*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 7️⃣5️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"അഹ്‌ലുൽ അഹ്‌വാൽ' (അല്ലാഹുവിൽ പൂർണമായും ചിന്തിച്ച് അതിൽ ലയിച്ചവർ ) അത്തരം ആളുകൾക്ക്, അല്ലാഹുവോടുള്ള സ്നേഹാധിക്യത്താൽ (وجد) നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ ശാരീരികമായി ചലനങ്ങൾ സംഭവിച്ചു പോയാൽ അത് ഹറാമോ, കറാഹത്തോ അല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്"*

*تَنْبِيه) ما تقرر فِي الرقص من أنه إنْ كان فيه تثنٍّ أو تكسُّر حرم على الرجال والنساء، وإن انتفى كل منهما عنه كره، قال الرَّافِعيُّ: لأنَّه مجرَّد حركات على استقامة هو المعتمد فِي مذهبنا، وقيل: يكره مع التكسُّر أو التثنِّي ولا يحرم، وقيل: يُباح مع عدمها ولا يكره، وقال بعض أصحابنا: إنْ أكثر منه حرم وإلاَّ فلا، وأشار القاضي حسين فِي تعليقه والغزالي فِي "إحيائه" إلى أنَّ محلَّ الخلاف فيمَن فعَلَه باختياره بخلاف مَن كان من أهل الأحوال، فحصل له وجدٌ اضطرَّه إليه، فإنَّ هذا لا حُرمة ولا كَراهة عليه اتِّفاقًا.*
*وعلى هذه الحالة يحمل ما حُكِي عن العزِّ بن عبدالسلام أنَّه كان يرقص فِي السماع، وممَّا يعين هذا الاحتمال ويردُّ على مَن توهَّم مَن فعَلَه أنَّه كان يفعله عن اختياره، فجعله حجَّة لدعواه الفاسدة وبضاعته الكاسدة - قولُه نفسه فِي قواعده التي لم يُصنَّف مثلها: "أمَّا الرقص والتصفيق فخفَّة ورُعونة مشابهة لرُعونة الإناث لا يفعلهما إلا أرعن أو مُتصنِّع جاهل، ويدلُّ على جهالة فاعلهما أنَّ الشريعة لم تردْ بهما لا فِي كتابٍ ولا سنَّة ولا فعَل ذلك أحدٌ من الأنبياء، ولا مُعتَبَرٌ من أتباع الأنبياء، وإنما يفعله الجهلة السُّفَهاء الذين التبسَتْ عليهم الحقائق بالأهواء، وقد حرَّم بعض العلماء التصفيق على الرجال؛ لقوله صلَّى الله عليه وسلَّم إنَّما التَّصْفِيقُ للنِّساءِ، ا. هـ كلامه*

*كف الرعاع لابن حجر الهيتمي*

==================================

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================

*ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) വളരെ വിശദീകരിച്ചുകൊണ്ട് രേഖപ്പെടുത്തിയ ഭാഗങ്ങൾ.*

*നൃത്തത്തെക്കുറിച്ച് സ്ഥിരീകരിക്കപ്പെട്ട കാര്യം (تثنٍّ , تكسُّر) ശരീരഭാഗങ്ങൾ വെട്ടിച്ച് വളച്ചൊടിച്ചോ പെണ്ണുങ്ങളെപ്പോലെ അവയവങ്ങൾ ചലിപ്പിച്ചോ ഉള്ള നൃത്തം( ആട്ടം) പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഹറാമാണ്.*

*എന്നാൽ ഇവ രണ്ടുമില്ലാത്ത സാധാരണ ആട്ടമാണെങ്കിൽ അത് 'കറാഹത്ത്' ആണ് ഹറാമല്ല എന്നതാണ്, കാരണം അത് കേവലം നേരേ ചെവ്വേയുള്ള ചലനങ്ങൾ മാത്രമാണ് എന്നാണ് ഇമാം റാഫിഈ (رحمه الله) പറഞ്ഞത്. ഇതാണ് നമ്മുടെ (ശാഫിഈ) മദ്‌ഹബിലെ പ്രബലമായ അഭിപ്രായവും.*
[7/12/2026 10:45 AM] Abu Thahir Nk: *എന്നാൽ ശരീരങ്ങൾ വളച്ചൊടിച്ചുള്ളതാണെങ്കിലും അത് ഹറാമല്ല, കറാഹത്ത് മാത്രമേയുള്ളൂ എന്നും, ശരീര വെട്ടിപ്പുകൾ ഇല്ലെങ്കിൽ അത് കറാഹത്ത് പോലുമില്ലാത്ത വെറും 'മുബാഹ്' ആണെന്നും ചില അഭിപ്രായങ്ങളുണ്ട്.*

*നമ്മുടെ പണ്ഡിതന്മാരിൽ ചിലർ പറഞ്ഞത് അത് അമിതമാക്കിയാൽ ഹറാമാണെന്നും ഇല്ലെങ്കിൽ അല്ലെന്നുമാണ്. മേൽപറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഒരാൾ തന്റെ സ്വന്തം ഇഷ്ടപ്രകാരം (ഉദ്ദേശപൂർവ്വം) നൃത്തം (ആട്ടം) ചെയ്യുന്നതിനെക്കുറിച്ചാണ്.*

*എന്നാൽ 'അഹ്‌ലുൽ അഹ്‌വാൽ' (ഇലാഹീ ചിന്തയിൽ ലയിച്ചവർ) ആയ ആളുകൾക്ക്, അല്ലാഹുവോടുള്ള സ്നേഹാധിക്യത്താൽ (وجد) നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ ചലനങ്ങൾ സംഭവിച്ചു പോയാൽ അത് ഹറാമോ കറാഹത്തോ അല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് എന്നാണ് ഖാളി ഹുസൈൻ (رحمه الله) തങ്ങളുടെ "തഅ്ലീഖ്"ലും ഇമാം ഗസ്സാലി (رحمه الله) തങ്ങളുടെ ഇഹ്‌യാ ഉലൂമിദ്ദീൻ എന്ന ഗ്രന്ഥത്തിലും സൂചിപ്പിച്ചത്.*

*സുൽത്താനുൽ ഉലമ ഇമാം ഇസ്സുബ്നു അബ്ദിസ്സലാം (رحمه الله) ആത്മീയ സദസ്സുകളിൽ നൃത്തം ചെയ്തിരുന്നു എന്ന ചരിത്രത്തെ ഈ ഒരു സാഹചര്യത്തിലാണ് നാം മനസ്സിലാക്കേണ്ടത്. അതായത് ബഹുമാനപ്പെട്ടവർ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അത്.*

*അവർ സ്വന്തം ഇഷ്ടപ്രകാരം ഉദ്ദേശപൂർവ്വം ചെയ്തതാണെന്നും അതിനാൽ സാധാരണ നൃത്തം അനുവദനീയമാണെന്നും വാദിക്കുന്നവരുടെ 'അബദ്ധജടിലമായ' വാദങ്ങളെ തള്ളിക്കളയാൻ ബഹുമാനപ്പെട്ടവരുടെ തന്നെ قواعد الأحكام 'ഖവാഇദുൽ അഹ്കാം' എന്ന അതുല്യ ഗ്രന്ഥത്തിലെ വരികൾ മതിയാകും*

*അതിങ്ങനെയാണ്: "എന്നാൽ നൃത്തവും കൈകൊട്ടലും (നൈസർഗികമായ) ലഘുത്വവും സ്തീ സഹജമായ ചാപല്യത്തിന് സമാനമായ അവിവേകവുമാണ്. ഒരു അവിവേകിയായ മൂഢനോ അല്ലെങ്കിൽ അറിവില്ലാത്ത ആത്മീയത അഭിനയിക്കുന്ന കപടവേഷധാരിയോ ഒഴികെ മറ്റാരും അങ്ങനെ ചെയ്യില്ല.*

*ഇത് രണ്ടും(നൃത്തവും കൈകൊട്ടലും) ചെയ്യുന്നവന്റെ അറിവില്ലായ്മയ്ക്ക് തെളിവ്, ശരീഅത്തിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്; ഖുർആനിലോ സുന്നത്തിലോ ഇതിനെക്കുറിച്ച് പരാമർശമില്ല. പ്രവാചകന്മാരിൽ ആരും തന്നെ ഇത് ചെയ്തിട്ടില്ല, പ്രവാചകന്മാരെ പിൻപറ്റുന്ന* *മാതൃകാപുരുഷന്മാരായ ആരും തന്നെ ഇത് ചെയ്തിട്ടില്ല. തീർച്ച ഇത് ചെയ്യുന്നത് യഥാർത്ഥ വസ്തുതകളും (ഹഖാഇഖ്) സ്വന്തം താൽപ്പര്യങ്ങളും (അഹ്‌വാഅ്) തമ്മിൽ തിരിച്ചറിയാൻ കഴിയാതെ ആശയക്കുഴപ്പത്തിലായ വിവരമില്ലാത്ത മൂഢന്മാരാണ്.*

*എന്നാൽ പുരുഷന്മാർ കൈകൊട്ടുന്നത് ചില പണ്ഡിതന്മാർ ഹറാമാക്കിയിട്ടുണ്ട് 'إنَّما التَّصْفِيقُ للنِّساءِ തീർച്ചയായും കൈകൊട്ടൽ സ്ത്രീകൾക്ക് മാത്രമുള്ളതാണ്' എന്ന നബി ﷺ തങ്ങളുടെ ഹദീസാണ് ഇതിന് ആധാരമായി അവർ സ്വീകരിച്ചിരിക്കുന്നത്.*

*ചുരുക്കത്തിൽ, അറിഞ്ഞുകൊണ്ട് നൃത്തം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് അനുചിതമാണെന്നും, എന്നാൽ ആത്മീയമായ ഉന്മാദാവസ്ഥയിൽ സ്വയം മറന്ന് സംഭവിക്കുന്നത് കുറ്റകരമല്ലെന്നുമാണ് ഈ ഭാഗം വിശദീകരിക്കുന്നത്.*


*അബൂ നവവി* ✍🏼
*00974 66582082*
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21