*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 7️⃣0️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
[7/7/2026 7:50 PM] Abu Thahir Nk: *സംഗീതം ഇസ്ലാമിക കാഴ്ചപ്പാട് എന്ന ഈ ഒരു പരമ്പരയുടെ കഴിഞ്ഞ ഭാഗം വായിച്ചതിന്റെ തുടർച്ചയായി തന്നെ ഈ ഭാഗവും ദഫ് മുട്ടുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയാണ്.*
------------------------------------------------------------
*അബൂബക്കർ സിദീഖ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ പരാമർശം: ദഫിനെ 'പിശാചിന്റെ വാദ്യം' എന്ന് വിളിച്ചപ്പോൾ നബി (ﷺ) ആ വിളി തിരുത്തിയില്ല. ഇത് സൂചിപ്പിക്കുന്നത് അത് അടിസ്ഥാനപരമായി നല്ലൊരു കാര്യമല്ലെന്നും, സന്തോഷവേളകളിൽ മാത്രം അനുവദിക്കപ്പെട്ട ഒരു ഇളവാണെന്നുമാണ്.*
-----------------------------------------------------------
*(تَنْبِيه) تردَّد الأذرعي في المراد بغيرِهما الذي سبَق حكاية الخلاف فِي حُرمته، وممَّن قال بها صَاحِبُ "المُهَذَّبِ"، "والتهذيب" وغيرهما، ما كان لحادث سرور؛ كقدوم الحاج، وشفاء المريض، والولادة أو ما كان كذلك، وما كان لغيره الأشبه الأوَّل، ويُؤيِّده قول الغزالي في "الإحياء": يُباح فِي العُرْسِ والعيد، وقدوم الغائب وكلِّ سرور حادث، لكن كلامه فِي "البسيط" ظاهرٌ فِي الإباحة مطلقًا حيث لا جلاجل فيه، وادَّعى الوفاق عليه، وهذا - أعني الإباحة مطلقًا - هو قضيَّة ما فِي "الوسيط" و"الوجيز أيضًا، لكن حكايته الاتِّفاق على الإباحة معترضةٌ بما مرَّ أنَّ جماعةً كثيرين من أصحابنا قالوا بحرمته فِي غير العُرْسِ والختان، بل اعترض تصحيح الشيخين إباحته فِي غيرهما بأنَّ الذي نصَّ عليه الشَّافِعِي - رضِي الله عنه - وعليه جمهورُ أصحابه أنَّه حرام فِي غيرهما، نعم؛ أُلحِق بهما على هذا كلُّ حادث سرور له وقع.*
*قال المعترضون: وأمَّا الإباحة مطلقًا فلا دليلَ عليها، والاستدلال له بلعب الجواري به ضعيفٌ؛ لأنهنَّ سُومِحن بما لم يُسامَح به المكلَّفون.*
*قال الأذرعي: ومن مصائب ابن طاهر المقدسي وفضائحه قولُه فِي كتابه "فِي السماع": وأمَّا ضَرْب الدُّف فأقول: إنَّه سنَّة رسول الله - صلَّى الله عليه وسلَّم - وقال: مَن رَغِبَ عن سنَّتي فليس منِّي. اهـ.*
*فجعل اللهو بالدُّفِّ وضرب الجهلة به فِي السَّماع من سنَّة المطهَّر عن اللعب، ثم حث الناس بقوله وقد قال: مَن رَغِبَ عن سنَّتي فليس منِّي مع علمه بقول الصِّدِّيق - رضِي الله عنه - للجواري بحضرته - صلَّى الله عليه وسلَّم -: مَزمُور الشَّيْطان في بَيْتِ رسولِ الله - صلَّى الله عليه وسلَّم ولم يُنكِر عليه هذه التسمية، نعوذُ بالله عن اتِّباع الهوى*
*كف الرعاع لابن حجر الهيتمي*📚
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*വിവാഹവും ഖിതാനും (സുന്നത് കർമ്മം) അല്ലാത്ത സന്ദർഭങ്ങളിലെ ദഫ് മുട്ടിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിലുള്ള തർക്കങ്ങളും വിധിഭേദങ്ങളും ചർച്ച ചെയ്യുന്ന ഭാഗമാണിത്.*
*ശ്രദ്ധിക്കുക:*
*വിവാഹവും, ഖിതാനും (സുന്നത്ത് കർമ്മം) അല്ലാത്ത മറ്റ് സന്ദർഭങ്ങളിൽ (غيرهما) ദഫ് മുട്ടുന്നത് ഹറാമാണെന്ന് 'മുഹദ്ദബ്', 'തഹ്ദീബ്' തുടങ്ങിയ ഗ്രന്ഥങ്ങളിൽ വന്ന പരാമർശത്തെക്കുറിച്ച് ഇമാം അദറഈ ( رحمه الله) സംശയം പ്രകടിപ്പിച്ചു.*
*ഇത് ഹാജിമാർ തിരിച്ചുവരുന്ന വേളയിലോ, രോഗം സുഖപ്പെടുമ്പോഴോ, കുട്ടി ജനിക്കുമ്പോഴോ ഉള്ള സന്തോഷങ്ങളിലാണോ അതോ അങ്ങനെയല്ലാത്ത സാധാരണ സന്ദർഭങ്ങളിലാണോ എന്നതിലാണ് സംശയം. എന്നാൽ ഇതിൽ ആദ്യത്തെ അഭിപ്രായത്തിനാണ് (സന്തോഷവേളകളിൽ) മുൻഗണന നൽകേണ്ടത്.*
*ഇമാം ഗസ്സാലി ( رحمه الله) 'ഇഹ്‌യാ ഉലൂമിദ്ദീനിൽ' പറഞ്ഞത് ഇതിനെ ബലപ്പെടുത്തുന്നു: 'വിവാഹം, പെരുന്നാൾ, ദൂരയാത്ര കഴിഞ്ഞ് ഒരാൾ തിരിച്ചുവരിക, തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന സന്തോഷ വേളകളിൽ ദഫ് മുട്ടുന്നത് അനുവദനീയമാണ്.'എന്നാൽ തങ്ങളുടെ തന്നെ 'ബസീത്വ' എന്ന ഗ്രന്ഥത്തിൽ, ചിലങ്കകൾ (ജലാജിൽ) ഇല്ലാത്ത ദഫ് മുട്ടുന്നത് ഏത് സന്ദർഭത്തിലും അനുവദനീയമാണെന്നാണ് ഇമാം ഗസ്സാലി ( رحمه الله) പറയുന്നത്.*
*ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ടെന്നും (ഇജ്മാഅ്) അവിടുന്ന് വാദിച്ചു. മഹാനവർകളുടെ ഗ്രന്ഥമായ 'വസീത്വിലും' 'വജീസിലും' ഈ പൊതുവായ അനുവാദം തന്നെയാണ് കാണുന്നത്. എങ്കിലും, ഈ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഐക്യമുണ്ടെന്ന അവരുടെ വാദം എതിർക്കപ്പെട്ടിട്ടുണ്ട്. കാരണം, മുകളിൽ സൂചിപ്പിച്ചത് പോലെ വിവാഹവും, ഖിതാനും അല്ലാത്ത സന്ദർഭങ്ങളിൽ ഇത് ഹറാമാണെന്ന് ഒരു വലിയ വിഭാഗം ശാഫിഈ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.*
[7/7/2026 7:50 PM] Abu Thahir Nk: *മറിച്ച്, പ്രധാനപ്പെട്ട സന്തോഷവേളകളെയെല്ലാം ഇതിലേക്ക് ചേർക്കാം എന്നതാണ് ശരി. എതിർവാദക്കാർ പറയുന്നത്: ദഫ് മുട്ടുന്നത് ഏത് സന്ദർഭത്തിലും അനുവദനീയമാണെന്നതിന് വ്യക്തമായ തെളിവില്ല. ചെറിയ പെൺ കുട്ടികൾ (ജവാരി) ദഫ് മുട്ടുന്നത് ഇതിന് തെളിവായി എടുക്കാൻ കഴിയില്ല; കാരണം അവർക്ക് അനുവദിക്കപ്പെട്ട പല കാര്യങ്ങളും മുക്കല്ലഫായ (പ്രായപൂർത്തിയായ) ആളുകൾക്ക് അനുവദിക്കപ്പെട്ടിട്ടില്ല.*
*ഇമാം അദറഈ (رحمه الله) പറഞ്ഞു: 'ഇബ്നു ത്വാഹിർ അൽ-മഖ്ദിസി തന്റെ ഗ്രന്ഥത്തിൽ പറഞ്ഞ ഒരു കാര്യം വലിയൊരു വിപത്തും ലജ്ജാകരവുമാണ്. അദ്ദേഹം പറഞ്ഞു: ദഫ് മുട്ടുന്നത് പ്രവാചകരുടെ സുന്നത്താണ്, എന്റെ സുന്നത്തിനോട് വിമുഖത കാണിക്കുന്നവൻ എന്നിൽപ്പെട്ടവനല്ല എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടല്ലോ!*
*കേവലമൊരു വിനോദമായ ദഫ് മുട്ടിനെ അദ്ദേഹം പ്രവാചക ചര്യയാക്കി മാറ്റിയിരിക്കുന്നു!കുട്ടികൾ ദഫ് മുട്ടിയപ്പോൾ അത് 'പിശാചിന്റെ വാദ്യമാണെന്ന്' അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞതും അത് നബി(ﷺ)എതിർക്കാതിരുന്നതും അറിഞ്ഞുകൊണ്ട് തന്നെ ഇബ്നു ത്വാഹിർ ഇങ്ങനെ വാദിക്കുന്നു. തന്നിഷ്ടത്തെ (ഹവ) പിന്തുടരുന്നതിൽ നിന്ന് നാം അല്ലാഹുവിൽ അഭയം തേടുന്നു."*
*മേൽ പറയപ്പെട്ട പ്രധാന ആശയങ്ങൾ നമുക്ക് ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്:*
*അനുവദനീയമായ സന്ദർഭങ്ങൾ: വിവാഹം, ഖിതാൻ എന്നിവയ്ക്ക് പുറമെ ഹജ്ജ് കഴിഞ്ഞുള്ള തിരിച്ചുവരവ്, രോഗമുക്തി തുടങ്ങിയ വലിയ സന്തോഷവേളകളിൽ ദഫ് മുട്ടുന്നത് അനുവദനീയമാണെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്.*
*പൊതുവായ അനുവാദം: യാതൊരു പ്രത്യേക കാരണവുമില്ലാതെ എപ്പോഴും ദഫ് മുട്ടുന്നത് അനുവദനീയമാണെന്ന വാദം ദുർബലമാണ്. കുട്ടികൾക്ക് നൽകപ്പെട്ട ഇളവുകൾ മുതിർന്നവർക്ക് ബാധകമല്ല. ഈ ഒരു കാര്യം വളരെ പ്രാധാന്യപൂർവ്വം നാം ഉൾക്കൊള്ളേണ്ടതാണ്.*
*ഇബ്നു ത്വാഹിറിന്റെ വാദം: ദഫ് മുട്ടുന്നത് നബി (ﷺ) യുടെ സുന്നത്താണെന്ന അദ്ദേഹത്തിന്റെ വാദത്തെ ഇമാം അദറഈ (رحمه الله) കഠിനമായി വിമർശിക്കുന്നു. ഇത് ഒരു വിനോദം (ലഹ്‌വ്) മാത്രമാണ്, അല്ലാതെ ആരാധനയുടെ ഭാഗമായ സുന്നത്തല്ല എന്നതാണ് പണ്ഡിതപക്ഷമെന്ന് ഇമാം അദറഈ (رحمه الله) വ്യക്തമാക്കുന്നു*
*അബൂബക്കർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ പരാമർശം: ദഫിനെ 'പിശാചിന്റെ വാദ്യം' എന്ന് വിളിച്ചപ്പോൾ നബി (ﷺ) ആ വിളി തിരുത്തിയില്ല. ഇത് സൂചിപ്പിക്കുന്നത് അത് അടിസ്ഥാനപരമായി നല്ലൊരു കാര്യമല്ലെന്നും, സന്തോഷവേളകളിൽ മാത്രം അനുവദിക്കപ്പെട്ട ഒരു ഇളവാണെന്നുമാണ്.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 66582082*
[7/12/2026 10:45 AM] Abu Thahir Nk: [7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment