*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 7️⃣3️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*നബി ﷺ ഒരു യുദ്ധം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തിയപ്പോൾ ഒരു കറുത്ത വർഗക്കാരിയായ പെൺകുട്ടി വന്ന് പറഞ്ഞു: "അല്ലാഹു അങ്ങയെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ അങ്ങയുടെ മുന്നിൽ ദഫ് മുട്ടുമെന്ന് ഞാൻ നേർച്ചയാക്കിയിട്ടുണ്ട്". നബി ﷺ പറഞ്ഞു: "നീ നേർച്ച യാക്കിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റിക്കൊള്ളൂ"*

*(ويجوز دف) أي: ضربه (واستماعه لعرس) ؛ لأنه - صلى الله عليه وسلم - أقر جويريات ضربن به حين بنى علي بفاطمة كرم الله وجههما بل قال لمن قالت وفينا نبي يعلم ما في غد، دعي هذا وقولي بالذي كنت تقولين أي: من مدح بعض المقتولين ببدر رواه البخاري وصح خبر «فصل ما بين الحرام والحلال الضرب بالدف» وخبر «أعلنوا هذا النكاح واجعلوه في المساجد واضربوا عليه بالدف» سنده حسن وتضعيف الترمذي له مردود ومن ثم أخذ البغوي وغيره منه أنه سنة في العرس ونحوه (وختان) ؛ لأن عمر - رضي الله عنه - كان يقره فيه كالنكاح وينكره في غيرهما رواه ابن أبي شيبة (وكذا غيرهما) من كل سرور (في الأصح) لخبر الترمذي وابن حبان «أنه - صلى الله عليه وسلم - لما رجع إلى المدينة من بعض مغازيه قالت له جارية سوداء إني نذرت إن ردك الله سالما أن أضرب بين يديك بالدف فقال لها إن كنت نذرت أوفي بنذرك» وهذا يشهد لبحث البلقيني أن ضربه لنحو قدوم عالم أو سلطان لا خلاف فيه ويشهد أيضا لندبه بقصد السرور بقدوم نحو عالم لنفع المسلمين إذ المباح لا ينعقد نذره ولا يؤمر بوفائه لكن مر فيه في النذر زيادة لا بد من استحضارها هنا ويباح أو يسن عند من قال بندبه (وإن كان فيه جلاجل) لإطلاق الخبر وادعاء أنه لم يكن بجلاجل يحتاج لإثباته وهي إما نحو حلق تجعل داخله كدف العرب أو صنوج عراض من صفر تجعل في خروق دائرته كدف العجم وبحل هذه جزم الحاوي الصغير وغيره ونازع فيه الأذرعي بأنه أشد إطرابا من الملاهي المتفق على تحريمها، وأطال ونقل عن جمع حرمته ولا فرق بين ضربه من رجل أو امرأة وقول الحليمي يختص حله بالنساء رده السبكي*

*تحفة المحتاج*

==================================

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/12/2026 10:45 AM] Abu Thahir Nk: *ഇമാം ഇബ്‌നു ഹജർ ഹൈതമി (رحمه الله) തങ്ങളുടെ പ്രശസ്ത ഗ്രന്ഥമായ 'തുഹ്ഫത്തുൽ മുഹ്താജി'ൽ നൽകിയ ഈ വിശദീകരണം കർമ്മശാസ്ത്രപരമായി വളരെ സുപ്രധാനമാണ്.*

*(വിവാഹത്തിന് ദഫ് അനുവദനീയമാണ്): അതായത്, വിവാഹവേളയിൽ ദഫ് മുട്ടുന്നതും അത് കേൾക്കുന്നതും അനുവദനീയമാണ്. കാരണം, അലിയ്യ് ബിൻ അബീത്വാലിബ്‌ (رضِىَ ٱللَّهُ عَنۡهُ) ഫാത്തിമ ബീവി ( رضي الله عنها) യെ വിവാഹം കഴിച്ചപ്പോൾ പെൺകുട്ടികൾ ദഫ് മുട്ടുന്നത് നബി ﷺ അംഗീകരിച്ചിട്ടുണ്ട്.*

*അക്കൂട്ടത്തിൽ ഒരു പെൺകുട്ടി "നാളെ നടക്കാനിരിക്കുന്നത് അറിയുന്ന ഒരു നബി നമുക്കിടയിലുണ്ട്" എന്ന് പാടിയപ്പോൾ നബി ﷺ പറഞ്ഞു: "അത് ഒഴിവാക്കൂ, നേരത്തെ നീ പാടിക്കൊണ്ടിരുന്ന കാര്യങ്ങൾ (ബദറിൽ ഷഹീദായവരെ കുറിച്ചുള്ള മദ്ഹുകൾ പാടിക്കൊള്ളൂ" (ബുഖാരി).*

*"ഹലാലും ഹറാമും തമ്മിലുള്ള വ്യത്യാസം ദഫ് മുട്ടലാണ്", "വിവാഹം നിങ്ങൾ പരസ്യപ്പെടുത്തുക, അത് പള്ളികളിൽ വെച്ച് നടത്തുക, അതിന് ദഫ് മുട്ടുകയും ചെയ്യുക" തുടങ്ങിയ ഹദീസുകൾ ഇതിന് തെളിവാണ്, ഇതിന്റെ അടിസ്ഥാനത്തിൽ ഇമാം ബഗവി (رضِىَ ٱللَّهُ عَنۡهُ) ഉൾപ്പെടെയുള്ളവർ വിവാഹത്തിലും മറ്റും ദഫ് മുട്ടുന്നത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.*

*സുന്നത്തു കല്യാണവേളയിലും ദഫ് അനുവദനീയമാണ്; കാരണം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിവാഹത്തിലെന്നപോലെ സുന്നത്തു കല്യാണ വേളയിലും അത് (ദഫ് മുട്ടുന്നത്) അംഗീകരിച്ചിരുന്നു. എന്നാൽ ഇവ രണ്ടും അല്ലാത്ത സാഹചര്യങ്ങളിൽ അവിടുന്ന് അത് വിലക്കുമായിരുന്നു. ഇത് ഇമാം ഇബ്‌നു അബീ ശൈബ '(رضِىَ ٱللَّهُ عَنۡهُ)' ഉദ്ദരിച്ചിട്ടുണ്ട്.*

*വിവാഹം, സുന്നത്ത് കല്യാണം - (അല്ലാത്ത മറ്റുള്ളവയ്ക്കും ദഫ് അനുവദനീയമാണ് എന്നതാണ് (അസ്വഹ്ഹായ അഭിപ്രായം) അതായത്, സന്തോഷമുള്ള എല്ലാ സന്ദർഭങ്ങളിലും പറ്റും എന്നതാണ്.*

*നബി ﷺ ഒരു യുദ്ധം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തിയപ്പോൾ ഒരു കറുത്ത വർഗക്കാരിയായ പെൺകുട്ടി വന്ന് പറഞ്ഞു: "അല്ലാഹു അങ്ങയെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ അങ്ങയുടെ മുന്നിൽ ദഫ് മുട്ടുമെന്ന് ഞാൻ നേർച്ചയാക്കിയിട്ടുണ്ട്". നബി ﷺ പറഞ്ഞു: "നീ നേർച്ച യാക്കിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റിക്കൊള്ളൂ" (തിർമിദി , ഇബ്‌നു ഹിബ്ബാൻ (رحمه الله).*

*ഇമാം ബുൽഖീനി (رحمه الله) പറഞ്ഞത് പോലെ, ഒരു പണ്ഡിതനോ ഭരണാധികാരിയോ വരുമ്പോൾ ദഫ് മുട്ടുന്നതിൽ തർക്കമില്ലെന്ന് ഈ ഹദീസ് തെളിയിക്കുന്നു. മുസ്ലിംകൾക്ക് ഉപകാരപ്രദമായ ഒരു പണ്ഡിതന്റെ വരവിൽ സന്തോഷം പ്രകടിപ്പിക്കാൻ ദഫ് മുട്ടുന്നത് സുന്നത്ത് കൂടിയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.*

*കാരണം, വെറും അനുവദനീയമായ കാര്യങ്ങളിൽ നേർച്ച ബാധകമാവുകയോ അത് നിറവേറ്റാൻ കൽപ്പിക്കപ്പെടുകയോ ഇല്ല. ദഫുകളിൽ മണികൾ ഉണ്ടെങ്കിലും ഇതാണ് വിധി, ഹദീസുകളിൽ ദഫ് എന്ന് പൊതുവായി പറഞ്ഞതുകൊണ്ട് അതിൽ മണികൾ (ജലാജിൽ) ഉണ്ടാകുന്നതിലും തെറ്റില്ല.*

*മണികൾ ഇല്ലാത്ത ദഫായിരുന്നു അന്നുണ്ടായിരുന്നത് എന്ന വാദത്തിന് തെളിവില്ല. അറബികളുടെ ദഫിലെ പോലെ ഉള്ളിലുള്ള മണികളായാലും, അന്യദേശക്കാരുടെ ദഫിലെ പോലെ വശങ്ങളിലുള്ള ലോഹത്തകിടുകൾ ആയാലും അനുവദനീയമാണെന്ന് 'അൽ-ഹാവിസ്സഗീർ' പോലുള്ള ഗ്രന്ഥങ്ങൾ ഉറപ്പിച്ചു പറയുന്നു.*

*എന്നാൽ ഇമാം അദ്‌റഈ (رحمه الله) ഇതിനോട് വിയോജിച്ചിട്ടുണ്ട്; കാരണം ഇത്തരം മണികൾ ഹറാമായ വാദ്യോപകരണങ്ങളേക്കാൾ കൂടുതൽ സംഗീതാത്മകത ഉണ്ടാക്കുമെന്നാണ് മഹാനവർകളുടെ വാദം.*

*ദഫ് മുട്ടുന്നതിൽ പുരുഷൻ, സ്ത്രീ എന്നതിൽ വ്യത്യാസമില്ല. ഇത് സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന ഇമാം ഹലീമിയുടെ അഭിപ്രായം ഇമാം സുബ്കി (رحمه الله) തള്ളിക്കളഞ്ഞിട്ടുണ്ട്.*

*തുടരും..*

*അബൂ നവവി* ✍🏼
*09974 77882082*
[7/12/2026 10:45 AM] Abu Thahir Nk: [7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21