ഗായികയായ അടിമസ്ത്രീ



 ഗായികയായ അടിമസ്ത്രീ

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 5️⃣

ആയിഷ ബീവി ( رضي الله عنها) പാട്ട്  കേൾക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ നബി ﷺതങ്ങൾ കൊടുത്ത മറുപടി.

وعن السائب بن يزيد أنَّ النبي - صلَّى الله عليه وسلَّم - قال* *لعَائِشَةَ وقد دخلت لها قينة* *مغنية: يا عائشة، تَعرِفين هذه؟ هذه قَيْنةُ بنى فلان، أتحبِّين أنْ تغنيك قالت: نعم، فغنَّتها، فقال: لقد نفَخ الشيطان في مِنْخَرَيْها؛

رواه أحمد، والطبراني

സാഇബ് ബ്നു യസീദിൽ (رضِىَ ٱللَّهُ عَنۡهُ) നിന്ന് നിവേദനം: ഒരിക്കൽ മഹതിയായ ആയിശ (رضي الله عنها) യുടെ അടുത്തേക്ക് ഒരു ഗായികയായ അടിമസ്ത്രീ കടന്ന് വന്നപ്പോൾ, നബി (ﷺ) ആയിഷ ബീവിയോട് ( رضي الله عنها) ചോദിച്ചു: "ആയിഷാ, ഇവളെ അറിയാമോ? ഇവൾ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്.

ഇവൾ നിങ്ങൾക്ക് പാടിത്തരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?" ആയിഷ ബീവി ( رضي الله عنها) "അതെ" എന്ന് മറുപടി പറഞ്ഞു. അങ്ങനെ അവൾ പാടി. അപ്പോൾ നബി (ﷺ) പറഞ്ഞു: "തീർച്ചയായും പിശാച് അവളുടെ മൂക്കിന്റെ ദ്വാരങ്ങളിലേക്ക് ഊതിയിരിക്കുന്നു."

ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله), ഇമാം ത്വബ്റാനി (رحمه الله) തുടങ്ങിയ പ്രശസ്തരായ മുഹദ്ദിസുകൾ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ആയിഷ ബീവി ( رضي الله عنها) ആ അടിമസ്ത്രീയുടെ പാട്ടുകൾ കേൾക്കാൻ താല്പര്യം ഉണ്ടന്ന് നബി ﷺ തങ്ങളോട്  അറിയിച്ചു അങ്ങനെ അവൾ പാട്ടു പാടിയപ്പോൾ അവളുടെ മൂക്കിന്റെ ദ്വാരങ്ങളിലേക്ക് പിശാച് ഊതിയിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് റസൂൽ ﷺ അത് ആവർത്തിക്കപ്പെടാതിരിക്കാൻ എന്നോണം നിരുത്സാഹപ്പെടുത്തുന്നതാണ് നാം ഈ ഹദീസിലൂടെ കാണുന്നത്.

നബി (ﷺ) യുടെ "പിശാച് അവളുടെ മൂക്കിൻ തുളകളിൽ ഊതിയിരിക്കുന്നു" എന്ന പ്രയോഗത്തെ പണ്ഡിതന്മാർ പ്രധാനമായും സംഗീതത്തോടുള്ള അനിഷ്ടമായിട്ടാണ് കാണുന്നത്. ഗാനം ആലപിക്കുന്ന സമയത്ത് ശബ്ദത്തിൽ വരുന്ന മാറ്റങ്ങളെയും താളത്തെയും സൂചിപ്പിക്കാനാണ് ഇങ്ങനെയൊരു പ്രയോഗം നടത്തിയത്. ഗാനങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്ന സ്വാധീനം പിശാചിന്റെ പ്രലോഭനങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്ന മുന്നറിയിപ്പായി ഇതിനെ വ്യാഖ്യാനിക്കുന്നു.

ഇത്തരം പാട്ട് പാടാനുള്ള പ്രേരണ അവൾക്ക് ഉണ്ടാകുന്നത് പിശാച് ഊതിയത് കൊണ്ടാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.

അബൂ നവവി ✍🏼

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും