*സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 7️⃣7️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"കുഴൽവിളി (ശബ്ബാബ) ഹൃദയത്തെ മൃദുവാക്കും എന്ന വാദം ഉന്നയിച്ച വ്യക്തിക്കെതിരെ : ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله).*
*വ്യാജ പ്രചാരണങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട് എന്നതാണ് ഈ സംഭവം കാണിക്കുന്നത്:"*
*وبيان خطئه في ذلك وزلل-ه أن قوله: يرقق القلب دعوى كاذبة باطلة، وإلا لم يحرمها أكثر العلماء، بل الحق أنها تحرك عنده من حظوظ نفسه وشهواتها ما يحمله على ما لا ينبغي،*
*وبفرض أنها لا تحمله فهي شعار الفسقة، فوجب اجتنابها؛ لأن التشبه بهم حرام؛ وقد قال صلى الله عليه وسلم من تشبه بقوم فهو منهم، وبفرض أن لا تشبه فيها بالفسقة فهي من الشبهات؛ لأنها حرام عند أكثر العلماء كما سيأتي بسطه؛ وأئمة التصوف رضوان الله عليهم أبعد الناس عن الشبهات، فعلم أنه لا يحضرها ويسمعها إلا من غلب عليه هواه حتى أصمه وأعماه وأرداه.*
*وقوله: ولم يزل أهل المعارف ... إلخ قلد فيه مثل الخبيث الكذاب ابن طاهر، وقد قررنا في هذا الكتاب المرة بعد المرة أنه كذاب خبيث لا يعتمد عليه ولا ينظر إليه، وهذا نظير كذبه الآتي عن الشيخ الإمام أبي إسحاق الشيرازي رحمه الله تعالى أنه كان يسمع العود، وسيأتي مبالغة العلماء في تسفيهه في ذلك، وكذبه على هذا العبد الصالح القانت العالم الرباني،*
*وقوله: وتجري على أيديهم الكرامات، جوابه ما تقرر أن هذا جزاف كذب لا حقيقة له، وبفرض وقوعه فهو إما حيل أو فتن واستدراج.*
*قال العارف أبو الحسن الشاذلي - رحمه الله تعالى - في قوله - تعالى -: {سنستدرجهم من حيث لا يعلمون} سنريهم الكرامات حتى يعتقدوا أنهم أولياء الله فنأخذهم على بغتة،*
*وقوله: وقد صرح إمام الحرمين ... إلخ، جوابه: أن كلامه - رحمه الله - لم يفهمه؛ لأن معناه: أن الكرامة التي هي في الباطن كرامة لا تظهر على يد فاسق لا أن كل من ظهر على يديه خارق حكم بأنه صالح؛ {سبحانك هذا بهتان عظيم}*
*كف الرعاع لابن حجر الهيتمي* 📚
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
*കുഴൽവിളി (ശബ്ബാബ) ഹൃദയത്തെ മൃദുവാക്കും എന്ന അദ്ദേഹത്തിന്റെ ( അത് ന്യായീകരിച്ചു കൊണ്ട് എഴുതിയ ആ ഗ്രന്ഥകർത്താവിന്റെ) വാദം തികച്ചും തെറ്റായ ഒന്നാണ്. അത് വെറുമൊരു കള്ളവാദമാണ്. അല്ലായിരുന്നുവെങ്കിൽ പണ്ഡിതന്മാരിൽ ഭൂരിഭാഗവും അതിനെ നിരോധിക്കുമായിരുന്നില്ല.*
*മറിച്ച് അത് മനുഷ്യന്റെ ഉള്ളിലെ സ്വാർത്ഥ താൽപ്പര്യങ്ങളെയും ശാരീരിക ഇച്ഛകളെയും ആസക്തികളെയും ഇളക്കിവിടുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം; അത് അവനെ അനുചിതമായ, കാര്യങ്ങളിലേക്ക് (തെറ്റുകളിലേക്ക്) നയിക്കുകയും ചെയ്യും. ഇനി, അത് ഒരാളെ തെറ്റായ കാര്യങ്ങളിലേക്ക് നയിക്കുന്നില്ല എന്ന് തന്നെ സങ്കൽപ്പിച്ചാലും, അത് പാപികളുടെയും ദുർമാർഗ്ഗികളുടെയും ശിആറാണ് (അടയാളമാണ്).*
*അതിനാൽ അത് കുഴൽവിളി വർജ്ജിക്കൽ നിർബന്ധമാണ്; കാരണം അവരോട് സാമ്യം പുലർത്തുന്നത് ഹറാമാണ്. നബി (ﷺ) അരുളിയിട്ടുണ്ട്: 'ആരെങ്കിലും ഒരു ജനതയോട് സാമ്യം പുലർത്തിയാൽ അവൻ അവരിൽപ്പെട്ടവനാണ്. ഇനി, ഇതിൽ പാപികളോടുള്ള സാമ്യമില്ല എന്ന് സങ്കൽപ്പിച്ചാൽ പോലും, ഇത് ശുബ്ഹത്തുകളിൽ' (സംശയകരമായ കാര്യങ്ങൾ) പെട്ടതാണ്.*
*കാരണം, ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഇത് ഹറാമാണ് (അതിന്റെ വിശദീകരണം പിന്നീട് വരുന്നുണ്ട്). എന്നാൽ യഥാർത്ഥ സൂഫി വര്യന്മാർ സംശയകരമായ കാര്യങ്ങളിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നവരാണ്. അതിനാൽ, സ്വന്തം തന്നിഷ്ടങ്ങൾ (ഹവ) ആരെയാണോ കീഴടക്കിയത്, ആ തന്നിഷ്ടം ആരെയാണോ (സത്യത്തിന് നേരെ) ബധിരനും അന്ധനുമാക്കുകയും നാശത്തിൽ വീഴ്ത്തുകയും ചെയ്തത്, അങ്ങനെയുള്ളവരല്ലാതെ ഇത്തരം സദസ്സുകളിൽ പങ്കെടുക്കുകയോ അത് കേൾക്കുകയോ ഇല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം."*
*ഇനി, ആരിഫീങ്ങളും (ആത്മജ്ഞാനികൾ) പണ്ഡിതന്മാരും ഇത് കേൾക്കാറുണ്ടായിരുന്നു' എന്ന അയാളുടെ (ആ ഗ്രന്ഥകർത്താവിന്റെ) അവകാശവാദത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ അത് ഇബ്നു താഹിർ എന്ന കള്ളനായ വ്യക്തിയെ അന്ധമായി അനുകരിച്ചുകൊണ്ട് പറയുന്നതാണ്. ഇബ്നു താഹിർ വലിയ കളളം പറയുന്നവനും ദുഷിച്ചവനുമാണെന്ന് നാം ഈ കിതാബിൽ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.*
[7/12/2026 10:46 AM] Abu Thahir Nk: *ഉദാഹരണത്തിന്, ഇമാം അബൂ ഇസ്ഹാഖ് അശ്ശീറാസി (رحمه الله) യെ സംബന്ധിച്ച് അവിടുന്ന് 'ഊദ്' (Lute ഒരു സംഗീതോപകരണം) കേൾക്കാറുണ്ടായിരുന്നു എന്ന് ഇയാൾ കള്ളം പ്രചരിപ്പിച്ചിട്ടുണ്ട്. സ്വാലിഹായ അല്ലാഹുവിന് പരിപൂർണ്ണമായി വഴിപ്പെട്ട് ജീവിച്ച, റബ്ബാനിയായ പണ്ഡിതനുമായ ആ മഹാനെതിരെ ഇയാൾ പറഞ്ഞ ഈ വിഡ്ഢിത്തത്തെ പണ്ഡിതന്മാർ ശക്തമായി എതിർത്തിട്ടുള്ളതാണ്.*
*ഇനി, 'അവരുടെ കൈകളിലൂടെ കറാമത്തുകൾ വെളിപ്പെടാറുണ്ട്' എന്ന വാദത്തിനുള്ള മറുപടി: ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും നുണയാണ്. ഇനി വല്ലതും പ്രകടമാകുന്നുണ്ടെങ്കിൽ തന്നെ അത് ഒന്നുകിൽ ചില തന്ത്രവിദ്യകളോ അല്ലെങ്കിൽ നേരത്തെ വിശദീകരിച്ച استدراج ഇസ്തിദ്‌റാജോ (വഞ്ചിക്കപ്പെടൽ) മാത്രമാണ്.*
*പ്രമുഖ ആരിഫായ ഇമാം അബുൽഹസൻ അശ്ശാദുലി (رحمه الله) سنستدرجهم من حيث لا يعلمون (നാം അവർ അറിയാത്ത വിധത്തിൽ അവരെ ക്രമാനുഗതമായി നാശത്തിലേക്ക് പിടികൂടും)- സൂറത്തുൽ അഅ്റാഫ്: 182) എന്ന അല്ലാഹുവിന്റെ ഈ ആയത്തിനെ ക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അതായത്, അവർക്ക് നാം അത്ഭുതങ്ങൾ (കറാമത്തുകൾ) കാണിച്ചുകൊടുക്കും. അങ്ങനെ തങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളാണെന്ന് അവർ വിശ്വസിക്കും. തുടർന്ന് പെട്ടെന്ന് ഒരുനാൾ നാം അവരെ (ശിക്ഷയിലേക്ക്) പിടികൂടുകയും ചെയ്യും എന്ന്.*
*ഇമാം ഹറമൈനി (رحمه الله) തുടങ്ങിയവർ പറഞ്ഞിട്ടുള്ളത് ഒരു ഫാസിഖിലൂടെ കറാമത്ത് വെളിപ്പെടില്ല എന്നാണ്..." എന്ന അദ്ദേഹത്തിന്റെ പരാമർശം ഇമാം ഹറമൈനിയുടെ വാക്കുകളെ തെറ്റായി മനസ്സിലാക്കിയതിൽ നിന്ന് ഉണ്ടായതാണ്.* *കാരണം, ആ വാക്കിന്റെ യഥാർത്ഥ അർത്ഥം ഇതാണ്: أن الكرامة التي هي في الباطن كرامة لا تظهر على يد فاسق لا أن كل من ظهر على يديه خارق حكم بأنه صالح*
*"യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അടുക്കൽ 'കറാമത്ത്' എന്ന് വിളിക്കപ്പെടുന്ന കറാമത്ത് (ബത്വിനിലുള്ള കറാമത്ത്) ഒരിക്കലും ഒരു ഫാസിഖിലൂടെ പ്രകടമാവില്ല. അല്ലാതെ, ഒരാളുടെ കൈകളിലൂടെ അസാധാരണമായ ഒരു കാര്യം (ഖാരിഖ്) വെളിപ്പെട്ടു എന്നത് കൊണ്ട് മാത്രം അയാൾ സ്വാലിഹാണെന്ന് (പുണ്യവാൻ) വിധിക്കണമെന്നല്ല അതിന്റെ അർത്ഥം. (അത് നേരത്തെ പറഞ്ഞ ഇസ്തിദ്‌റാജ് ആകാം). അല്ലാഹുവേ, നീ എത്ര പരിശുദ്ധൻ! ഇതൊരു വലിയ കള്ളാരോപണം തന്നെയാകുന്നു!*
*മുകളിൽ പറഞ്ഞ വിഷയങ്ങളിൽ പ്രധാന കാര്യങ്ങൾ ഇവയാണ്:*
*സംഗീതം ഹൃദയത്തെ ശുദ്ധീകരിക്കും എന്ന വാദത്തോടുള്ള എതിർപ്പ്: സംഗീതം ഹൃദയത്തെ മൃദുവാക്കുന്നു എന്നത് വ്യാജമായ അവകാശവാദമാണെന്നും, മറിച്ച് അത് മനുഷ്യന്റെ തരംതാഴ്ന്ന വികാരങ്ങളെയും മോഹങ്ങളെയുമാണ് ഉണർത്തുന്നതെന്നും ഇമാം ഇബ്നു ഹജർ (رحمه الله) രേഖപ്പെടുത്തുന്നു.*
*ഭൂരിഭാഗം പണ്ഡിതന്മാരും ഇത് നിരോധിക്കാൻ കാരണം ഇതാണ്. പാപികളുമായുള്ള സാദൃശ്യം (تشبه) സംഗീതം എന്നത് പാപികളുടെയും അധർമ്മകാരികളുടെയും (فسقة) അടയാളമാണ്. മറ്റുള്ളവരുടെ മോശം സ്വഭാവങ്ങളോട് സാദൃശ്യം പുലർത്തുന്നത് ഇസ്‌ലാമിൽ നിഷിദ്ധമായതിനാൽ ഇത് ഒഴിവാക്കൽ നിർബന്ധമാണ്.*
*സംശയകരമായ കാര്യങ്ങളിൽ (شبهات) നിന്നുള്ള അകൽച്ച: ഭൂരിഭാഗം പണ്ഡിതന്മാരും ഹറാമാണെന്ന് പറഞ്ഞ സംഗീതം ഒരു 'ശുബ്ഹത്ത്' (സംശയകരമായ കാര്യം) ആണ്. യഥാർത്ഥ സൂഫി വര്യന്മാർ ഇത്തരം സംശയകരമായ കാര്യങ്ങളിൽ നിന്ന് എന്നും അകന്നു നിന്നിരുന്നവരാണ്.*
*ഇബ്നു ത്വാഹിറിനെതിരെയുള്ള വിമർശനം: സംഗീതത്തിന് അനുകൂലമായി വാദിക്കുന്നവർ 'ഇബ്നു ത്വാഹിർ' എന്ന വ്യക്തിയെയാണ് അനുകരിക്കുന്നത്. എന്നാൽ അദ്ദേഹം കള്ളം പറയുന്നവനാണെന്നും ഇമാം അബൂ ഇസ്ഹാഖ് അൽ-ശീറാസി (رحمه الله) യെപ്പോലുള്ള പണ്ഡിതന്മാരുടെ പേരിൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചവനാണെന്നും ഇവിടെ വ്യക്തമാക്കുന്നു.*
*കറാമത്തുകളെക്കുറിച്ചുള്ള വിശദീകരണം: പാപികളുടെ കൈകളാൽ വെളിപ്പെടുന്ന അത്ഭുതങ്ങൾ യഥാർത്ഥ 'കറാമത്തുകൾ' അല്ല. അവ ഒന്നുകിൽ വഞ്ചനയോ അല്ലെങ്കിൽ അല്ലാഹു നൽകുന്ന പരീക്ഷണമായ 'ഇസ്തിദ്റാജോ' (നന്മയെന്ന വ്യാജേന നാശത്തിലേക്ക് എത്തിക്കൽ) ആണ്.*
*ഇമാമുൽ ഹറമൈനി (رحمه الله)യുടെ വാക്കുകളുടെ ശരിയായ മനസ്സിലാക്കൽ ഇങ്ങനെയാണ്, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരൊക്കെ പുണ്യവാന്മാരാണെന്ന് ഇമാം പറഞ്ഞിട്ടില്ലെന്നും, മറിച്ച് ആന്തരികമായ സത്യസന്ധതയില്ലാത്തവരിൽ നിന്ന് യഥാർത്ഥ കറാമത്തുകൾ ഉണ്ടാവുകയില്ലെന്നുമാണ് മഹാനവർകൾ അർത്ഥമാക്കിയതെന്നും ഇമാം ഇബ്നു ഹജർ (رحمه الله) തിരുത്തുന്നു.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 77882082*
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment