*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 7️⃣6️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*ദഫ് മുട്ടൽ പൊതുവെ അനുവദനീയമാണെങ്കിലും, അത് അതിരുകടന്ന ആനന്ദം നൽകുന്ന രീതിയിലോ, നൃത്തത്തോടു കൂടിയോ, അല്ലെങ്കിൽ ദുർമാർഗ്ഗികൾ ഉപയോഗിക്കുന്ന പ്രത്യേക ശൈലിയിലോ ആകുന്നത് പണ്ഡിതന്മാർ വിലക്കിയിട്ടുണ്ട്*

*تَنْبِيه خامس) ظاهر إطلاقهم أنَّه لا فرقَ فِي جواز الضرب بالدُّفِّ بين هيئةٍ وهيئةٍ، وخالَف القاضي الإمام أبو عليٍّ الفارقي فِي "فوائد المُهَذَّب"؛ لأستاذه الشيخ أبي إسحاق فقال: إنما يُباح الدُّفُّ الذي تَضرِب به العرب من غير زفن؛ أي: رقص، فأمَّا الدُّفُّ الذي يزفن به، وينقر؛ أي: برؤوس الأنامل ونحوها على نوعٍ من الإيقاع فلا يحلُّ الضرب به؛ لأنَّه أبلغ فِي الإطراب من الطبل؛ أي: الطبل الذي جزَم العراقيُّون بتحريمه وتابَعَه تلميذه القاضي أبو سعيد بن أبي عصرون.*
*قال الأذرعي: وهو حسنٌ؛ فإنَّه إنما يَتعاطاه على هذا الوجه مَن ذكرنا من أهل الفُسوق، ا. هـ، وهو كما قال وإنْ كان ذلك مقالة*


*ദഫ് മുട്ടുന്നതിന്റെ രീതി:- അനുവദനീയതയിൽ അത് ഏത് രൂപത്തിലായാലും വ്യത്യാസമില്ല എന്നാണ് പണ്ഡിതന്മാരുടെ പൊതുവായ സംസാരത്തിൽ നിന്ന് വ്യക്തമാകുന്നത് (ളാഹിർ). എന്നാൽ ഖാളി ഇമാം അബു അലി അൽ-ഫാരിഖി(رحمه الله) അവരുടെ ഉസ്താദായ ശൈഖ് അബൂ ഇസ്ഹാഖിന്റെ (رحمه الله) മുഹദ്ദബ്' എന്ന ഗ്രന്ഥത്തിന് എഴുതിയ 'ഫവാഇദ്' എന്ന വ്യാഖ്യാനത്തിൽ ഇതിനോട് വിയോജിച്ചിരിക്കുന്നു.*

*ശൈഖ് അബൂ ഇസ്ഹാഖിന്റെ (رحمه الله) പറഞ്ഞു: 'അറബികൾ സാധാരണയായി മുട്ടാറുള്ള, നൃത്തം അകമ്പടിയില്ലാത്ത (റഖ്‌സ് ഇല്ലാത്ത) ദഫ് മാത്രമേ അനുവദനീയമാകൂ. എന്നാൽ നൃത്തത്തോടു കൂടിയും, താളത്തിനൊത്ത് വിരൽത്തുമ്പുകൾ കൊണ്ട് കൊട്ടി ശബ്ദമുണ്ടാക്കിയും (ഇഖാഅ്) ഉപയോഗിക്കുന്ന ദഫ് അനുവദനീയമല്ല.*
[7/12/2026 10:45 AM] Abu Thahir Nk: *കാരണം, ഇറാഖികളായ പണ്ഡിതന്മാർ നിഷിദ്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുള്ള തബലിനേക്കാൾ (ഒരു തരം മേളം) അധികമായി ഇത് മനുഷ്യന് ആവേശവും ഉന്മത്തതയും (ഇത്വ്‌റാബ്) നൽകുന്നുണ്ട്.' അവരുടെ ശിഷ്യനായ ഖാളി അബൂ സഈദ് ബിൻ അബീ അസ്‌റൂനും(رحمه الله) ഇതേ അഭിപ്രായം തന്നെയാണ് പിന്തുടർന്നത്."*

*ഇമാം അദ്‌റഈ (رحمه الله) പറഞ്ഞു: ഇമാം ഫാരിഖി (رحمه الله) പറഞ്ഞത് ഉചിതമായ കാര്യമാണ്. കാരണം, നമ്മൾ നേരത്തെ സൂചിപ്പിച്ച ദുർമാർഗ്ഗികളായ ആളുകളാണ് ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്നത്.' ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله)പറയുന്നു: 'ആ പറഞ്ഞത് ശരിയാണ്, ഇതൊരു ഒറ്റപ്പെട്ട അഭിപ്രായമാണെങ്കിൽ പോലും എന്ന്.*

*ചുരുക്കത്തിൽ, ദഫ് മുട്ടൽ പൊതുവെ അനുവദനീയമാണെങ്കിലും, അത് അതിരുകടന്ന ആനന്ദം നൽകുന്ന രീതിയിലോ, നൃത്തത്തോടു കൂടിയോ, അല്ലെങ്കിൽ ദുർമാർഗ്ഗികൾ ഉപയോഗിക്കുന്ന പ്രത്യേക ശൈലിയിലോ ആകുന്നത് പണ്ഡിതന്മാർ വിലക്കിയിട്ടുണ്ട് എന്നാണ് ഈ വരികൾ വ്യക്തമാക്കുന്നത്.*

*ആയതിനാൽ ഇന്ന് ചില സ്ഥലങ്ങളിൽ കാണുന്ന രൂപത്തിൽ ദഫ് മുട്ടിക്കൊണ്ട് ശരീരം വളഞ്ഞുപുളഞ്ഞ് നൃത്തം (ഡാൻസ്) ചെയ്തു കൊണ്ടുള്ള ആഭാസം പ്രാമാണികരായ മുൻകാല പണ്ഡിതന്മാർ ശക്തമായി വിരോധിച്ചതാണെന്ന് വ്യക്തമാവുന്നു.*

*തുടരും..*

*അബൂ നവവി* ✍🏼
*00974 66582082*

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/12/2026 10:46 AM] Abu Thahir Nk: [7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21