*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 7️⃣4️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*(ويحرم ضرب* *الكوبة).......................*
*(لا الرقص) فلا يحرم ولا يكره؛ لأنه مجرد حركات على استقامة أو اعوجاج؛ ولأنه - صلى الله عليه وسلم - أقر الحبشة عليه في مسجده يوم عيد رواه الشيخان واستثنى بعضهم أرباب الأحوال فلا يكره لهم وإن قلنا بكراهته التي جرى عليها جمع ورده البلقيني بأنه إن كان باختيارهم فهم كغيرهم وإلا فليسوا مكلفين، ثم اعتمد القول بتحريمه إذا كثر بحيث أسقط المروءة وما ذكره آخرا فيه نظر وأولا واضح جلي يجب طرده في سائر ما يحكى عن الصوفية مما يخالف ظواهر الشرع فلا يحتج به؛ لأنه إن صدر عنهم في حال تكليفهم فهم كغيرهم أو مع غيبتهم لم يكونوا مكلفين به وقد مر في الردة في رد كلام اليافعي ما يجب استحضاره هنا ونقل الإسنوي عن العز بن عبد السلام أنه كان يرقص في السماع يحمل على مجرد القيام والتحرك لغلبة وجد وشهود وارد أو تجل لا يعرفه إلا أهله نفعنا الله بهم آمين، ومن ثم قال الإمام إسماعيل الحضرمي في موقف الشمس لما سئل عن قوم يتحركون في السماع هؤلاء قوم يروحون قلوبهم بالأصوات الحسنة حتى يصيروا روحانيين فهم بالقلوب مع الحق وبالأجساد مع الخلق ومع هذا فلا يؤمن عليهم العدو فلا يرى عليهم فيما فعلوا ولا يقتدى بما قالوا. اهـ.*
*وعن بعضهم تقبل شهادة الصوفية الذين يرقصون على الدف لاعتقادهم أن ذلك قربة كما تقبل شهادة حنفي شرب النبيذ لاعتقاده إباحته وكذا كل من فعل ما اعتقد إباحته. اهـ. والتقصير فكان خيالا باطلا لا يلتفت إليه (إلا أن يكون فيه تكسر كفعل المخنث) بكسر النون وهو أشهر وفتحها وهو أفصح فيحرم على الرجال والنساء وإن نازع فيه الإسنوي وغيره وهو من يتخلق بخلق النساء حركة وهيئة وعليه حملت الأحاديث بلعنه، أما من يفعل ذلك خلقة من غير تكلف فلا يأثم به*
*التحفة*
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) 'തുഹ്ഫത്തുൽ മുഹ്താജി'ൽ നൽകിയ ഈയൊരു ഭാഗം നൃത്തം, ആത്മീയ സദസ്സുകളിലെ ചലനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയാണ്.*
*(കൂബ മുട്ടുന്നത് ഹറാമാണ്):...لا الرقص (റഖ്സ് ഹറാമല്ല): റഖ്സ് ഹറാമോ കറാഹത്തോ അല്ല. കാരണം അത് 'നേർരേഖയിലോ വളഞ്ഞോ ഉള്ള കേവലം ചില ശാരീരിക ചലനങ്ങൾ മാത്രമാണ്. പെരുന്നാൾ ദിവസം ഹബ്ശക്കാർ പള്ളിയിൽ വെച്ച് അപ്രകാരം ചെയ്യുന്നത് (ശരീരങ്ങൾ ചലിപ്പിച്ചുള്ള കായിക പ്രകടനം) നബി ﷺ അംഗീകരിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം).*
*ചില പണ്ഡിതന്മാർ റഖ്സ് കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ട് ആ അഭിപ്രായത്തിന് മുൻഗണന നൽകുകയാണെങ്കിൽ പോലും അതിൽ നിന്ന് 'അർബാബുൽ അഹ്‌വാൽ' ((ആത്മീയ അവസ്ഥകളിലായ ജദ്ബുള്ളവർ) ഒഴിവാണെന്ന് (അവർക്ക് കറാഹത്തില്ലന്ന്) ചിലർ പറഞ്ഞിട്ടുണ്ട്.*
*എന്നാൽ ഇമാം ബുൽഖൈനി (رحمه الله) ഇതിനെ തള്ളിക്കളഞ്ഞു: അവിടുന്ന് പറയുന്നത്: അവർ സ്വബോധത്തോടും സ്വന്തം ഇഷ്ടപ്രകാരവുമാണ് അത് ചെയ്യുന്നതെങ്കിൽ അവർ മറ്റുള്ളവരെപ്പോലെ തന്നെയാണ് (അവർക്കും നിയമങ്ങൾ ബാധകമാണ്). എന്നാൽ ബോധരഹിതരായാണ് അത് സംഭവിക്കുന്നതെങ്കിൽ അവർ ആ സമയത്ത് മതപരമായ കല്പനകൾക്ക് ബാധ്യസ്ഥരല്ല (മുകല്ലഫ് അല്ല)."*
*തുടർന്ന് അവിടുന്ന് "റഖ്സ് അമിതമാവുകയും ഒരാളുടെ മര്യാദയ്ക്കും അന്തസ്സിനും (മറൂഅത്ത്) ചേരാത്ത വിധം അധഃപതിക്കുകയും ചെയ്താൽ അത് ഹറാമാണ് എന്ന അഭിപ്രായത്തെ പ്രഭലമാക്കുകയും ചെയ്തു, ഇത് സംശയാസ്പദമാണ്.*
*എന്നാൽ ആത്മീയ അവസ്ഥകളിലായ ജദ്ബുള്ളവരെ പറ്റി പറഞ്ഞ അഭിപ്രായം വളരെ വ്യക്തമാണ് ശരീഅത്തിന്റെ പ്രകടമായ നിയമങ്ങൾക്ക് (ശരീഅത്തിന്റെ ബാഹ്യരൂപത്തിന്) വിരുദ്ധമായി സൂഫികളെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന മറ്റ് എല്ലാ കാര്യങ്ങളിലും ഇത് പോലെ ആ പറഞ്ഞ കാര്യം ബാധകമാണ്.*
*അവ പ്രമാണമായി സ്വീകരിക്കാൻ പാടില്ല. കാരണം അവർ ബോധാവസ്ഥയിലാണെങ്കിൽ മറ്റുള്ളവരെപ്പോലെ നിയമങ്ങൾ ബാധകമാണ്. അവർ ബോധരഹിതരാണെങ്കിൽ അവർക്ക് നിയമങ്ങൾ ബാധകമല്ല. ഇമാം യാഫിഈ(رحمه الله) യുടെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് 'രിദ്ദത്ത്' എന്ന അധ്യായത്തിൽ മുമ്പ് പരാമർശിച്ച കാര്യങ്ങൾ ഇവിടെയും ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്.*
[7/12/2026 10:45 AM] Abu Thahir Nk: *എന്നാൽ ഇമാം ഇസ്സുബ്നു അബ്ദിസ്സലാം (رحمه الله) ആത്മീയ സദസ്സുകളിൽ റഖ്സ് ചെയ്തിരുന്നു എന്ന് ഇമാം ഇസ്‌നവി (رحمه الله) ഉദ്ധരിച്ചിട്ടുള്ളത് അത് ആത്മീയമായ അനുഭൂതി (വജ്‌ദ്) അധികരിക്കുമ്പോഴോ, ഹൃദയത്തിൽ ചില ദിവ്യദർശനങ്ങൾ (വാരിദാത്ത്) ഉണ്ടാകുമ്പോഴോ, ആ മേഖലയിലുള്ളവർക്ക് മാത്രം അറിയാവുന്ന ആത്മീയ പ്രകാശങ്ങൾ (തജല്ലി) വെളിപ്പെടുമ്പോഴോ സംഭവിച്ചുപോകുന്ന വെറും എഴുന്നേറ്റ് നിൽക്കലോ ചലനങ്ങളോ ആയിട്ടാണ് കണക്കാക്കപ്പെടേണ്ടതാണ്.*
*സമാഅ് (ആത്മീയ ഗീതങ്ങൾ)* *കേൾക്കുമ്പോൾ ശരീരം ചലിപ്പിക്കുന്ന ഒരു വിഭാഗം ആളുകളെക്കുറിച്ച് ഇമാം ഇസ്മാഈൽ അൽ-ഹള്റമി (رحمه الله) യോട് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത് അവർ മനോഹരമായ ശബ്ദങ്ങൾ കൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ വിശ്രമിപ്പിക്കുന്നവരാണ്. അവർ ഹൃദയം കൊണ്ട് അല്ലാഹുവോടൊപ്പവും ശരീരം കൊണ്ട് സൃഷ്ടികളോടൊപ്പവുമാണ്.*
*ഇതൊക്കെയാണെങ്കിലും, അവർ ശത്രുക്കളിൽ (പിശാചിൽ നിന്നോ ദേഹേച്ഛയിൽ നിന്നോ) സുരക്ഷിതരാണെന്ന് ഉറപ്പിച്ചു പറയാനാവില്ല അതിനാൽ അവർ ചെയ്യുന്ന കാര്യങ്ങളിൽ അവരെ ആക്ഷേപിക്കാനും പാടില്ല, അവർ പറയുന്ന കാര്യങ്ങൾ മാതൃകയാക്കാനും പാടില്ല.*
*എന്നാൽ, ആ ചലനത്തിൽ സ്ത്രൈണ പ്രകൃതക്കാരായ പുരുഷന്മാരെപ്പോലെ ഉടൽ ഒടിച്ചും മടക്കിയുമുള്ള പ്രകടനങ്ങൾ (തകസ്സുർ) ഉണ്ടെങ്കിൽ അത് പാടുള്ളതല്ല ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്. അത്തരക്കാരെ നബി ﷺ ശപിച്ചിട്ടുണ്ട്. എന്നാൽ പ്രകൃത്യാ തന്നെ ഒരാളുടെ ചലനങ്ങൾ അപ്രകാരമാണെങ്കിൽ (കൃത്രിമമായി ഉണ്ടാക്കുന്നതല്ലെങ്കിൽ) അയാൾക്ക് കുറ്റമില്ല.*
*തുടരും..*
*അബൂ നവവി* ✍🏼
*0097466582082*
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment