*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 8️⃣0️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫✨💫

*ഇമാം ഇബ്നു ഹജർ ഹൈത്തമി(رحمه الله സ്ത്രീകളുടെ പാട്ടു കേൾക്കുന്നതിന് സംബന്ധിച്ച് എഴുതിയ ഭാഗം കാണാം*

*تنبيه ثانٍ يحرم سَماع الغناء من حرَّةٍ أو أمة أجنبيَّة؛ بِناءً على قولٍ عندنا أنَّ صوت المرأة عورة، سواء أخاف فتنة بها أم لا، وكلام الشيخين فِي الروضة وأصلها فِي ثلاث مواضع يقتضي أنَّ هذا هو الراجح فِي المذهب، ونقَل القاضي أبو الطيب إمام أصحابنا عن الأصحاب ولو من وراء حجاب وصرَّح بالتحريم القاضي الحسين أيضًا وادَّعى أنَّه لا خِلاف فيه مستدلاًّ بالحديث الصحيح: مَن استمع إلى قَيْنَةٍ صُبَّ فِي أُذُنِهِ الآنُكُ؛ أي: الرَّصاص المذاب.*
*كف الرعاع لابن حجر الهيتمي*📚
[7/12/2026 10:46 AM] Abu Thahir Nk: *രണ്ടാമത്തെ മുന്നറിയിപ്പ്: സ്ത്രീയുടെ ശബ്ദം ഔറത്താണ് എന്ന നമ്മുടെ മദ്‌ഹബിലെ (ശാഫിഈ മദ്‌ഹബ്) ഒരു അഭിപ്രായമനുസരിച്ച് അന്യ സ്ത്രീയുടെയ ഗാനം കേൾക്കുന്നത് ഹറാമാണ് ." അവളെക്കൊണ്ട് ഫിത്‌ന: (കുഴപ്പം) ഭയപ്പെട്ടാലും ഇല്ലെങ്കിലും ഈ വിധി ബാധകമാണ്.*

*ശൈഖാനി (ഇമാം നവവിയും ഇമാം റാഫിഈയും رحمهما الله) റൗള, അസ്വ്‌ല് റൗള എന്നീ കിതാബുകളിൽ മൂന്ന് സ്ഥലങ്ങളിലായി പറഞ്ഞതിൻ്റെ തേട്ടം ഈ അഭിപ്രായമാണ് മദ്‌ഹബിൽ ഏറ്റവും പ്രബലമായത് എന്നാണ്. കൂടാതെ, നമ്മുടെ അസ്ഹാബിലെ ഇമാമായ ഖാളി അബൂത്വയ്യിബ് (رحمه الله) ശാഫിഈ അസ്ഹാബുമാരെ തൊട്ട് ഇങ്ങനെ കേൾക്കുന്നത് മറയുടെ പിന്നിൽ നിന്നാണെങ്കിൽ പോലും നിഷിദ്ധമാണെന്ന് ഉദ്ധരിച്ചിട്ടുണ്ട്.*

*അതുപോലെ ഖാളി ഹുസൈൻ ( رحمه الله) ഇത് ഹറാമാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും, ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്, "ആരെങ്കിലും ഒരു ഖൈനഃ യുടെ (ഗായികയുടെ) പാട്ട് ശ്രദ്ധിച്ചു കേട്ടാൽ, അവന്റെ ചെവിയിൽ ഉരുക്കിയ ഈയം ഒഴിക്കപ്പെടുന്നതാണ്." എന്ന സ്വഹീഹായ ഹദീസ് തെളിവ് പിടിച്ചു കൊണ്ടാണ് അവർ ഇങ്ങനെ പറഞ്ഞത്.*

*ഇമാം ഇബ്നു ഹജർ (رحمه الله)തങ്ങൾ പറഞ്ഞതിന്റെ ചുരുക്കവും പ്രധാന ആശയവും ഇങ്ങനെയാണ്-*

*വിവാഹബന്ധം അനുവദനീയമായ (അജ്‌നബിയ്യ) സ്ത്രീയുടെ ഗാനം കേൾക്കുന്നത് ഹറാമാണ്.*

*സ്ത്രീയുടെ ശബ്ദം ഔറത്താണ് (മറയ്ക്കപ്പെടേണ്ടതാണ്) എന്ന ഒരു മദ്‌ഹബീ അഭിപ്രായമാണ്.*

*ഫിത്‌ന (പ്രലോഭനം) ഭയപ്പെട്ടാലും ഇല്ലെങ്കിലും ഈ നിരോധനം ബാധകമാണ്.*

*പണ്ഡിതരുടെ നിലപാട്: ഇമാം നവവി (رحمه الله), ഇമാം റാഫിഈ (رحمه الله), ഖാദി അബൂത്വയ്യിബ് (رحمه الله), ഇമാം ഖാദി ഹുസൈൻ (رحمه الله) എന്നിവർ ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു.*

*ഹദീസ് തെളിവ്: "ആരെങ്കിലും ഒരു ഗായികയുടെ പാട്ട് ശ്രദ്ധിച്ചു കേട്ടാൽ, അവന്റെ ചെവിയിൽ ഉരുക്കിയ ഈയം ഒഴിക്കപ്പെടും." (ശിക്ഷയുടെ ഗൗരവം സൂചിപ്പിക്കുന്നു).*

*തുടരും..*

*അബൂ നവവി* ✍🏼
*0097477882082*

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/12/2026 10:46 AM] Abu Thahir Nk: أَنَّ الإِمَامَ يَدْعُو لَهُمَا جَمِيعًا، فَإِنْ لَمْ يَفْعَلْ فَقَدْ خَانَ الْإِمَامُ الْمَأْمُومَ*

*فتاوی ابن تيمية : (۲۱۱/۱)*

*മഅ്‌മൂം ആമീൻ പറഞ്ഞാൽ അവനും പ്രാർത്ഥിച്ചവനായി. മൂസാ നബി അലൈഹിസ്സലാമിനോടും ഹാറൂൻ നബി അലൈഹിസ്സലാമിനോടും നിങ്ങളുടെ പ്രാർത്ഥനകൾക്കുത്തരം നൽകപ്പെട്ടുവെ ന്നാണല്ലോ അല്ലാഹു പറഞ്ഞത്. എന്നാൽ അവരിലൊരാൾ മൂസാനബി അലൈഹിസ്സലാം പ്രാർത്ഥിക്കുകയും മറ്റെയാൾ ആമീൻ ചൊല്ലുകയുമാണ് ചെയ്തിരുന്നത്.*

*ഇമാമിൻ്റെ പ്രാർത്ഥനക്ക് മഅ്‌മൂം ആമീൻ പറയുന്ന സാഹചര്യത്തിൽ ഫാതിഹാ സൂറത്തിൽ പറയുന്നതു പോലെ ഇമാം ബഹുവചനം ഉപയോഗിച്ച് പ്രാർത്ഥിക്കണം. കാരണം ഇമാം രണ്ടുപേർക്കും കൂടി പ്രാർത്ഥിക്കുന്നുവെന്ന് വിശ്വസിച്ചാണല്ലോ മഅ്‌മൂം ആമീൻ പറയുന്നത്. അതിന്നെതിരായി ഇമാം സ്വന്ത ത്തിനുവേണ്ടി മാത്രം പ്രാർത്ഥിച്ചാൽ ഇമാം മഅ്‌മൂമിനെ വഞ്ചിച്ചു തീർച്ച.*

*(ഫതാവാ: 1/211)*

*ചുരുക്കത്തിൽ വിശുദ്ധ ഖുർആനും, തിരു ഹദീസും,മുസ്ലിം ലോകത്തെ ഇമാമുകളും പ്രോത്സാഹിപ്പിച്ച വിഷയമാണ് കൂട്ട് പ്രാർത്ഥന. ഒരാൾ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്യുക എന്ന സംവിധാനത്തെ ആണല്ലോ കൂട്ടു പ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.*

*മുസ്ലിങ്ങൾ ആമീൻ പറയുന്നതും സലാം പരസ്പരം ചൊല്ലുന്നതും ഏറ്റവും അസൂയ വച്ചുപുലർത്തുന്നവർ ജൂതന്മാരാണെന്നാണ് ഹബീബായ നബി ﷺ പഠിപ്പിച്ചത്.*

*നിസ്കാരശേഷമായാലും, മറ്റുള്ള കൂട്ടായ ദുആയുടെ സദസ്സുകളിൽ നിന്നും ആമീൻ പറയാൻ വിമുഖത കാണിച്ചു മാറി നിൽക്കുന്നവർക്ക് അവരുടെ വികലമായ വിശ്വാസ ആദർശങ്ങൾ മാറ്റിവെച്ച് ഒരു തിരിച്ചുവരവിന് ഉപകരിക്കട്ടെ ഈ പഠനക്കുറിപ്പ് എന്ന് ആശിക്കുന്നു. അല്ലാഹു ജല്ലജലാലുഹു തൗഫീഖ് നൽകുമാറാകട്ടെ. (ആമീൻ)*


*അബൂ നവവി* ✍️
*0097466582082*

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21