലോകത്തുള്ള വിശ്വാസികളും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മരണപ്പെട്ടവരുടെ സന്തോഷവും സങ്കടവും: നമ്മുടെ കർമ്മങ്ങൾ മരണപ്പെട്ട ബന്ധുക്കൾക്ക് പ്രദർശിപ്പിക്കപ്പെടുമെന്ന (عرض الأعمال) ഹദീസുകൾ അദ്ദേഹം ഈ ആയത്തിന് കീഴിൽ ഉദ്ധരിക്കുന്നു. നമ്മുടെ നല്ല കാര്യങ്ങൾ അവർക്ക് സന്തോഷവും ചീത്ത കാര്യങ്ങൾ അവർക്ക് വിഷമവും ഉണ്ടാക്കുമെന്ന് അദ്ദേഹം ഇതിലൂടെ സമർത്ഥിക്കുന്നു
രഹസ്യങ്ങൾ വെളിപ്പെടും: മനുഷ്യൻ രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ പോലും അല്ലാഹു തആല റസൂലിനും വിശ്വാസികൾക്കും വെളിപ്പെടുത്തിക്കൊടുക്കുമെന്നതിന്റെ തെളിവായിട്ടാണ് അദ്ദേഹം ഈ സൂക്തത്തെ കാണുന്നത്.
കാര്യങ്ങൾ വിശദീകരിക്കേണ്ട ആവശ്യകത ഇല്ലാത്ത വിധം സ്പഷ്ടമാണ്. മരണപ്പെട്ടു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു പിന്നീട് അവരൊന്നും അറിയുന്നില്ല എന്ന് വാദിക്കുന്ന കക്ഷികൾ അവരുടെ തന്നെ നേതാക്കൾ എഴുതിവെച്ചത് മുകളിൽ നാം വായിച്ചു.
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment