പാട്ട് പാടാനായി വാങ്ങി വിൽക്കുന്ന സ്ത്രീകൾ
പാട്ട് പാടാനായി വാങ്ങി വിൽക്കുന്ന സ്ത്രീകൾ
സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 2️⃣
"പാട്ട് പാടാനായി വാങ്ങി വിൽക്കുന്ന സ്ത്രീകൾ അത്തരക്കാരെ നിങ്ങൾ വിൽക്കുകയോ,വാങ്ങുകയോ ചെയ്യരുത്"
وروى الترمذي عن أبي أمامة عن رسول الله صلى الله عليه وسلم قال: (لا تبيعوا القينات ولا تشتروهن ولا تعلموهن ولا خير في تجارة فيهن وثمنهن حرام، في مثل هذا أنزلت هذه الآية:ومن الناس من يشتري لهو الحديث ليضل عن سبيل الله" إلى آخر الآية
ഇമാം തിർമുദി (رضِىَ ٱللَّهُ عَنۡهُ) അബൂ ഉമാമ (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്ന് നിവേദനം ചെയ്യുന്നു, റസൂൽ (ﷺ) പറഞ്ഞു: (القينات) ഗായികാ ദാസിമാരെ ( പാട്ട് പാടാനായി വാങ്ങി വിൽക്കുന്ന സ്ത്രീകൾ) നിങ്ങൾ വിൽക്കുകയോ,വാങ്ങുകയോ ചെയ്യരുത് അവരെ പാട്ട് പഠിപ്പിക്കുകയും ചെയ്യരുത്.
അവരെക്കൊണ്ടുള്ള കച്ചവടത്തിൽ ഒരു നന്മയുമില്ല, അവരുടെ വില ഹറാമാണ്, മനുഷ്യരിൽ ചിലർ, അറിവില്ലാതെ അല്ലാഹുവിന്റെ വഴിയിൽ നിന്ന് തെറ്റിക്കുവാനും അതിനെ പരിഹാസ്യമാക്കുവാനും വേണ്ടി لهو الحديث നെ വാങ്ങുന്നു…» (ലുഖ്മാൻ 6) എന്ന ആയത്ത് ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് അവതീർണ്ണമായത്.
അടിമകളെ വിൽക്കാനും, വാങ്ങാനും അനുമതി ഉള്ള അക്കാലത്ത് പോലും പാട്ട് പാടുന്ന സ്ത്രീകളെ വിൽക്കുന്നതും വാങ്ങുന്നതും നബി ﷺ വിലക്കി എന്നത് എത്രമാത്രം ഈ വിഷയത്തിന്റെ ഗൗരവം അറിയിക്കുന്നു. ഇന്ന് മുസ്ലിം സമുദായത്തിന്റെ പേരിൽ നടക്കുന്ന പല സാംസ്കാരിക പരിപാടികളിലും പാട്ടുപാടുന്നതിനുവേണ്ടി സ്ത്രീകളെയും, പുരുഷന്മാരെയും വിളിച്ചുവരുത്തുന്ന സമ്പ്രദായം പലസ്ഥലങ്ങളിലും കണ്ടുവരുന്നു.
മനുഷ്യരിൽ ചിലർ, അറിവില്ലാതെ അല്ലാഹുവിന്റെ വഴിയിൽ നിന്ന് തെറ്റിക്കുവാനും അതിനെ പരിഹാസ്യമാക്കുവാനും വേണ്ടി لهو الحديث നെ വാങ്ങുന്നു.. എന്ന ആ പ്രയോഗം ഇന്ന് പലരും പാട്ടുകാരെ പണം കൊടുത്തു ഇത്തരം ഗാനമേള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ റസൂൽ ﷺ വിലക്കിയ കാര്യം പുനരാവിഷ്കരിക്കുകയാണ് ചെയ്യുന്നതെന്ന് ഇത്തരക്കാർ വിസ്മരിക്കുകയാണ്.
പാട്ട് പാടാനായി വാങ്ങി വിൽക്കുന്ന സ്ത്രീകൾ അത്തരക്കാരെ നിങ്ങൾ വിൽക്കുകയോ,വാങ്ങുകയോ ചെയ്യരുത് എന്ന നബിﷺ തങ്ങളുടെ കൽപ്പന ഇക്കാലത്ത് പാട്ടുപാടാനായി സിനിമ സീരിയലിൽ അതുപോലെ ആൽബങ്ങളിലേക്കും, സ്റ്റേജുകളിലേക്കും സ്ത്രീകളെ പാട്ട് പാടിക്കാനായി ക്ഷണിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് പറയേണ്ടതില്ലല്ലോ
അബൂ നവവി✍🏼
00974 77882082

Comments
Post a Comment