തുടച്ചു മാറ്റാൻ പഠിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങൾ

 


തുടച്ചു മാറ്റാൻ പഠിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങൾ

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣7️⃣

"നബി ﷺ പറഞ്ഞു സംഗീതോപകരണങ്ങളായ മആസിഫ് (വിനോദോപകരണങ്ങൾ,വാദ്യോപകരണങ്ങൾ ), മസാമീർ (പുല്ലാങ്കുഴലുകൾ), ഔതാർ (ഗിറ്റാർ,തന്ത്രിവാദ്യങ്ങൾ),... എന്നിവയെല്ലാം നശിപ്പിക്കാൻ എന്നോട് അല്ലാഹു കല്പിച്ചു".


عن أبي أمامة رضِي الله عنه قال: قال رسول الله صلَّى الله عليه وسلَّم : إنَّ الله عزَّ وجلَّ  بعثَنِي هُدًى ورحمةً للعالمين وأمرَنِي بمحْق المعازف، والمزامير، والأوتار والصليب، وأمر الجاهلية، وحلف ربِّي بعزَّته وجلاله لا يشرب عبدٌ من عِبادي جرعةً من خمرٍ متعمدًا في الدنيا إلا سقَيْته مكانَها من الصديد يومَ القيامة مغفورًا له أو معذبًا، ولا يترُكها من مخافتي إلا سقَيْتها إيَّاه في حظيرة القدس، لا يحلُّ بيعهن، ولا شِراؤهن، ولا التجارة فيهن، وثمنهن حرام


അബൂ ഉമാമ (رضِىَ ٱللَّهُ عَنۡهُ) നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു എന്നെ ലോകർക്ക് മുഴുവൻ സന്മാർഗ്ഗവും കാരുണ്യവുമായി നിയോഗിച്ചു. സംഗീതോപകരണങ്ങളായ മആസിഫ് (വിനോദോപകരണങ്ങൾ,വാദ്യോപകരണങ്ങൾ ), മസാമീർ (പുല്ലാങ്കുഴലുകൾ), ഔതാർ (ഗിറ്റാർ,തന്ത്രിവാദ്യങ്ങൾ), കുരിശ്, ജാഹിലിയ്യ കാലത്തെ ആചാരങ്ങൾ (അട്ടഹസിച്ച് കരയൽ, തറവാടിൻ്റെ പേരിൽ മേനി പറയുക തുടങ്ങിയവ) എന്നിവയെല്ലാം നശിപ്പിക്കാൻ എന്നോട് അല്ലാഹു കൽപ്പിക്കുകയും ചെയ്തു,

എന്റെ റബ്ബ് അവന്റെ പ്രതാപവും, മഹത്വവും മുൻനിർത്തി സത്യം ചെയ്തു പറഞ്ഞു: 'എന്റെ അടിമകളിൽ ആരെങ്കിലും ദുനിയാവിൽ മനഃപൂർവ്വം ഒരു മുറുക്ക് കള്ള് കുടിച്ചാൽ, അവന് പാപമോചനം ലഭിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യട്ടെ, ഖിയാമത്ത് നാളിൽ ആ കള്ളിന് പകരമായി ഞാൻ അവന് صديد ദുശിച്ച ദുർഗന്ഥം വമിക്കുന്ന ചലം കുടിപ്പിക്കും.

എന്നെ ഭയന്ന് ആരെങ്കിലും അത് ഉപേക്ഷിച്ചാൽ, അവന് ഞാൻ പരിശുദ്ധമായ സ്ഥലങ്ങളിൽ വെച്ച് നല്ല പാനീയം കുടിപ്പിക്കും.' അവ (വാദ്യോപകരണങ്ങൾ, കുരിശ്, മദ്യം) വിൽക്കാനോ, വാങ്ങാനോ കച്ചവടം ചെയ്യാനോ പാടില്ല. അവയുടെ വില നിഷിദ്ധമാണ്."

ഇമാം അബൂദാവൂദ് തയാലിസി(رحمه الله) 'മുസ്നദിൽ' ഇത് റിപ്പോർട്ട് ചെയ്തു.

മറ്റൊരു ഹദീസിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം

إنَّ الله عزَّ وجلَّ بعثَنِي رحمةً وهُدًى للعالمين، وأمرني أنْ أَمحق المزامير، والمعازف، والخمور، والأوثان التي تُعبَد في الجاهلية، وأقسم ربِّي بعزَّته لا يشرب عبدٌ الخمرَ في الدنيا إلا سقَيْته من حميم جهنم مُعذَّبًا أو مغفورًا له، ولا يدَعُها عبد من عبيدي تحرُّجًا عنها إلا سقيتُها إياه في حظيرة القدس

“തീർച്ചയായും അല്ലാഹു عز وجل  സർവ്വലോകത്തിനും കരുണയും മാർഗ്ഗദർശനവുമായിട്ട് എന്നെ അയച്ചു. മസാമീർ ( കുഴൽ വാദ്യോപകരണങ്ങൾ), മആസിഫ് (സംഗീതോപകരണങ്ങൾ), خمر (മദ്യം), ജാഹിലിയ്യക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങൾ—ഇവയെല്ലാം നശിപ്പിക്കാൻ (തുടച്ചു മാറ്റാൻ) അവൻ എന്നോട് കല്പിച്ചു.

എന്റെ റബ്ബ് അവന്റെ പ്രതാപവും, മഹത്വവും മുൻനിർത്തി സത്യം ചെയ്തു പറഞ്ഞു  "ഈ ലോകത്തിൽ خمر (മദ്യം) കുടിച്ച ഒരടിമയേയും ഞാൻ  ജഹന്നത്തിലെ തിളച്ച വെള്ളം (حميم جهنم) കുടിപ്പിക്കാതിരക്കില്ല — അവൻ ശിക്ഷിക്കപ്പെടുന്നവനാകട്ടെ അതല്ലെങ്കിൽ അവൻ പാപങ്ങൾ പൊറുക്കപ്പെടുന്നവനാകട്ടെ; എന്റെ ദാസന്മാരിൽ ആര് അത് (خمر - മദ്യം) കുറ്റകരമാണെന്നു മനസ്സിലാക്കി ഒഴിവാക്കിയാൽ, ഞാൻ അവനെ സ്വർഗ്ഗത്തിലെ പരിശുദ്ധമായ സ്ഥലത്ത് (حظيرة القدس) അത് കുടിപ്പിക്കും.*

ഇസ്ലാം ശക്തമായി വിലക്കിയ മദ്യം അതോടു ചേർത്തുകൊണ്ടാണ് ഈ സംഗീത ഉപകരണങ്ങൾ, കുരിശ് ഇവയൊന്നും വിൽക്കാനോ, വാങ്ങാനോ കച്ചവടം ചെയ്യാനോ പാടില്ലന്നും. അവയുടെ വില നിഷിദ്ധമാണന്നും നമ്മെ പഠിപ്പിച്ചിരിക്കുന്നത്."

മസാമീർ (കുഴൽ വാദ്യോപകരണങ്ങൾ), മആസിഫ് (സംഗീതോപകരണങ്ങൾ), خمر (മദ്യം), ജാഹിലിയ്യക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങൾ—ഇവയെല്ലാം നശിപ്പിക്കാൻ (തുടച്ചു മാറ്റാൻ) അവൻ എന്നോട് കല്പിച്ചു എന്നത് ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമാണെന്ന് അറിയിക്കുന്നു.

ഇങ്ങനെ തുടച്ചു മാറ്റാൻ പഠിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള പാട്ടും മറ്റും ഇന്ന് നാം പണം കൊടുത്ത് വാങ്ങി അത് ആസ്വദിക്കുന്നു എന്നത് എത്രമാത്രം വലിയ ഗൗരവമായ തെറ്റാണെന്ന് നമ്മിൽ പലരും തിരിച്ചറിയുന്നില്ല.

അബൂ നവവി✍🏼

09974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും