പിശാചിന്റെ ശബ്ദം സംഗീതവും, കുഴലൂത്തും
പിശാചിന്റെ ശബ്ദം സംഗീതവും, കുഴലൂത്തും
സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 1️⃣
بسم الله الرحمن الرحيم الحمد لله رب العالمين اللهم صلي علي سيدنا محمد وعلى آل سيدنا محمد.
സംഗീതം അഥവാ പാട്ട് ഇത് ആസ്വദിക്കുന്നവരാണ് സമൂഹത്തിൽ ബഹുഭൂരിപക്ഷവും. യഥാർത്ഥത്തിൽ മനുഷ്യ ജീവിതത്തിന്റെ സർവ്വ മേഖലകളിലും വിധിവിലക്കുകൾ പറഞ്ഞിട്ടുള്ള വിശുദ്ധ ഇസ്ലാം ഈ വിഷയം സംബന്ധമായും കൃത്യമായ നിലപാടുകൾ പഠിപ്പിച്ചിട്ടുണ്ട്.
സംഗീതത്തെക്കുറിച്ച് ഇസ്ലാമിന്റെ നിലപാടുകൾ എന്താണെന്ന് അറിയാത്തവരാണ് സാധാരണക്കാരിൽ പലരും മറ്റു ചിലരാവട്ടെ അവർക്ക് അതിന്റെ ഗൗരവം അറിയുമെങ്കിലും അത് നിസ്സാരവൽക്കരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഈ വർത്തമാന കാലത്ത് നാം കാണുന്നത്.
സംഗീത ആസ്വാദനം ഈയൊരു വിഷയം ദീനീപരമായി ഉയർന്ന നിലവാരം പുലർത്തുന്നവർ പോലും പലപ്പോഴും അവരുടെ വാഹനങ്ങളിൽ കയറിയാൽ അല്ലെങ്കിൽ സ്വന്തം വീട്ടിൽ സംഗീതം ആസ്വദിക്കുന്നത് കാണാറുണ്ട്. ഇത് ഇസ്ലാമികമായി അനുവദനീയമാണോ❓ അതല്ല നിഷിദ്ധമാണോ ❓ പാട്ട് പാടലും, ആസ്വദിക്കലും ഇതിന്റെ വിധിവിലക്കുകൾ മനസ്സിലാക്കാൻ ഈ വിഷയത്തിൽ സമഗ്രമായ ഒരു പരമ്പര യാണ് ഈ കുറിപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.
അല്ലാഹു സുബ്ഹാനഹു തആലാ നമുക്ക് വിഷയങ്ങൾ മനസ്സിലാക്കാനും പഠിച്ചത് അനുസരിച്ച് ജീവിക്കാനും ഉള്ള തൗഫീഖ് നൽകുമാറാകട്ടെ. ഓരോ ഭാഗങ്ങളിലൂടെ സംഗീതം സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ പാട്ട് പാടുന്നതും കേൾക്കുന്നതും, സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമാണോ അല്ലയോ എന്നത് അടക്കം നമുക്ക് വരും ദിവസങ്ങളിൽ പരിശോധിക്കാം.
ഈ വിഷയസംബന്ധമായി ലോകപ്രശസ്ത ഖുർആൻ പണ്ഡിതരായ ഇമാം ഖുർതുബി (رحمه الله) വിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് എഴുതുന്നത് ഇങ്ങനെയാണ്:
قلت:
هذه إحدى الآيات الثلاث التي استدل بها العلماء على كراهة الغناء والمنع منه. والآية الثانية قوله تعالى:" وأنتم سامدون [النجم: ٦١]. قال ابن عباس: هو الغناء بالحميرية، اسمدي لنا، أي غني لنا. والآية الثالثة قوله تعالى:" واستفزز من استطعت منهم بصوتك" [الاسراء: ٦٤] قال مجاهد: الغناء والمزامير. وقد مضى في" سبحان الكلام فيه
പണ്ഡിതൻമാർ സംഗീതം കറാഹത്താണെന്നതിനും, വിലക്കാനും തെളിവായെടുത്ത മൂന്ന് ആയത്തുകളിൽ ഒന്നാണിത്. രണ്ടാമത്തെ ആയത്ത് ,وأنتم سامدون എന്ന വചനമാണ്: [നജ്മ്: 61]
( സംഗീതോപകരണങ്ങൾ (Musical Instruments) ഇല്ലാതെയുള്ള പാട്ടിനെ സംബന്ധിച്ചാണ് ഇവിടെ കറാഹത്ത് എന്ന് പറഞ്ഞിട്ടുള്ളത്)
ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്നു അബ്ബാസ് رضِىَ ٱللَّهُ عَنۡهُ പറഞ്ഞു: ഇത് ഹിംയരിയ്യ: ഭാഷയിലെ 'ഇസ്മുദി ലനാ' എന്നാൽ അതിനർത്ഥം 'ഞങ്ങൾക്ക് വേണ്ടി പാടുക' എന്നാണ് മൂന്നാമത്തെ ആയത്ത് واستفزز من استطعت منهم بصوتك എന്ന അല്ലാഹുവിൻ്റെ ഈ ആയത്താണ് (അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക.)
ഇവിടെ പ്രമുഖ മുഫസ്സിറായ മുജാഹിദ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു: "പിശാചിൻ്റെ ശബ്ദം സംഗീതവും കുഴലൂത്തും."ആണ് എന്ന് 'സുബ്ഹാൻ' ( സൂറ: ഇസ്റാഅ്) എന്ന അധ്യായത്തിൽ ഇതിനെക്കുറിച്ച് മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ വിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ഈ വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പണ്ഡിതന്മാർ. പിശാചിന്റെ ശബ്ദം സംഗീതവും, കുഴലൂത്തും ആണെന്നതും വിഷയത്തിന്റെ ഗൗരവവും എടുത്തു കാണിക്കുന്നു.
തുടർന്നങ്ങോട്ടുള്ള ഭാഗങ്ങളിലും നമുക്ക് വിശദമായി സംഗീതത്തിന്റെ വിധിവിലക്കുകളെ സംബന്ധിച്ച് വായിക്കാം ഇൻശാ അല്ലാഹ്.
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment