മരണാനന്തര ജീവിതത്തെക്കുറിച്ച് ഇബ്നു തൈമിയ
മരണപ്പെട്ടവരുടെ ലോകം ഭാഗം 7️⃣
മരണാനന്തര ജീവിതത്തെക്കുറിച്ച് വളരെ വിശദമായി ഇബ്നു തൈമിയയോട് ഉള്ള ചോദ്യങ്ങളും, അതിന് അദ്ദേഹം നൽകിയ വിശദമായ മറുപടികളും അദ്ദേഹത്തിന്റെ ഗ്രന്ഥമായ മജ്മൂഉൽ ഫതാവയിൽ കാണാവുന്നതാണ്.
ആ ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ വിശദമായ മറുപടികളുമാണ് ഇനി വരുന്ന അടുത്ത രണ്ട് ഭാഗങ്ങളിലായി നമുക്ക് വായിക്കാൻ ഉള്ളത്. ഈ പരമ്പരയുടെ ആദ്യഭാഗത്ത് അദ്ദേഹത്തിന്റെ ഫത് വയിലെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയിരുന്നു. അതിന്റെ വിശദമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈയൊരു ഭാഗം.
കേരളത്തിലുള്ള ബിദ്ഈ കക്ഷികൾ പൊതുവേ മയ്യിത്തിന്റെ കേൾവി, കാഴ്ച മറ്റുള്ള കഴിവുകൾ ഇതൊക്കെ നിഷേധിക്കുന്ന വാദക്കാരാണ്. എന്നാൽ അവർ തന്നെ അവരുടെ വലിയ നേതാവായി പരിചയപ്പെടുത്തിയ വ്യക്തിയാണ് ഇബ്നു തൈമിയ. ഖുർആനിലും ഹദീസിലും അങ്ങേയറ്റത്തെ വിജ്ഞാനം അദ്ദേഹത്തിന് ഉണ്ടെന്ന് കേരളത്തിലെ മുജാഹിദ് ജമാഅത്ത് അടക്കമുള്ള മുഴുവൻ ബിദ്അത്തിന്റെ കക്ഷികളും ഇബ്നു തൈമിയ വാനോളം പുകഴ്ത്തുന്നതാണ് നാം ഇതുവരെയും കണ്ടു വന്നിട്ടുള്ളത്.
ബിദ്അത്തിന്റെ കക്ഷികളുടെ തെറ്റായ വാദങ്ങൾ ഇബ്നു തൈമിയ്യ തന്നെ നൂറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെ മറുപടി പറഞ്ഞുവെച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ആ ഭാഗങ്ങൾ നമുക്ക് വിശദമായി വായിക്കാം
ചോദ്യം ഇങ്ങനെയാണ് തുടങ്ങുന്നത്:
هَلْ الْمَيِّتُ يَسْمَعُ كَلَامَ زَائِرِهِ وَيَرَى شَخْصَهُ؟ وَهَلْ تُعَادُ
رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَمْ تَكُونُ تُرَفْرِفُ عَلَى قَبْرِهِ فِي ذَلِكَ الْوَقْتِ وَغَيْرِهِ؟ وَهَلْ تَصِلُ إلَيْهِ الْقِرَاءَةُ وَالصَّدَقَةُ مِنْ نَاحِلِيهِ وَغَيْرِهِمْ سَوَاءٌ كَانَ مِنْ الْمَالِ الْمَوْرُوثِ عَنْهُ وَغَيْرِهِ؟ وَهَلْ تُجْمَعُ رُوحُهُ مَعَ أَرْوَاحِ أَهْلِهِ وَأَقَارِبِهِ الَّذِينَ مَاتُوا قَبْلَهُ سَوَاءٌ كَانَ مَدْفُونًا قَرِيبًا مِنْهُمْ أَوْ بَعِيدًا؟ وَهَلْ تُنْقَلُ رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَوْ يَكُونُ بَدَنُهُ إذَا مَاتَ فِي بَلَدٍ بَعِيدٍ وَدُفِنَ بِهَا يُنْقَلُ إلَى الْأَرْضِ الَّتِي وُلِدَ بِهَا؟ وَهَلْ يَتَأَذَّى بِبُكَاءِ أَهْلِهِ عَلَيْهِ؟ وَالْمَسْئُولُ مِنْ أَهْلِ الْعِلْمِ رَضِيَ اللَّهُ عَنْهُمْ الْجَوَابَ عَنْ هَذِهِ الْفُصُولِ - فَصْلًا فَصْلًا - جَوَابًا وَاضِحًا مُسْتَوْعِبًا لِمَا وَرَدَ فِيهِ مِنْ الْكِتَابِ وَالسُّنَّةِ وَمَا نُقِلَ فِيهِ عَنْ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ وَشَرْحَ مَذَاهِبِ الْأَئِمَّةِ وَالْعُلَمَاءِ: أَصْحَابِ الْمَذَاهِبِ وَاخْتِلَافِهِمْ وَمَا الرَّاجِحُ مِنْ أَقْوَالِهِمْ مَأْجُورِينَ إنْ شَاءَ اللَّهُ تَعَالَى
1)"മരിച്ച വ്യക്തി തന്നെ സന്ദർശിക്കാൻ വരുന്നവന്റെ സംസാരം കേൾക്കുമോ? അയാളുടെ രൂപം കാണുമോ?
2) ആ സമയത്ത് മയ്യിത്തിന്റെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടുമോ, അതോ ആ സമയത്തും അല്ലാത്തപ്പോഴും ആത്മാവ് ഖബറിന് മുകളിൽ പറന്നുനടക്കുകയാണോ? (തൂങ്ങിനിൽക്കുകയാണോ) ചെയ്യുക?
3) മയ്യിത്തിന് വേണ്ടി മറ്റുള്ളവർ നടത്തുന്ന ഖുർആൻ പാരായണവും ദാനധർമ്മങ്ങളും (സ്വദഖ) അവരിലേക്ക് എത്തുമോ?
4) അത് മയ്യിത്ത് വിട്ടുപോയ സ്വത്തിൽ നിന്നാണെങ്കിലും അല്ലെങ്കിലും ഒരുപോലെയാണോ? മരണപ്പെട്ട ആളിന്റെ ആത്മാവ്, തനിക്ക് മുൻപേ അന്തരിച്ച കുടുംബക്കാരുടെയും ബന്ധുക്കളുടെയും ആത്മാക്കളുമായി ഒത്തുചേരുമോ?
5) അവർ അടുത്തടുത്താണോ അതോ ദൂരെയുള്ള സ്ഥലങ്ങളിലാണോ മറവ് ചെയ്യപ്പെട്ടത് എന്നത് ഇതിൽ വ്യത്യാസമുണ്ടാക്കുമോ?ആ സമയത്ത് ആത്മാവ് ശരീരത്തിലേക്ക് മാറ്റപ്പെടുമോ?
6) അതോ ഒരാൾ ദൂരെയുള്ള നാട്ടിൽ മരിക്കുകയും അവിടെ മറവ് ചെയ്യപ്പെടുകയും ചെയ്താൽ അയാളുടെ ഭൗതികശരീരം അയാൾ ജനിച്ച നാട്ടിലേക്ക് മാറ്റപ്പെടുമോ? കുടുംബക്കാർ കരയുന്നത് നിമിത്തം മയ്യിത്തിന് പ്രയാസമോ വേദനയോ ഉണ്ടാകുമോ?
അറിവുള്ളവർ (അല്ലാഹു അവരെ പൊരുത്തപ്പെടട്ടെ) ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഓരോന്നായി, ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തവും സമഗ്രവുമായ മറുപടി നൽകിയാലും.
വിവിധ മദ്ഹബുകളിലെ ഇമാമുമാരുടെ അഭിപ്രായങ്ങളും അവർ തമ്മിലുള്ള വ്യത്യാസങ്ങളും അതിൽ ഏറ്റവും പ്രബലമായ (راجح) പക്ഷം ഏതാണെന്നും വിശദീകരിച്ചു തന്നാലും. അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ."
ഇങ്ങനെയാണ് ചോദ്യ ഭാഗത്ത് വന്നിട്ടുള്ളത്.
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തവും സമഗ്രവുമായ മറുപടി നൽകാൻ വേണ്ടിയാണ് ചോദ്യത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ മേൽപ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി തന്നെയാണ് ഇവൻ നൽകിയിട്ടുണ്ടാവുക എന്നത് വ്യക്തം.
ഇബ്നു തൈമിയ്യയുടെ ഫത്‌വയെ ആറ് ചോദ്യങ്ങളായി വേർതിരിച്ച് ഓരോ ചോദ്യവും ഉത്തരവും ആയി നൽകുന്നു.
_സമ്പർക്കവും കേൾവിയും_
السؤال: هَلْ الْمَيِّتُ يَسْمَعُ كَلَامَ زَائِرِهِ وَيَرَى شَخْصَهُ?
1) ചോദ്യം: മരിച്ച വ്യക്തി തന്നെ സന്ദർശിക്കാൻ വരുന്നവന്റെ സംസാരം കേൾക്കുമോ? അയാളുടെ രൂപം കാണുമോ?
فَأَجَابَ: الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: {يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ}... فَهَذَا خِطَابٌ لَهُمْ وَإِنَّمَا يُخَاطَبُ مَنْ يَسْمَعُ. وَأَمَّا رُؤْيَةُ الْمَيِّتِ: فَقَدْ رُوِيَ فِي ذَلِكَ آثَارٌ عَنْ عَائِشَةَ وَغَيْرِهَا.
ഉത്തരം:
അതെ, മരിച്ചവർ പൊതുവെ കേൾക്കും. നബി ﷺ പറഞ്ഞു: "ഖബറടക്കി ആളുകൾ തിരിച്ചു നടക്കുമ്പോൾ അവരുടെ ചെരുപ്പടി ഒച്ച മയ്യിത്ത് കേൾക്കും." ബദറിൽ കൊല്ലപ്പെട്ടവരോട് നബി ﷺ സംസാരിച്ചതും ഖബറിനരികിൽ ചെന്ന് നാം സലാം ചൊല്ലുന്നതും അവർ കേൾക്കും എന്നതിന് തെളിവാണ്. കേൾക്കുന്നവരോടാണല്ലോ നാം അഭിസംബോധന ചെയ്യുന്നത്.
മരിച്ചവർ കാണുന്നതിനെക്കുറിച്ച് ആയിഷ ( رضي الله عنها)-യിൽ നിന്നും മറ്റും ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഇബ്നു തൈയ്മയോടു തന്നെയുള്ള ചോദ്യത്തിലെ രണ്ടാമത്തെ ഭാഗം
السؤال: وَهَلْ تُعَادُ رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَمْ تَكُونُ تُرَفْرِفُ عَلَى قَبْرِهِ فِي ذَلِكَ الْوَقْتِ وَغَيْرِهِ؟
ആ സമയത്ത് മയ്യിത്തിന്റെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടുമോ, അതോ ആത്മാവ് ഖബറിന് മുകളിൽ പറന്നു നടക്കുകയാണോ ചെയ്യുക?
فَإِنَّ رُوحَهُ تُعَادُ إلَى الْبَدَنِ فِي ذَلِكَ الْوَقْتِ، كَمَا جَاءَ فِي الْحَدِيثِ، وَتُعَادُ أَيْضًا فِي غَيْرِ ذَلِكَ... وَمَعَ ذَلِكَ فَتَتَّصِلُ بِالْبَدَنِ مَتَى شَاءَ اللَّهُ وَذَلِكَ فِي اللَّحْظَةِ بِمَنْزِلَةِ نُزُولِ الْمَلَكِ وَظُهُورِ الشُّعَاعِ فِي الْأَرْضِ وَانتباه النَّائِمِ.
ഉത്തരം: ഹദീസുകളിൽ വന്നതുപോലെ ആ പ്രത്യേക സമയത്ത് ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടുന്നുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണെങ്കിലും അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തെല്ലാം ആത്മാവ് ശരീരവുമായി ബന്ധപ്പെടാറുണ്ട്. ഇത് ഉറങ്ങുന്നവൻ പെട്ടെന്ന് ഉണരുന്നതുപോലെ അതിവേഗം സംഭവിക്കുന്ന ഒന്നാണ്.
ഇബ്നു തൈമയോടുള്ള മൂന്നാമത്തെ ചോദ്യം ഇങ്ങനെ വായിക്കാം:
السؤال: وَهَلْ تَصِلُ إلَيْهِ الْقِرَاءَةُ وَالصَّدَقَةُ مِنْ نَاحِلِيهِ وَغَيْرِهِمْ سَوَاءٌ كَانَ مِنْ الْمَالِ الْمَوْرُوثِ عَنْهُ وَغَيْرِهِ؟
ചോദ്യം : മയ്യിത്തിന് വേണ്ടി മറ്റുള്ളവർ നടത്തുന്ന ഖുർആൻ പാരായണവും ദാനധർമ്മങ്ങളും അവരിലേക്ക് എത്തുമോ? അത് മയ്യിത്തിന്റെ സ്വത്തിൽ നിന്നാണോ എന്നത് വ്യത്യാസമുണ്ടാക്കുമോ?
فَلَا نِزَاعَ بَيْنَ عُلَمَاءِ السُّنَّةِ وَالْجَمَاعَةِ فِي وُصُولِ ثَوَابِ الْعِبَادَاتِ الْمَالِيَّةِ كَالصَّدَقَةِ وَالْعِتْقِ... وَالصَّوَابُ أَنَّ الْجَمِيعَ يَصِلُ إلَيْهِ... لَكِنَّ الْجَوَابَ الْمُحَقَّقَ فِي ذَلِكَ أَنَّ اللَّهَ تَعَالَى لَمْ يَقُلْ: إنَّ الْإِنْسَانَ لَا يَنْتَفِعُ إلَّا بِسَعْيِ نَفْسِهِ وَإِنَّمَا قَالَ: {لَيْسَ لِلْإِنْسَانِ إلَّا مَا سَعَى} فَهُوَ لَا يَمْلِكُ إلَّا سَعْيَهُ.
ഉത്തരം : ദാനധർമ്മം (സ്വദഖ) പോലുള്ള സാമ്പത്തിക ആരാധനകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതിൽ തർക്കമില്ല. ഖുർആൻ പാരായണം പോലുള്ള ശാരീരിക ആരാധനകളുടെ പ്രതിഫലവും ലഭിക്കുമെന്നതാണ് ശരിയായ പക്ഷം. "മനുഷ്യന് താൻ പ്രവർത്തിച്ചതല്ലാതെ അവകാശമില്ല" എന്ന ഖുർആൻ വചനത്തിന്റെ അർത്ഥം മറ്റൊരാൾ നൽകുന്ന ദാനം മയ്യിത്തിന് ലഭിക്കില്ല എന്നല്ല.
അബൂ നവവി ✍🏼
0097477882082

Comments
Post a Comment