*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 8️⃣2️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*ഒട്ടകങ്ങളെ തെളിക്കുമ്പോൾ പാടുന്ന പാട്ടിനാണ് അൽഹുദാഅ്' എന്ന് പറയുന്നത് അത് കേൾക്കൽ അനുവദനീയമാണ്.*
*وأما الحداء، وسماعه، فمباحان، وأما تحسين الصوت بقراءة القرآن، فمسنون، وأما القراءة بالألحان، فقال في «المختصر» : لا بأس بها وعن رواية الربيع بن سليمان الجيزي أنها مكروهة، قال جمهور الأصحاب: ليست على قولين، بل المكروه أن يفرط في المد وفي إشباع الحركات حتى تتولد من الفتحة ألف، ومن الضم واو، ومن الكسرة ياء، أو يدغم في غير موضع الإدغام، فإن لم ينته إلى هذا الحد، فلا كراهة، وفي أمالي السرخسي وجه أنه لا يكره وإن أفرط.*
*كتاب الروضة للنووي رحمه الله*
*ഇമാം നവവി (رحمه الله) രേഖപ്പെടുത്തി: അൽ-ഹുദാഅ്' ഗാനവും (ഒട്ടകങ്ങളെ തെളിക്കുമ്പോൾ പാടുന്ന പാട്ടിനാണ് അൽഹുദാഅ്' എന്ന് പറയുന്നത് ) അത് കേൾക്കൽ അനുവദനീയമാണ്. ഖുർആൻ പാരായണത്തിൽ ശബ്ദം മനോഹരമാക്കുന്നത് മസ്‌നൂൻ സുന്നത്താണ്.*
*എന്നാൽ, ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെക്കുറിച്ച് 'അൽ-മുക്തസർ' എന്ന ഗ്രന്ഥത്തിൽ പറഞ്ഞു,(ലാ ബഅ്‌സ് ബിഹാ) അതിൽ കുഴപ്പമില്ല എന്ന്. ഇമാം റബീഅ് ബ്നു സുലൈമാൻ (رحمه الله) അൽ-ജീസിയിൽ നിന്നുള്ള നിവേദനത്തിൽ അത് മക്റൂഹാണെന്ന് പറയുന്നു.*
*അസ്ഹാബിൽ ഭൂരിഭാഗവും (ജുംഹൂർ അൽ-അസ്ഹാബ്) പറയുന്നത്: ഇത് രണ്ട് അഭിപ്രായങ്ങൾ (ഖൗലുകൾ) അല്ല. മറിച്ച്, മക്റൂഹ് ആകുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്: ദീർഘീകരണത്തിൽ (മദ്ദ്) അതിര് കവിയുക, അല്ലെങ്കിൽ ഹറകത്തുകൾക്ക് ഇശ്ബാഅ് ഫത്ഹ് (അകാരം) ഹർകതുള്ളിടത്ത് നിന്ന് അലിഫും ള്വമ്മ് (ഉകാരം) ഉള്ളിടത്ത് നിന്ന് വാവ് കസ്ര് (ഇകാരം)ഉള്ളിടത്ത് നിന്ന് യാഅ് എന്നിവ ഉണ്ടായിത്തീരുക.*
*അല്ലെങ്കിൽ ഇദ്‌ഗാം ചെയ്യേണ്ടതില്ലാത്ത സ്ഥലങ്ങളിൽ ഇദ്‌ഗാം ചെയ്യുക.(ഒരക്ഷരത്തെ മറ്റേ അക്ഷരത്തിൽ ലയിപ്പിച്ചു ശദ്ദ് ചെയ്യുക) ഈ പരിധിയിലേക്ക് എത്തുന്നില്ലെങ്കിൽ, കറാഹത്തില്ല ഇമാം സർഖസി(رحمه الله) യുടെ 'അമാലി' എന്ന ഗ്രന്ഥത്തിൽ ഒരു അഭിപ്രായമുണ്ട് (വജ്‌ഹ്) അതിര് കവിഞ്ഞാലും അത് മക്റൂഹ് അല്ല എന്നാണ്.*
*മുകളിൽ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ ഹുദാഅ് (ഒട്ടകപ്പാട്ട്): അത് അനുവദനീയം. ഖുർആൻ പാരായണത്തിൽ ശബ്ദം നന്നാക്കൽ സുന്നത്താണ്. ഈണത്തിലുള്ള ഖുർആൻ പാരായണം മക്റൂഹ് ആകുന്നത്, നിയമങ്ങൾ തെറ്റിച്ച് അമിതമായി നീട്ടുകയും, സ്വരങ്ങൾക്ക് ഊന്നൽ നൽകുകയും, ഇദ്‌ഗാം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമാണ്. ഈ അതിരു കടക്കൽ ഇല്ലെങ്കിൽ കറാഹത്തില്ല.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 66582082*
Comments
Post a Comment