സംഗീത ഉപകരണങ്ങൾ തബലയായാലും, ഓടക്കുഴൽ ആയാലും നിഷിദ്ധം തന്നെ

 


സംഗീത ഉപകരണങ്ങൾ തബലയായാലും, ഓടക്കുഴൽ ആയാലും നിഷിദ്ധം തന്നെ 

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 1️⃣8️⃣

"ചൂതാട്ടം, മൃദംഗം, തബല തുടങ്ങിയവ ഹറാമാക്കി''

عن ابن عباس - رضي الله عنهما - قال: الكُوبَةُ حرامٌ، والدن حرامٌ، والمعازِفُ حرامٌ، والمزامِيرُ حرامٌ؛

*رواه مسدد، والبيهقي فِي "سننه الكبرى" موقوفًا، ورواه البزار مرفوعًا، ولفظه عن ابن عباس عن النبي - صلَّى الله عليه وسلَّم - أَنَّه حرَّم الميتة، والميسِر، والكُوبة - يعني: الطبل - وقال: كلُّ مسكرٍ حرامٌ

ഇബ്‌നു അബ്ബാസ് (رضي الله عنهما) പറയുന്നു: കൂബ (ഒരു തരത്തിലുള്ള മൃദംഗം / ലംബാകൃതിയിലുള്ളതും നടു കുടുസ്സായതും രണ്ട് പാർശങ്ങളും വിശാലമായതുമായ തബല) ഹറാമാണ്, വലിയ പാത്രത്തിൽ (മദ്യപാത്രം – الدن) സൂക്ഷിക്കുന്നതു ഹറാമാണ്, സംഗീതോപകരണങ്ങൾ (المعازف) ഹറാമാണ്, കുഴൽ (المزامير) ഹറാമാണ്.

ഇതു ഇമാം മുസദ്ദദ് (رحمه الله), ഇമാം ബൈഹഖി (رحمه الله) എന്നിവർ മൗഖൂഫായി റിപോർട്ട് ചെയ്തു, എന്നാൽ ഇമാം ബസ്സാർ (رحمه الله) ഇത് ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വഴി നബി ﷺ യെ തൊട്ട് ഇതേ കാര്യം  (മർഫൂആയായി) തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) തൊട്ട് നിവേദനം നബി ﷺ പറഞ്ഞു ശവം (അറുക്കാത്തത്), മൈസിർ (ചൂതാട്ടം), കൂബ (ഒരു തരത്തിലുള്ള മൃദംഗം / ലംബാകൃതിയിലുള്ളതും നടു കുടുസ്സായതും രണ്ട് പാർശങ്ങളും വിശാലമായതുമായ തബല) എന്നിവയെ ഹറാമാക്കിയിരിക്കുന്നു. പിന്നെ പറഞ്ഞു: എല്ലാ മദ്യപദാർത്ഥവും ഹറാമാണ്.

(മദ്യം ഒഴിച്ച് വെച്ച പാത്രങ്ങൾ ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തിൽ ഹറാം ആയിരുന്നു. പിന്നീട് അത് കഴുകി വൃത്തിയാക്കി നജസ്സ് പോയശേഷം ഉപയോഗിക്കാം എന്ന നിയമം വന്നു.)

ഈ ഹദീസ് ഇബ്‌നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ മാത്രമാണോ (മൗഖൂഫ്) അതോ നബി ﷺ പറഞ്ഞതാണോ (മർഫൂഅ്) എന്നതിൽ ഇമാമുകൾക്കിടയിൽ ചർച്ച നടന്നിട്ടുണ്ട്ഇമാം ബൈഹഖി (رحمه الله)  സുനനിൽ ഈ ഹദീസ് രണ്ടുവിധത്തിലും ഉദ്ധരിക്കുന്നു.

സ്വഹാബിയായ ഇബ്നു അബ്ബാസിന്റെ (رضِىَ ٱللَّهُ عَنۡهُ) വാക്കുകളായിട്ടാണ് (മൗഖൂഫ്) ഇത് കൂടുതൽ പ്രബലമെന്ന് ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നുണ്ടെങ്കിലും, സലഫുകളിൽ പലരും ഇതിനെ പ്രവാചക വചനത്തിന്റെ ഗൗരവത്തിലാണ് കണ്ടത്. ഇമാം ബസ്സാർ  (رحمه الله) ഇതിനെ നബി ﷺ തങ്ങളിലേക്ക് നേരിട്ട് ചേർക്കപ്പെട്ട (മർഫൂഅ്) ഹദീസായിട്ടാണ് രേഖപ്പെടുത്തിയത്.

എത്ര കൃത്യമായാണ് ഈ ഹദീസിൽ കാര്യങ്ങൾ കാണാൻ സാധിക്കുന്നത് സംഗീത ഉപകരണങ്ങൾ തബലയായാലും, ഓടക്കുഴൽ ആയാലും അതൊക്കെ തന്നെ  നിഷിദ്ധമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ളത് വളരെ പ്രകടമായി തന്നെ രേഖപ്പെട്ടു കിടക്കുന്നു. ഈയൊരു കാര്യം മദ്യത്തിന്റെ കൂടെ ചേർത്ത് പറഞ്ഞതാണെന്നത് ശ്രദ്ധേയമാണ്.

എന്നിട്ടും മുസ്ലിം സമുദായത്തിലുള്ള പലരും അവരുടെ വീട്ടിൽ കൂടലും, കല്യാണങ്ങളും, കച്ചവട സ്ഥാപനങ്ങളിലെ ഉദ്ഘാടനകളും എന്ന് തുടങ്ങി പല ചടങ്ങുകളും ഫാത്തിഹയിൽ തുടങ്ങി വ്യത്യസ്തങ്ങളായ നിഷിദ്ധമാക്കപ്പെട്ട സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള ഗാനമേളകൾ കൊണ്ട് അവസാനിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ സമുദായം അധപതിച്ചിരിക്കുന്നു.

മദ്യം നിഷിദ്ധമായതുകൊണ്ട് മാറ്റിനിർത്താൻ നമുക്ക് കഴിയുന്നുവെങ്കിൽ അതോടു ചേർത്ത് നമ്മെ തിരുനബി ﷺ ഹറാമാണെന്ന് പഠിപ്പിക്കപ്പെട്ട ഇത്തരം ഗാനോപകരണങ്ങൾ മാറ്റിനിർത്താൻ നമ്മുടെ മനസ്സ് എന്തുകൊണ്ട് പാകപ്പെടുന്നില്ല എന്ന് നാം ഓരോരുത്തരും സ്വയം ചിന്തിക്കുക.

അബു നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും