കവിതയ്ക്ക് മൂന്ന് അവസ്ഥകളുണ്ട്

ഭാഗം 8️⃣5️⃣

(അവസാനഭാഗം)


قال الأذرعي وما أحسن قول الماوردي: الشعر فِي كلام العرب: مستحب: إنْ حذَّر من الدُّنْيَا أو رغَّب فِي الآخِرة، أو حثَّ على مكارم الأخلاق. ومباح: وهو ما سَلِمَ من فُحش وكذب. ومحظور: وهو ما اقترن بأحدهما

കവിതയെക്കുറിച്ചുള്ള ഇമാം അദ്‌റഈ (رحمه الله) യുടെയും,ഇമാം മാവർദി(رحمه الله) യുടെയും വീക്ഷണം

ഇമാം അദ്‌റഈ (رحمه الله) പറഞ്ഞു: ഇമാം മാവർദി ( رحمه الله) പറഞ്ഞ വാക്ക് എത്ര മനോഹരമാണ്.

അറബികളുടെ സംസാരത്തിൽ കവിതയ്ക്ക് മൂന്ന് അവസ്ഥകളുണ്ട്: ദുനിയാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയോ; ആഖിറത്തിൽ താൽപ്പര്യമുണ്ടാക്കുകയോ; അല്ലെങ്കിൽ ഉന്നത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുമെങ്കിൽ (പരലോക ചിന്ത, സന്മാർഗ്ഗം, നല്ല സ്വഭാവങ്ങൾ എന്നിവയിലേക്ക് പ്രേരിപ്പിക്കുന്ന). കവിത മുസ്തഹബ്ബാണ് പ്രതിഫലാർഹമാണ്

കവിതയിൽ ഇത്തരം പ്രോത്സാവഹമായ കാര്യങ്ങളൊന്നും ഇല്ല അതോടൊപ്പം അശ്ലീലത,കളവ് തുടങ്ങിയവയിൽ നിന്ന് മുക്തവുമായ സാധാരണ കവിതയാണങ്കിൽ അത് അനുവദനീയമാണ്. (മുബാഹാണ്)

അശ്ലീലത, കളവ് ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ടുവരുന്ന കവിതയാണങ്കിൽ മഹ്‌ളൂർ ആണ് (ഹറാമാണ്)

  1. കവിതയുടെ ലക്ഷ്യം കവിത എന്നത് വെറും വാക്കുകളല്ല, മറിച്ച് അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനമാണ് പ്രധാനം. നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ അത് പുണ്യകർമ്മമായി മാറുന്നു.
  2. മൂന്ന് തരം: ഉത്തമമായ കവിതകൾ: ഭൗതികലോകത്തിന്റെ (ദുനിയാവ്) ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാക്കുക. പരലോക വിജയത്തിനായി പ്രേരിപ്പിക്കുക.

മര്യാദകൾ, ധീരത, കാരുണ്യം തുടങ്ങിയ സൽസ്വഭാവങ്ങൾ വളർത്തുക. സാധാരണ കവിതകൾ: പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലാത്തവ. എന്നാൽ ഇതിൽ അശ്ലീലതയോ അസത്യമോ ഉണ്ടാകാൻ പാടില്ല എന്നത് നിർബന്ധമാണ്.

വർജിക്കേണ്ട കവിതകൾ:
കളവ് പറയുന്നതും ആളുകളെ വഞ്ചിക്കുന്നതുമായ വരികൾ.മാന്യതയ്ക്ക് നിരക്കാത്ത അശ്ലീല നിറഞ്ഞ മോശം പദപ്രയോഗങ്ങൾ ഉള്ളവയാകുന്നു.

  1. മൂല്യബോധം അറബി സാഹിത്യത്തിൽ കവിതയ്ക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ ആ സ്ഥാനത്തേക്കാൾ പ്രാധാന്യം കവിതയിലെ സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും നൽകണമെന്ന് ഇമാം മാവർദിرحمه الله ഓർമ്മിപ്പിക്കുന്നു.

ചുരുക്കത്തിൽ: നന്മയെ പ്രോത്സാഹിപ്പിക്കുന്ന കവിതകൾ ഉത്തമവും, തിന്മയോ, കളവോ കലർന്നവ നിഷിദ്ധവുമാണ്.

ഈയൊരു ദീർഘമായ തുടർ പരമ്പരയിൽ സംഗീതത്തെക്കുറിച്ച് ഖുർആന്റെ നിലപാട്, ഹദീസുകൾ എന്തു പറഞ്ഞു, ഇതുരണ്ടും വിശദീകരിച്ചുകൊണ്ട് പൂർവസൂരികളായ ഇമാമുകൾ സ്വീകരിച്ച നിലപാടുകൾ എന്നീ കാര്യങ്ങളൊക്കെ വളരെ വിശദമായി നാം വായിച്ചു. അതിശക്തമായി സംഗീതത്തിൽ മുഴുകുന്ന വരെ താക്കീത് ചെയ്യുന്ന നിരവധി ഹദീസുകളും ഇമാമീങ്ങളുടെ ഉദ്ധരണികളും കഴിഞ്ഞ ഭാഗങ്ങളിൽ നാം വായിച്ചതാണ്.

നമ്മളിൽ പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഒരു വിഷയം കൂടിയാണിത് മ്യൂസിക്കോട് കൂടിയുള്ള പാട്ടുകൾ ഹറാമാണെന്നത് വളരെ കൃത്യമായി തെളിവുകൾ സഹിതം സ്ഥിരപ്പെട്ട കാര്യം കഴിഞ്ഞ ഭാഗങ്ങളിൽ നാം വായിച്ചു പോയതാണല്ലോ. പാട്ടുകളിൽ അനുവദനീയമായ പാട്ടുകൾ ഏതാണെന്നും വേറിട്ട് മനസ്സിലാക്കി. ഈ ഭാഗത്തോടുകൂടി ഈ ഒരു വിഷയത്തിലെ പരമ്പര ഇവിടെ അവസാനിക്കുകയാണ് കേവലം ഇതു വായിച്ചു പോവുക എന്നതിൽ കവിഞ്ഞ് നാം പഠിച്ചത് അനുസരിച്ച് ജീവിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ.

ഈയൊരു പ്രവർത്തനം അല്ലാഹു ഖബൂൽ ചെയ്യുമാറാകട്ടെ. ഹബീബായ നബി ﷺ തങ്ങളുടെ ശഫാഅത്ത് ഇരുലോകത്തും ലഭിക്കാൻ ഈയൊരു പ്രവർത്തനം കാരണമാകട്ടെ എന്നുകൂടി ആശിക്കുന്നു. നമുക്കും നമ്മുടെ മാതാപിതാക്കൾക്കും, ഉസ്താദുമാർക്കും, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. എല്ലാ രോഗങ്ങൾക്കും ഷിഫ നൽകി അനുഗ്രഹിക്കട്ടെ. പടച്ച റബ്ബ് ഇരുലോകത്തും വിജയിക്കുന്ന കൂട്ടത്തിൽ നമ്മെ ഏവരെയും ഉൾപ്പെടുത്തട്ടെ (ആമീൻ )

അവസാനിച്ചു..

അബൂ നവവി ✍🏼
00974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21