തബല നിഷിദ്ധമാണ്

 


തബല നിഷിദ്ധമാണ്

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 7️⃣

തബല നിഷിദ്ധമാണെന്ന് അറിയിക്കുന്ന ഹദീസ് കൂടി ഇനി കാണാം

وعن ابن عباس - رضِي الله عنهما - أنَّ النبي - صلَّى الله عليه وسلَّم - قال إنَّ الله حرَّم على أمَّتي الخمرَ، والميسرَ، والكُوبةَ في أشياء عدَّدَها؛ رواه أحمد، وأبو داود، وابن حبان، زاد البيهقي: وهي - أي: الكُوبَة - الطبل.

ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് നിവേദനം: നബി (ﷺ)അവിടുന്ന് എണ്ണിയ ചില കാര്യങ്ങളുടെ കൂട്ടത്തിലായി പറഞ്ഞു, പറഞ്ഞു: "തീർച്ചയായും അല്ലാഹു എന്റെ സമുദായത്തിന് മദ്യവും, ചൂതാട്ടവും, കൂബ (ഒരുതരം വാദ്യം) -  നിഷിദ്ധമാക്കിയിരിക്കുന്നു."

(ഈ ഹദീസ് ഇമാം അഹ്മദ് (رحمه الله), ഇമാം അബൂദാവൂദ് (رحمه الله), ഇമാം ഇബ്നു ഹിബ്ബാൻ (رحمه الله) എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ട്).

ഇമാം ബൈഹഖി (رحمه الله) യുടെ റിപ്പോർട്ടിൽ 'കൂബ' എന്നാൽ الطبل (തബല) ആണന്ന ഒരു വിശദീകരണം  കൂടുതലായുണ്ട്.

കൂബ' എന്നാൽ എന്ത്? ഇമാം ബൈഹഖി (رحمه الله) , ഇമാം അഹ്മദ് ബിൻ ഹൻബൽ  (رحمه الله) എന്നിവർ പറയുന്നത് ഇത് 'തബല' ആണെന്നാണ്. മിക്ക മുഹദ്ദിസുകളും (ഹദീസ് പണ്ഡിതർ) ഈ അർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്.

ഈ ഹദീസ് വിലക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ അവയെല്ലാം ഒരു സമൂഹത്തിന്റെ സമാധാനം തകർക്കുന്നവയാണെന്ന് കാണാം,മദ്യം ആരോഗ്യത്തെയും ബുദ്ധിയെയും നശിപ്പിക്കുന്നു. ചൂതാട്ടം സാമ്പത്തിക ഭദ്രതയെയും സ്നേഹത്തെയും നശിപ്പിക്കുന്നു. അമിതമായ വിനോദങ്ങൾ സമയത്തെയും ഉത്തരവാദിത്തങ്ങളെയും മറപ്പിക്കുന്നു.

ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله)  ഇത് സംബന്ധിച്ച് ഫത്ഹുൽ ബാരി' (فتح الباري) എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

"وَفِي حَدِيثِ ابْنِ عَبَّاسٍ عِنْدَ أَحْمَدَ وَأَبِي دَاوُدَ: «إِنَّ اللَّهَ حَرَّمَ عَلَيَّ أَوْ عَلَى أُمَّتِي الْخَمْرَ وَالْمَيْسِرَ وَالْكُوبَةَ» وَهِيَ الطَّبْلُ، وَهَذَا يَدُلُّ عَلَى تَحْرِيمِ آلَاتِ الْمَلَاهِي."

"ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് ഇമാം അഹ്മദും (رحمه الله), ഇമാം അബൂദാവൂദും (رحمه الله) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരമുണ്ട്: 'തീർച്ചയായും അല്ലാഹു എനിക്കോ അല്ലെങ്കിൽ എന്റെ ഉമ്മത്തിനോ മദ്യവും ചൂതാട്ടവും, കൂബയും നിഷിദ്ധമാക്കിയിരിക്കുന്നു.' അത് (കൂബ) തബലയാകുന്നു. വിനോദോപാധികളായ വാദ്യോപകരണങ്ങൾ നിഷിദ്ധമാണ് എന്നതിന് ഇത് തെളിവാണ്."

ദ്യത്തോടുള്ള സാദൃശ്യം: ലഹരി എങ്ങനെയാണോ മനുഷ്യനെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുന്നത്, അതുപോലെ സംഗീതോപകരണങ്ങളുടെ അമിതമായ ഉപയോഗം മനുഷ്യനെ മാനസികമായി മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നുവെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വളരെ ഗൗരവമായി ഇസ്ലാം പലപ്പോഴും നിഷിദ്ധമായി എണ്ണാറുള്ള മദ്യം, ചൂതാട്ടം ഈ രണ്ടു കാര്യങ്ങളോട് ചേർത്തു കൊണ്ടുതന്നെയാണ് തിരു നബി ﷺ  സംഗീത ഉപകരണമായ 'തബല' നിഷിദ്ധമാണെന്ന് പഠിപ്പിച്ചത്.

പക്ഷേ മദ്യത്തിന്റെയും, ചൂതാട്ടത്തിനെയും സമീപിക്കുന്ന ഗൗരവത്തിൽ നമ്മളിൽ എത്രപേർ 'തബല 'യെയും അത് ഉപയോഗിച്ച് കൊണ്ടുള്ള പാട്ടിനെയും സമീപിച്ചു എന്ന് നാം ഓരോരുത്തരും സ്വയം ചിന്തിക്കാവുന്നതാണ്

അബൂ നവവി✍🏼 

0997477882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും