*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 7️⃣2️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"വ്യാജ സൂഫിയാക്കളെ പറ്റി ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله): വ്യാജ സൂഫികളുടെ ചില ചെയ്തികൾ യഥാർത്ഥത്തിൽ ഇത് 'സിൻദീഖുകളുടെ' (മതത്തിൽ നിന്ന് പുറത്തുപോയവരുടെ) അടയാളങ്ങളിൽ പെട്ടതും, വിവരക്കേട് പറയുന്നവരുടെ വാക്കുകളുമാണ്"*

*وَأَمَّا مَا ابْتَدَعَهُ الصُّوفِيَّةُ فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ، لَكِنَّ النُّفُوسَ الشَّهْوَانِيَّةَ غَلَبَتْ عَلَى كَثِيرٍ مِمَّنْ يُنْسَبُ إِلَى الْخَيْرِ، حَتَّى لَقَدْ ظَهَرَتْ مِنْ كَثِيرٍ مِنْهُمْ فِعْلَاتُ الْمَجَانِينِ وَالصِّبْيَانِ، حَتَّى رَقَصُوا بِحَرَكَاتٍ مُتَطَابِقَةٍ وَتَقْطِيعَاتٍ مُتَلَاحِقَةٍ، وَانْتَهَى التَّوَاقُحُ بِقَوْمٍ مِنْهُمْ إِلَى أَنْ جَعَلُوهَا مِنْ بَابِ الْقُرَبِ وَصَالِحِ الْأَعْمَالِ، وَأَنَّ ذَلِكَ يُثْمِرُ سِنِيِّ الْأَحْوَالِ، وَهَذَا - عَلَى التَّحْقِيقِ - مِنْ آثَارِ الزَّنْدَقَةِ، وَقَوْلُ أَهْلِ الْمُخَرِّفَةِ وَاللَّهُ الْمُسْتَعَانُ، اهـ.*

*فتح الباري 2/442*

*ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) വിശ്വപ്രസിദ്ധമായ 'ഫത്ഹുൽ ബാരി'യിൽ (വ്യാജ) സൂഫികളുടെ ഇടയിലെ ചില പ്രവണതകളെ വിമർശിച്ച് രേഖപ്പെടുത്തിയത് വായിക്കാം*

*"ഇക്കാര്യത്തിൽ (ആരാധന എന്ന നിലയിൽ) സൂഫികൾ പുതുതായി നിർമ്മിച്ചെടുത്ത കാര്യങ്ങൾ (ബിദ്അത്തുകൾ) ഹറാമെന്ന കാര്യത്തിൽ തർക്കമില്ലാത്തതാണ്. എന്നാൽ നന്മയിലേക്ക് ചേർക്കപ്പെടുന്ന പലരിലും ശാരീരിക ഇച്ഛകൾ ആധിപത്യം സ്ഥാപിച്ചു.*

*അങ്ങനെ അവരിൽ പലരിൽ നിന്നും ഭ്രാന്തന്മാരുടെയും കുട്ടികളുടെയും പ്രവൃത്തികൾക്ക് സമാനമായ കാര്യങ്ങൾ പുറത്തുവന്നു. കൃത്യമായ താളത്തിനൊത്ത ചലനങ്ങളോടെയും തുടർച്ചയായ മുറികളോടെയും അവർ നൃത്തം ചെയ്തു.*

*ചിലരാകട്ടെ, ഇത്തരം കാര്യങ്ങൾ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗമാണെന്നും (ഖുർബത്ത്), പുണ്യകർമ്മമാണെന്നും, ഇത് ഉന്നതമായ ആത്മീയ അവസ്ഥകളിലേക്ക് (അഹ്‌വാൽ) എത്തിക്കുമെന്നും വിശ്വസിക്കുന്ന അത്രത്തോളം അഹങ്കാരികളായി മാറി. യഥാർത്ഥത്തിൽ ഇത് 'സിൻദീഖുകളുടെ' (മതത്തിൽ നിന്ന് പുറത്തുപോയവരുടെ) അടയാളങ്ങളിൽ പെട്ടതും, വിവരക്കേട് പറയുന്നവരുടെ വാക്കുകളുമാണ്.*

*ഈ വിഷയ സംബന്ധമായി നമുക്ക് ഇങ്ങനെ മനസ്സിലാക്കാം*

*ഇമാം ഇബ്നു ഹജർ (رحمه الله) വിമർശിക്കുന്നത് ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി, ആരാധനയെന്ന പേരിൽ നൃത്തവും അമിതമായ ചലനങ്ങളും ദീനിൽ കൂട്ടിച്ചേർത്തവരെയാണ്. ഇത്തരം കാര്യങ്ങൾ ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും മഹാനവർകൾ ഓർമ്മിപ്പിക്കുന്നു.*
[7/12/2026 10:45 AM] Abu Thahir Nk: *ഭക്തിയുടെ ലേബലിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ യഥാർത്ഥത്തിൽ അല്ലാഹുവിന്റെ പ്രീതിയല്ല ലക്ഷ്യമാക്കുന്നത്, മറിച്ച് തങ്ങളുടെ മനസ്സിന്റെ താല്പര്യങ്ങളെയും (نفوس شهوانية) ആസ്വാദനങ്ങളെയുമാണ് പിന്തുടരുന്നത്. നന്മയുടെ പാതയിലാണെന്ന് അവകാശപ്പെടുന്നവർ പോലും ഇതിൽ വീണുപോയിട്ടുണ്ടെന്ന് ഇമാം ഇബ്നു ഹജർ (رحمه الله) പറഞ്ഞുവെക്കുന്നു.*

*ഇത്തരം നൃത്തങ്ങളും ചലനങ്ങളും അങ്ങേയറ്റം പരിഹാസ്യമാണ്. വിവേകമുള്ള മുതിർന്ന ആളുകൾക്ക് ചേരാത്ത, ഭ്രാന്തന്മാരുടെയും കുട്ടികളുടെയും പ്രവൃത്തികൾ പോലെയാണ് ഇത് അനുഭവപ്പെടുന്നത്. താളാത്മകമായ ചലനങ്ങളിലൂടെ (رقص) അവർ ഭക്തിയെ അപഹസിക്കുകയാണ് ചെയ്യുന്നതെന്ന് ഇമാം ഇബ്നു ഹജർ (رحمه الله) വിലയിരുത്തുന്നു.*

*ഇതിലെ ഏറ്റവും വലിയ വിപത്തായി മഹാനവർകൾ ചൂണ്ടിക്കാട്ടുന്നത്, ഇതിനെ കേവലം ഒരു തെറ്റായി കാണുന്നതിന് പകരം അല്ലാഹുവിലേക്ക് അടുക്കാനുള്ള പുണ്യകർമ്മമായി (قربة) ഇത്തരം നൃത്ത സംഗീതവാദികൾ കാണുന്നു എന്നതാണ്. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണ്.*

*ദിക്റിന്റെയും മറ്റും മജ്ലിസുകളിൽ മനപ്പൂർവ്വം ശരീരം ചലിപ്പിച്ച് നൃത്തം ചെയ്യുന്നവരുടെ അവസ്ഥ ഇനി പറയേണ്ടതുണ്ടോ! അത്തരം ചെയ്തികൾ കടുത്ത ഹറാമാണ് എന്നതിൽ സംശയമില്ലന്ന് ഇമാം ഇബ്നു ഹജർ (رحمه الله) തങ്ങളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു.*


*അബൂ നവവി* ✍🏼
*00974 66582082*


*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21