*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 7️⃣8️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"പരലോക താല്പര്യമുണ്ടാക്കുന്ന ഗാനങ്ങൾ"*

*وكالأشعار المزهِّدة فِي الدُّنْيَا المرغِّبة فِي الآخِرة، فهي من أنفع الوعظ، الحاصل عليها أعظم الأجر، ويُؤيِّد ما نقَلَه من نفى الخلاف فِي هذا القسم أنَّ ابن عبدالبر وغيره قالوا: لا خلافَ فِي إباحة الحُداء واستِماعه، [وهو نحو ما يُقال خلف الإبل] من الشعر سوى الرجز وغيره؛ لينشطها على السير، ومَن أوهم كلامه نقل خلافٍ فيه فهو شاذ أو مُؤوَّل على حالةٍ يُخشَى منها شيءٌ غير لائق*

*كف الرعاع لابن حجر الهيتمي*📚
[7/12/2026 10:46 AM] Abu Thahir Nk: *ഇമാം ഇബ്നുഹജർ (رحمه الله) രേഖപ്പെടുത്തി: അതുപോലെ, ദുനിയാവിനോടുള്ള താൽപര്യം കുറയ്ക്കുകയും, ആഖിറത്തിലേക്ക് (പരലോകം)താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കവിതകൾ, അത്തരം കവിതകൾ വളരെഉപകാരപ്രദമായ ഉപദേശങ്ങളിൽപ്പെട്ടതാണ്.*

*വലിയ പ്രതിഫലം ലഭിക്കുന്നതുമാണവ ഈ വിഭാഗത്തിൽ അഭിപ്രായ വ്യത്യാസമില്ല എന്നതിനെ ശക്തിപ്പെടുത്തുന്നതാണ് ഇമാം അബ്ദുൽ ബർറും (رحمه الله) മറ്റും (ഹുദാഅ്) സവാരി മൃഗങ്ങളെ തെളിച്ചു കൊണ്ടുപോകുമ്പോൾ പാടുന്ന പാട്ടും അത് കേൾക്കലും അനുവദനീയമാണന്നതിൽ അഭിപ്രായ ഭിന്നതയില്ല.*

*ആരെങ്കിലും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ളതായി തോന്നിപ്പിക്കുന്ന രൂപത്തിൽ സംസാരിക്കുന്നുണ്ടെങ്കിൽ, അത് പ്രബലമല്ലാത്ത ശാദ്ദ് (ഒറ്റപ്പെട്ട) അഭിപ്രായമാണ്; അല്ലെങ്കിൽ, അതിൽ അനുചിതമായ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണന്ന് അതിനെ വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.*

==================================

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================

*ഇമാം ഇബ്നു ഹജർ (رحمه الله) അനുവദനീയമായ പാട്ടുകൾ ഏതൊക്കെയാണെന്ന് വേർതിരിച്ച് രേഖപ്പെടുത്തിയത് കാണുക.*

*الغناء بالمدِّ والكسر هو رفع الصوت بالشعر؛ ومن ثَمَّ قال جمعٌ من الشافعية والمالكيَّة منهم الأذرعي فِي "توسطه"، والقرطبي فِي "شرح مسلم": الغناء إنشادًا واستماعًا على قسمين:*
*القسم الأول: ما اعتاد الناس استعماله عند محاولةِ عمَلٍ وحملِ ثقيلٍ، وقطع مفاوز سفر ترويحًا للنُّفوس وتنشيطًا لها؛ كحداء الأعراب بإبلهم وغناء النساء لتسكين صِغارهن، فهذا إذا سلم المغنِّي به من فحش وذِكر محرَّم كوصف الخمور والقَيْنَات لا شكَّ فِي جَوازه، ولا يختلف فيه، وربما يُندَب إليه إذا نشط على فعل خيرٍ كالحداء فِي الحج والغزو؛ ومن ثَمَّ ارتجز - صلَّى الله عليه وسلَّم - هو والصحابة - رضوان الله تعالى عليهم - فِي بناء المسجد وحفر الخندق وغيرهما كما هو مشهورٌ.*

*كف الرعاع لابن حجر الهيتمي* 📚

*ഗിനാഅ്' (الغناء) എന്ന പദത്തിൻ്റെ ഭാഷാപരമായ അർത്ഥം കവിത കൊണ്ടോ മറ്റോ ശബ്ദമുയർത്തുക എന്നാണ് പാട്ട് പാടലായാലും അത് ശ്രദ്ധിച്ച് കേൾക്കലായാലും രണ്ട് തരമായി ഒരു സംഘം മാലികീ, ശാഫിഈ പണ്ഡിതന്മാർ തരംതിരിച്ചിട്ടുണ്ട്.*

*ഒരു പ്രവൃത്തി ചെയ്യാനോ, ഭാരം ചുമക്കാനോ ശ്രമിക്കുമ്പോൾ പാടുന്ന, ജനങ്ങളിൽ വളരെ സാധാരണമായിട്ടുള്ള ചില പാട്ടുകൾ, അല്ലെങ്കിൽ മനസ്സിന് ആശ്വാസം നൽകാനും ഉന്മേഷം പകരാനുമായി ദൂരയാത്രകൾ (മരുഭൂമികൾ പോലുള്ളവ) താണ്ടുമ്പോൾ പാടുന്ന പാട്ടുകൾ, ഇതൊക്കെയാണ്.*

*ഉദാഹരണത്തിന്: അറബികൾ തങ്ങളുടെ ഒട്ടകങ്ങളെ തെളിക്കുമ്പോൾ പാടുന്ന 'حُداء ഹുദാഅ്' (ഒട്ടകപ്പാട്ട്). അതുപോലെ സ്ത്രീകൾ തങ്ങളുടെ ചെറിയ കുട്ടികളെ ഉറക്കാനായി പാടുന്ന ഗാനങ്ങൾ, ഇതാണ് ഒന്ന് ഇത്തരം ഗാനങ്ങൾ, അശ്ലീലതയിൽ നിന്നും, മദ്യം, പാട്ടുകാരികൾ എന്നിവയെക്കുറിച്ചുള്ള വർണനകൾ പോലുള്ള നിഷിദ്ധമായ കാര്യങ്ങൾ പറയുന്നതിൽ നിന്നും മുക്തമാണെങ്കിൽ, അത് അനുവദനീയമാണെന്നതിൽ സംശയമില്ല, അതിൽ ഭിന്നാഭിപ്രായമില്ല.*

*ഇനി, ഒരു നല്ല കാര്യത്തിന് ഉന്മേഷം നൽകുന്നതാണ് ഈ പാട്ട് എങ്കിൽ അത് സുന്നത്തായ കാര്യമായി മാറിയേക്കാം; ഉദാഹരണത്തിന്, ഹജ്ജ് യാത്രയിലും യുദ്ധ യാത്രകളിലും ഒട്ടകപ്പാട്ട് (ഹുദാഅ് ) പാടുന്നത്. അതുകൊണ്ടാണ്, നബി ﷺ യും സ്വഹാബത്തും (رضي الله عنهم) മസ്ജിദ് നിർമ്മിക്കുമ്പോഴും, ഖന്ദഖ് (കിടങ്ങ്) കുഴിക്കുമ്പോഴും, മറ്റുമുള്ള സന്ദർഭങ്ങളിൽ 'റജസ്' (ഒരുതരം ഈണത്തിലുള്ള കവിത) ചൊല്ലിയത്. ഇത് പ്രസിദ്ധമാണല്ലോ.*

*ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം:*

*നന്മയുള്ള കവിതകൾ/ പാട്ടുകൾ*

*പരലോക ചിന്തയുണ്ടാക്കുന്ന കവിതകൾ നല്ലതാണ്, അവയ്ക്ക് പ്രതിഫലമുണ്ട്. ഒട്ടകപ്പാട്ടുകൾ (ഹുദാഅ്): യാത്രക്കിടയിൽ ഒട്ടകങ്ങൾക്ക് ഉന്മേഷം നൽകാൻ പാടുന്ന പാട്ടുകൾ അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല.*


*അബൂ നവവി* ✍🏼
*00974 77882082*
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21