*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 8️⃣3️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"നബി ﷺ പറഞ്ഞു: 'ഇത്തരം പാപികൾ തൗബ ചെയ്യാതെ മരിക്കുകയാണെങ്കിൽ, ദുനിയാവിൽ അവർ എങ്ങനെയായിരുന്നോ അതുപോലെ അതായത്, നഗ്നരായ നപുംസകങ്ങളായി- അല്ലാഹു അവരെ പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കും"*

*സംഗീതത്തെ/ ഗാനാലാപനം എത്രമാത്രം നിരുത്സാഹപ്പെടുത്തി എന്നറിയിക്കുന്ന ഒരു ഹദീസാണ് നാം ഇന്ന് വായിക്കാൻ ഇരിക്കുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ഹദീസിൽ നിന്ന് എത്രമാത്രം ഗൗരവമാണ് ഈ വിഷയം എന്ന് മനസ്സിലാക്കാം*

*قال الأذرعي: وظاهر مذهب مالك ما قاله القرطبي؛ أي: لا ما يأتي عن الماوردي، ويستدلُّ لهذا القول بحديث المغنِّي السابق فِي المقدمة فإنه استأذن رسول الله - صلَّى الله عليه وسلَّم - فِي الغناء من غير فاحشةٍ فقال: لا آذَنُ لك ولا كرامة ولا نعمة عين، كذبت أيْ عدو الله، لقد رزقَكَ الله حلالاً طيِّبًا، واخترتَ ما حرَّم الله عليك من رزقه مكانَ ما أحلَّ الله لك من حَلاله، ولو كنت تقدَّمت إليك - أيْ بالنهي - قبل الآن لفعلتُ بك وفعلتُ، قُمْ عنِّي وتُبْ إلى الله، أمَا إنَّك لو قلت بعد التقدمة شيئًا أي: لو فعلت ما نهيتك عنه - بعد الآن ضربتك ضربًا وجيعًا، وحلقت رأسك، ونفيتُك عن أهلك، وأحللت سلبك نهبةً لفتيان المدينة، هؤلاء العصاة - أي: الذين يفعلون مثل فعل عمرو هكذا - مَن مات منهم بغير توبةٍ حشَرَه الله - تعالى - يوم القيامة كما كان في الدنيا: مخنثًا عريانًا، لا يستتر من الناس بهدبةٍ كلَّما قام صُرِعَ*

*ഇമാം അദ്റഈ (رحمه الله) പറഞ്ഞു: ഇമാം ഖുർത്വുബി (رحمه الله) പറഞ്ഞതാണ് ഇമാം മാലിക് (رحمه الله) വിന്റെ മദ്ഹബിൻ്റെ ളാഹിർ (അതായത്, സംഗീതം നിഷിദ്ധമാണെന്ന അഭിപ്രായമാണ് പ്രബലം). ഈ വാദത്തിന് عمرو അംറ് (رضِىَ ٱللَّهُ عَنۡهُ) എന്ന സ്വഹാബിയുമായി ബന്ധപ്പെട്ട ഹദീസ് തെളിവായി കൊണ്ടു വന്നു.*

*അംറ് (رضِىَ ٱللَّهُ عَنۡهُ) നബി ﷺ യുടെ അടുക്കൽ വന്ന് അശ്ലീലമല്ലാത്ത രീതിയിൽ ഗാനങ്ങൾ ആലപിക്കാൻ അനുവാദം ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾക്ക് ഞാൻ അനുവാദം നൽകില്ല,നിങ്ങൾക്ക് ഞാൻ യാതൊരു ആദരവും നൽകില്ല നിങ്ങളുടെ കണ്ണിന് കുളിർമ നൽകുകയുമില്ല.*

*അല്ലാഹുവിന്റെ ശത്രുവേ, നിങ്ങൾ കളവ് പറയുകയാണ്. അല്ലാഹു നിങ്ങൾക്ക് വിശുദ്ധവും, ഹലാലുമായ ഉപജീവനത്തിന് സൗകര്യം നൽകിയിട്ടും, അല്ലാഹു നിങ്ങൾക്ക് ഹലാലാക്കി തന്നതിന് പകരം അവൻ ഹറാമാക്കിയ കാര്യമാണ് നിങ്ങൾ തിരഞ്ഞെടുത്തത്. ഇതിനുമുമ്പ് ഞാൻ നിങ്ങളോട് ഇത് വിലക്കിയിരുന്നെങ്കിൽ നിങ്ങളെ ഞാൻ കഠിനമായി ശിക്ഷിക്കുമായിരുന്നു.*

*എന്റെ അടുത്തുനിന്ന് പോവുക, അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക. എന്നാൽ ഈ വിലക്കിന് ശേഷം നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ (ഞാൻ ഈ വിലക്കിയ കാര്യം ചെയ്താൽ, പാട്ട് പാടിയാൽ) ഞാൻ നിങ്ങളെ കഠിനമായി വേദനിപ്പിക്കും വിധം തല്ലുകയും, നിങ്ങളുടെ തല മുണ്ഡനം ചെയ്യും,.... തുടർന്ന് വീണ്ടും അതിശക്തമായ ഭാഷയിൽ ആ സ്വഹാബിയെ നബി ﷺ താക്കീത് ചെയ്യുന്നു.*

*നബി ﷺ തുടർന്നു: 'ഇത്തരം പാപികൾ (അംറ് رضِىَ ٱللَّهُ عَنۡهُ) വിൻ്റെ പ്രവൃത്തി പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവർ) തൗബ ചെയ്യാതെ മരിക്കുകയാണെങ്കിൽ, ദുനിയാവിൽ അവർ എങ്ങനെയായിരുന്നോ അതുപോലെ -അതായത്, നഗ്നരായ നപുംസകങ്ങളായി- അല്ലാഹു അവരെ പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കും. ജനങ്ങളിൽ നിന്ന് മറയ്ക്കാൻ ഒരു നൂൽപോലും അവരുടെ പക്കലുണ്ടാവില്ല. ഓരോ തവണ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും അവർ നിലംപതിക്കും'.*

*നോക്കൂ എത്ര ശക്തവും കഠിനവുമായ വാക്കുകൾ ഉപയോഗിച്ചാണ് നബി ﷺ തങ്ങൾ പാട്ടുപാടാൻ സമ്മതം ചോദിച്ച സഹാബിയെ അതിനു തൊട്ടു വിലക്കുന്നത്. കാരുണ്യത്തിന്റെ കടലായ ലോകത്തിന് അനുഗ്രഹമാണെന്ന് ഖുർആൻ വിശേഷിപ്പിച്ച നബി ﷺ ഇത്ര കഠിനമായ വാക്കുകൾ ഉപയോഗിക്കണമെങ്കിൽ ആ വിഷയത്തിന്റെ ഗൗരവം എത്രമാത്രമാണെന്ന് അറിയിക്കുന്നു.*

*പാട്ടുകളെ സംബന്ധിച്ച് പൊതുവായ നിയമം: അശ്ലീലമില്ലാത്ത കവിതകളും പാട്ടുകളും അനുവദനീയമാണ് എന്നതാണ്. ഈ ഹദീസിലെ നിയമം: ഇവിടെ പാട്ടുപാടിയ വ്യക്തി അവരുടെ കലയെ ദുരുപയോഗം ചെയ്യുകയോ, അതൊരു തെറ്റായ സംസ്കാരത്തിന്റെ ഭാഗമാക്കുകയോ ചെയ്തതിനാലാണ് നബി ﷺ കടുത്ത ഭാഷയിൽ സംസാരിച്ചത്.*

*ചുരുക്കത്തിൽ പാട്ടിലെ വരികൾ മാത്രമല്ല, അത് പാടുന്ന വ്യക്തി, പാടുന്ന സാഹചര്യം, അത് കേൾക്കുന്നവരിലുണ്ടാക്കുന്ന സ്വാധീനം എന്നിവയെല്ലാം പരിഗണിച്ചാണ് ഇസ്‌ലാമിക നിയമങ്ങൾ രൂപപ്പെടുന്നത്. ഈ ഹദീസിലെ വ്യക്തിക്ക് പാട്ട് ഒരു പാപത്തിലേക്കുള്ള വഴിയായി മാറിയതുകൊണ്ടാണ് നബി ﷺ അത് തടഞ്ഞത്.*

*മോശമായ പദപ്രയോഗങ്ങൾ ഇല്ലെങ്കിൽ പോലും പ്രവാചകർ ( ﷺ) പാട്ടുപാടാൻ ആ വ്യക്തിക്ക് അനുവാദം നൽകിയില്ല. ഇത് ഗാനത്തോടുള്ള നബി ﷺ തങ്ങളുടെ കടുത്ത വിയോജിപ്പിനെ കാണിക്കുന്നു. എങ്കിൽ പിന്നെ ഇന്ന് നമ്മളിൽ പലരും ആസ്വദിക്കുന്ന അശ്ലീലതകൾ നിറഞ്ഞ ഗാനങ്ങളും മറ്റുമാവുമ്പോൾ ആ തെറ്റിന്റെ ഗൗരവം എത്രമാണെന്ന് ചിന്തിച്ചു നോക്കൂ.*

*തുടരും..*


*അബൂ നവവി* ✍🏼
*0097466582082*

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21